കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമത ബാനര്‍ജി നന്തിഗ്രാമില്‍ മല്‍സരിക്കും; 50 വനിതകള്‍, 42 മുസ്ലിങ്ങള്‍, 79 പട്ടിക ജാതിക്കാര്‍.. പട്ടിക പുറത്ത്

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക മമത ബാനര്‍ജി പുറത്തുവിട്ടു. 294 നിയമസഭാ മണ്ഡലങ്ങളാണ് ബംഗാളിലുള്ളത്. 291 സ്ഥാനാര്‍ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചു. മമത ബാനര്‍ജി നന്തിഗ്രാമിലായിരിക്കും മല്‍സരിക്കുക. 20 സിറ്റിങ് എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റില്ല. പാര്‍ഥ ഛത്തോബാധ്യായ, അമിത് മിത്ര എന്നി മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ക്ക് സീറ്റ് നല്‍കിയിട്ടില്ല.

x

80 വയസിന് മുകളിലുള്ളവരെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വടക്കന്‍ ബംഗാളിലെ മൂന്ന് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ മറ്റു ചിലരുമായി ചേര്‍ന്ന് സൗഹൃദ മല്‍സരമാണ് നടക്കുക എന്ന് മമത ബാനര്‍ജി പറഞ്ഞു. പുതിയ സ്ഥാനാര്‍ഥി പട്ടികയില്‍ 50 വനിതകളുണ്ട്. 42 മുസ്ലിങ്ങളും. 79 പട്ടിക ജാതിക്കാരും 17 പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും പട്ടികയില്‍ ഇടംപിടിച്ചു.

30000ത്തിലേറെ വോട്ട് കിട്ടിയ മണ്ഡലം; കോട്ടയത്ത് ബിജെപി ലക്ഷ്യം ഈ സീറ്റ്, പൂഞ്ഞാറില്‍ ലക്ഷ്യം മറ്റൊന്ന്30000ത്തിലേറെ വോട്ട് കിട്ടിയ മണ്ഡലം; കോട്ടയത്ത് ബിജെപി ലക്ഷ്യം ഈ സീറ്റ്, പൂഞ്ഞാറില്‍ ലക്ഷ്യം മറ്റൊന്ന്

കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചാറ്റര്‍ജിയുടെ ഭാര്യ രത്‌ന ചാറ്റര്‍ജി ബെഹല പുര്‍ബയില്‍ നിന്ന് മല്‍സരിക്കും. നേരത്തെ സോവന്‍ ചാറ്റര്‍ജിയുടെ സീറ്റായിരുന്നു ഇത്. ഒട്ടേറെ വിവാദങ്ങളില്‍പെട്ട സോവന്‍ പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. ധനമന്ത്രി അമിത് മിത്രയെ ആരോഗ്യ കാരണങ്ങളാലാണ് മല്‍സരിപ്പിക്കാത്തത് എന്ന് മമത പറഞ്ഞു. ഈ വര്‍ഷം ബജറ്റ് അവതരിപ്പിക്കുന്നതിന് പോലും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

നേരത്തെ മമത ബാനര്‍ജി മല്‍സരിച്ചിരുന്നത് കൊല്‍ക്കത്തയിലെ ഭവാനിപൂര്‍ മണ്ഡലത്തിലായിരുന്നു. ഇത്തവണ ഈ സീറ്റില്‍ മന്ത്രി സോവന്‍ദേബ് ചാറ്റര്‍ജിയാണ് മല്‍സരിക്കുക. മമത നന്തിഗ്രാമിലേക്ക് മാറി. നേരത്തെ മമത രണ്ടുസീറ്റിലും മല്‍സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ നന്തിഗ്രാമില്‍ മാത്രമാണ് അവര്‍ ജനവിധി തേടുക. ഇവിടെ മുന്‍ തൃണമൂല്‍ നേതാവ് സുവേന്ദു അധികാരിയാണ് ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങുക എന്നാണ് വിവരം. അതുകൊണ്ടുതന്നെ ഇത്തവണ ബംഗാളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മല്‍സരം നടക്കുന്ന സീറ്റാകും നന്തിഗ്രാം.

Recommended Video

cmsvideo
NCP മൂന്ന് സീറ്റുകളിൽ മത്സരിക്കും : Minister A K Saseendran | Oneindia Malayalam

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മാച്ച് പരമ്പര, ചിത്രങ്ങള്‍ കാണാം

വെള്ളിയാഴ്ച സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കല്‍ മമതയുടെ പതിവ് രീതിയാണ്. 2016ലും 2011ലും മമത വെള്ളിയാഴ്ചയാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ സഹായത്തോടെയാണ് സ്ഥാനാര്‍ഥികളെ തൃണമൂല്‍ കോണ്‍ഗ്രസ് കണ്ടെത്തിയത്. ഓരോ മണ്ഡലത്തിലും സര്‍വ്വെ നടത്തി വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക പ്രശാന്ത് കിഷോര്‍ മമതയ്ക്ക് കൈമാറിയിരുന്നു. ബിജെപിക്ക് 100 സീറ്റിന് മുകളില്‍ കിട്ടിയാല്‍ ഈ ജോലി ഞാന്‍ നിര്‍ത്തുമെന്നാണ് പ്രശാന്ത് കിഷോറിന്റെ പ്രഖ്യാപനം.

കടല്‍ തീരത്ത് എരിക്ക ഫെര്‍ണാണ്ടസിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍

English summary
West Bengal Election 2021: Mamata Banerjee Releases Trinamool Congress candidates List
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X