പശ്ചിമ ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് നാളെ..30മണ്ഡലങ്ങള്‍,191 സ്ഥാനാർഥികൾ, നിര്‍ണായകം
കൊൽക്കത്ത; വാശിയേറിയ പ്രചരണങ്ങൾക്കൊടുവിൽ ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടക്കും.30 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ 27 എണ്ണം തൃണമൂൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി 191 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്.

ഇടതുപക്ഷ ശക്തികേന്ദ്രങ്ങളായിരുന്ന പുരുളിയ (9), ബങ്കുര(4), ജാർഗ്രാം(4), പൂർവ മേദിനിപ്പൂർ(7), പശ്ചിമ മേദിനിപ്പൂർ(6) ജില്ലകളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. കൊവിഡ് ചട്ടങ്ങൾ പൂർണമായും പാലിച്ചാണ് വോട്ടിംഗ്. ക്രമീകരണങ്ങൾ പൂർത്തിയായതായും ശക്തമായ സുരക്ഷയാണ് ബൂത്തുകളിൽ ഒരുക്കിയിരിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ അറിയിച്ചു. ജാർഗ്രാമിൽ മാത്രം 11 പാരാമിലിറ്റി സേനയെയാണ് സുരക്ഷ്യ്ക്കായി വിന്യസിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ ഒരു ബൂത്തിൽ ശരാശരി ആറ് അർദ്ധസൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
അധികാരം നിലനിർത്താൻ തൃണമൂൽ കോൺഗ്രസിനും അധികാരം പിടിച്ചെടുക്കാൻ ബിജെപിക്കും നിർണായകമാണ് ഈ സീറ്റുകളിലെ വിജയം. അതുകൊണ്ട് തന്നെ അതിശക്തമായ പ്രചരണമായിരുന്നു ഇരുപാർട്ടികളും നടത്തിയത്. പൗരത്വ നിയമഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങളാണ് പ്രചരണത്തിൽ ചർച്ചയായത്. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമി് ഷാ, പാർട്ടി അധ്യക്ഷൻ ജെപി നദ്ദ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് പ്രചരണം നയിച്ചത്. പ്രചരണത്തിനിടെ പരിക്കേറ്റ കാലുമായിട്ടാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനർജി പ്രചരണത്തിനിറങ്ങിയത്.
ലോക്സഭ തിരഞ്ഞെടുപ്പിലെ വമ്പിച്ച മുന്നേറ്റം നിയമസഭ തിരഞ്ഞെടുപ്പിലും കാഴ്ച വെയ്ക്കാൻ സാധിച്ചാൽ ബംഗാളിൽ ഇക്കുറി ബിജെപിക്ക് അധികാരം നേടാനാകും.തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് തൃണമൂലിൽ നിന്ന് പ്രമുഖർ ഉൾപ്പെടെയുള്ള നേതാക്കളുടെ ഒഴുക്കും ബിജെപിക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. പുറത്തുവന്ന പ്രീപോൾ സർവ്വേകളിൽ ചിലതും ബിജെപിക്ക് സംസ്ഥാനത്ത് വിജയം പ്രവചിക്കുന്നുണ്ട്. അതേസമയം എന്തുവിലകൊടുത്തും അധികാര തുടർച്ച നേടുമന്ന ഉറച്ച പ്രതീക്ഷയിലാണ് മമതയും കൂട്ടരും. ഭരണിവിരുദ്ധ വികാരവും ബിജെപിയുടേയും അമിത്ഷായുടേയും രാഷ്ട്രീയ അടവുകളും മറികടക്കാനായാൽ ഇക്കുറിയും തൃണമൂലിന് അധികാരം നിലനിർത്താൻ സാധിക്കും.
കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം
അതേസമയം മറുവശത്ത് ബിജെപിയെയും തൃണമൂലിനെയും നേരിടാൻ കോൺഗ്രസും സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷവും അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ടും സഖ്യത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഹോട്ടായി റഷാമി ദേശായി, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications