തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് മമതയുടെ സുപ്രധാന നീക്കം; തലപുകഞ്ഞ് ബിജെപി, കേന്ദ്ര സേന വരുന്നു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സുപ്രധാന നീക്കം. ദിവസ വേതനക്കാരുടെ കൂലി കൂട്ടി മമത പ്രഖ്യാപനം നടത്തി. 4.30നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഇനി സര്‍ക്കാരിന് യാതൊരു പദ്ധതികളും പ്രഖ്യാപിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് തൊട്ടുമുമ്പ് മമത ദിവസവേതനക്കാരുടെ കൂലി കൂട്ടിയത്. ഇതുവരെ 144 രൂപയായിരുന്നു സാധാരണ ജോലിക്കാരുടെ കൂലി. ഇത് 202 ആക്കിയാണ് കൂട്ടിയിരിക്കുന്നത്. അതേസമയം, ഏതെങ്കിലും മേഖലയില്‍ ഭാഗികമായി കഴിവ് തെളിയിച്ചവര്‍ക്കുള്ള കൂലി 172ല്‍ നിന്ന് 303 ആയി വര്‍ധിപ്പിച്ചു. പ്രാവീണ്യമുള്ള ദിവസ വേതനക്കാരുടെ കൂലി 404 ആക്കിയും ഉയര്‍ത്തി. ബംഗാളില്‍ 56500 ദിവസവേതനക്കാരുണ്ട് എന്നാണ് കണക്ക്.
അതേസമയം, ബംഗാളില്‍ എട്ട് ഘട്ടങ്ങളായിട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുക. മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6, ഏപ്രില്‍ 10, ഏപ്രില്‍ 17, ഏപ്രില്‍ 22, ഏപ്രില്‍ 26, ഏപ്രില്‍ 29 എന്നീ തിയ്യതികളിലാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12നുണ്ടാകും. എല്ലാ സംസ്ഥാനങ്ങളിലും ഒരുമിച്ചാണ് വോട്ടെണ്ണല്‍. മെയ് രണ്ടിനാണ് വോട്ട് എണ്ണുക.
ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചിട്ടുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കുന്നത് ബംഗാളിലാണ്. സംഘര്‍ഷ സാധ്യതയുള്ള ഒട്ടേറെ മണ്ഡലങ്ങല്‍ ബംഗാളിലുണ്ട്. ശക്തമായ സുരക്ഷാ സംവിധാനം ബംഗാളില്‍ ഒരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍
ബംഗാളില്‍ 78903 പോളിങ് ബൂത്തുകളാണ് നേരത്തെയുണ്ടായിരുന്നത്. ഇത് 101790 ആക്കി ഉയര്‍ത്തിയിരിക്കുകയാണ്. ബംഗാളില്‍ 6400 സംഘര്‍ഷ സാധ്യതയുള്ള പോളിങ് ബൂത്തുകളുണ്ട്. 125 കേന്ദ്ര സേന സംഘത്തെ ബംഗാളിലേക്ക് അയച്ചുകഴിഞ്ഞു. രണ്ട് സ്പെഷ്യല്‍ പോലീസ് സേനയെയും ബംഗാളില്‍ വിന്യസിക്കും. വോട്ടെടുപ്പിന് മുമ്പ് തന്നെ ഇത്രയധികം സൈനികര്‍ എത്തുന്നത് മമത ബാനര്‍ജി സര്‍ക്കാര്‍ സംശയത്തോടെയാണ് കാണുന്നത്. അതേസമയം, കൂലിവേലക്കാരുടെ കൂലി വര്‍ധിപ്പിച്ചതില്‍ ബിജെപിക്ക് ആശങ്കയുണ്ട്. മമതയ്ക്ക് അനുകൂലമായി രാഷ്ട്രീയ തരംഗമുണ്ടാകുമോ എന്നാണ് അവര്‍ ആലോചിക്കുന്നത്.
ഷാരൂഖ് ഖാന്റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം