കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിന് 92 സീറ്റ്; 165 സീറ്റില്‍ ഇടതുപക്ഷം, അബ്ബാസ് സിദ്ദിഖിക്ക് 37 സീറ്റുകള്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്-ഇടതുപക്ഷ സഖ്യത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി. കഴിഞ്ഞ കുറേ ദിവസമായി സീറ്റ് വിഭജന ചര്‍ച്ച വഴി മുട്ടിയിയിരിക്കുകയായിരുന്നു. വ്യാഴാഴ്ച സിപിഎം ഓഫീസില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്. ഇതുപ്രകാരം ഇടതുപക്ഷ പാര്‍ട്ടികള്‍ 165 സീറ്റില്‍ മല്‍സരിക്കും. കോണ്‍ഗ്രസ് 92 സീറ്റിലും. 37 സീറ്റ് അടുത്തിടെ മതപണ്ഡിതന്‍ അബ്ബാസ് സിദ്ദിഖി രൂപീകരിച്ച ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിന് നല്‍കും. ഇടതുപക്ഷ ചെയര്‍മാന്‍ ബിമന്‍ ബോസ് മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചയിലാണ് ധാരണയുണ്ടായത്.

c

ബിമന്‍ ബോസും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയും തമ്മില്‍ ചര്‍ച്ച നടത്തി. ഇന്ന് 60 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കാനും തീരുമാനിച്ചു. ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ പ്രദീപ് ഭട്ടാചാര്യ, അബ്ദുല്‍ മന്നാന്‍, ഐഎസ്എഫ് നേതാവ് നൗഷാദ് സിദ്ദിഖി എന്നിവര്‍ പങ്കെടുക്കും. അതേസമയം, മൂന്ന് സീറ്റില്‍ ആര് മല്‍സരിക്കണമെന്ന് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇക്കാര്യത്തില്‍ ഞായറാഴ്ചയോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച മൂന്ന് കക്ഷികളും ഇന്ധനവില വര്‍ധനവിനെതിരെ കൊല്‍ക്കത്തയില്‍ നടത്തിയ മഹാറാലി വന്‍ വിജയമായിരുന്നു.

30000ത്തിലേറെ വോട്ട് കിട്ടിയ മണ്ഡലം; കോട്ടയത്ത് ബിജെപി ലക്ഷ്യം ഈ സീറ്റ്, പൂഞ്ഞാറില്‍ ലക്ഷ്യം മറ്റൊന്ന്30000ത്തിലേറെ വോട്ട് കിട്ടിയ മണ്ഡലം; കോട്ടയത്ത് ബിജെപി ലക്ഷ്യം ഈ സീറ്റ്, പൂഞ്ഞാറില്‍ ലക്ഷ്യം മറ്റൊന്ന്

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മാച്ച് പരമ്പര, ചിത്രങ്ങള്‍ കാണാം

അതേസമയം, ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയും ആര്‍ജെഡിയും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചു. മമതയാണ് ബംഗാളിന്റെ യഥാര്‍ഥ കടുവ എന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് എംപി പറഞ്ഞു. ബംഗാളില്‍ ത്രികോണ മല്‍സരമാണ് നടക്കാന്‍ പോകുന്നത്. എട്ട് ഘട്ടങ്ങളായിട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ആദ്യഘട്ട പോളിങ് ഈ മാസം 27നാണ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

പിസി ജോര്‍ജിന് കനത്ത തിരിച്ചടി; ജില്ലാ നേതാക്കള്‍ കൂട്ടത്തോടെ സിപിഐയില്‍, തിരിച്ചടിച്ചത് ആ വാക്കുകള്‍പിസി ജോര്‍ജിന് കനത്ത തിരിച്ചടി; ജില്ലാ നേതാക്കള്‍ കൂട്ടത്തോടെ സിപിഐയില്‍, തിരിച്ചടിച്ചത് ആ വാക്കുകള്‍

രാഗിണി എംഎംഎസ് റിട്ടേൺസിലെ രാഗിണി! കരീഷ്മ ശർമയുടെ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
E ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രി ?ഞെട്ടിക്കാൻ BJP | Oneindia Malayalam

English summary
West Bengal Election 2021: Congress will contest 92 seats, Left Front 165, ISF gets 37 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X