കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതാ ബാനര്‍ജിക്കെതിരെ ആര് മത്സരിക്കും? മുഖ്യമന്ത്രി സ്ഥാനത്തിനായി വടംവലി; ഉയരുന്ന പേരുകള്‍

Array

Google Oneindia Malayalam News

ദില്ലി: പശ്ചിമ ബംഗാള്‍ ഒരു തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങുകയാണ്. ബിജെപി ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണെങ്കില്‍ മൂന്നാമതും തുടര്‍ച്ചായി ബംഗാളില്‍ അധികാരത്തിലെത്താനുള്ള ശ്രമത്തിലാണ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്. കൊവിഡ് വ്യാപനത്തിനിടയിലും കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ബിജെപി ഇവിടെ വെര്‍ച്വര്‍ ക്യാമ്പയിനുകള്‍ ആരംഭിച്ചുകഴിഞ്ഞു. സംസ്ഥാനത്ത് മമതക്കെതിരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെ എത്തുമെന്നത് വലിയ ചോദ്യമായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷാണ് കളത്തിലിറങ്ങുന്നതെന്നാണ് സൂചന. എന്നാല്‍ ഘോഷിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണം

തെരഞ്ഞെടുപ്പ് പ്രചാരണം

തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലാണ് ബംഗാളില്‍ മമത തെരഞ്ഞെടുപ്പ് കരുക്കള്‍ നീക്കുന്നത്. പ്രശാന്ത് കിഷോര്‍ 'ദീദി പറയുന്നു' എന്ന പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചരണ പരിപാടി ആരംഭിച്ചപ്പോള്‍ അതേ നാണയത്തില്‍ 'ദിലീപ് ദാ അഴിമതിക്കെതിരാണ്' എന്ന പേരില്‍ പ്രചരണത്തിന് തുടക്കമിട്ടിരിക്കുകയാണ് ബിജെപി.

 അതേ നാണയത്തില്‍

അതേ നാണയത്തില്‍

'സത്യസന്ധതയുടെ പ്രതീകം' എന്ന പ്രചാരണത്തിലാണ് ബിജെപി കാലുറപ്പിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ബില്‍ബോര്‍ഡുകളിലും മറ്റും ഉപയോഗിച്ചിരുന്ന പ്രചാരണമായിരുന്നു ഇത്. മമതാ ബാനര്‍ജിയുടെ ചിത്രത്തിനൊപ്പമായിരുന്നു ഇത് പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ ഇത് തൃണമൂലിനെതിരെ തിരിച്ച് പ്രയോഗിക്കാനാണ് ബിജെപി നീക്കം.

ദിലീപ് ഘോഷിന്റെ പ്രതികരണം

ദിലീപ് ഘോഷിന്റെ പ്രതികരണം

ഇതിന് പുറമെ ബിജെപി ഒരു ഹെല്‍പ്പ് ലൈന്‍ നമ്പറും ഇമെയില്‍ ഐഡിയും നിര്‍മ്മിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അഴിമതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇതില്‍ ബന്ധപ്പെടുകയും അറിയിക്കുകയും ചെയ്യാം. പശ്ചിമ ബംഗാള്‍ അഴിമതിയുടെ ഒരു പ്രതീകമാണെന്ന് ദിലീപ് ഗോഷ് പറഞ്ഞു. 'കൊവിഡ് കാലത്ത് പോലും അഴിമതി കേസുകള്‍ കുറഞ്ഞിട്ടില്ല. ഭക്ഷ്യവസ്തുക്കള്‍ വിതരണത്തിനായി ഗോഡൗണുകളിലേക്ക് എത്തുന്നില്ല. എന്നാല്‍ വില്‍പ്പനക്കായി മാര്‍ക്കറ്റുകളിലേക്ക് എത്തുന്നു.' ദിലീപ് ഗോഷ് പ്രതികരിച്ചു.

 അഞ്ച് കോടി വോട്ടര്‍മാര്‍

അഞ്ച് കോടി വോട്ടര്‍മാര്‍

ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ 'ദിദി കി ബോലോ' പ്രചരണ പരിപാടി ആരംഭിച്ചതിന് പിന്നാലെ 'അനിതീ വേണ്ട' എന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപിയും തിരികൊളുത്തിയിരുന്നു. 'നോ മോര്‍ ഇന്‍ ജസ്റ്റിസ്്' ക്യാമ്പയിന്‍ ഉയര്‍ത്തിപിടിച്ചുകൊണ്ട് ദിദി കി ബോലോ പ്രചരണ പരിപാടിക്ക് മറുമപടി നല്‍കാന്‍ അമിത്ഷാ ഒരു പൊതു പരിപാടിയില്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. അടുത്ത ആറ് മാസത്തിനുള്ള അഞ്ച് കോടി വോട്ടര്‍മാരെ ലക്ഷ്യം വെച്ച് നടത്തിയ പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ബിജെപി അവകാശപ്പെടുന്നു.

തീരുമാനമായിട്ടില്ല

തീരുമാനമായിട്ടില്ല

അതേസമയം പശ്ചിമ ബംഗാളില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ദിലീപ് ഗോഷിനെ സ്ഥാനത്തേക്ക് ഉയര്‍ത്തികൊണ്ട് വരാനുള്ള പ്രചരണവുമാണ് നടക്കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പ്രതികരിക്കുന്നത്. ഒപ്പം പാര്‍ട്ടി പ്രചരണങ്ങളിലൂടെ ഗോഷ് സ്വന്തം പ്രതിച്ഛായ ഉയര്‍ത്തി കൊണ്ട് വരാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പാര്‍ട്ടിയില്‍ ചിലര്‍ ആശങ്കപ്പെടുന്നു.

Recommended Video

cmsvideo
congress may have 2 instant changes and rahul gandhi will return | Oneindia Malayalam
 വൈസ് പ്രസിഡണ്ടിന്റെ പ്രതികരണം

വൈസ് പ്രസിഡണ്ടിന്റെ പ്രതികരണം


ഇതോടെ പാര്‍ട്ടിയില്‍ ദിലീപ് ഗോഷിനെതിരായ വികാരം രൂപപ്പെട്ടിട്ടുണ്ട്. അഴിമതിക്കെതിരെ പോരാടുകയെന്നത് പാര്‍ട്ടി മുന്നോട്ട് വെക്കുന്ന പരിപാടിയാണെന്നും എന്നാല്‍ ഇത് ആരുടേയും വ്യക്തപരമായ പരിപാടിയല്ലെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രതികരിച്ചു. 'ദിലീപ് പാര്‍ട്ടി അധ്യക്ഷനാണ്. പാര്‍ട്ടിയുടെ നേട്ടത്തിനായി ഒരു പ്രചരണ പരിപാടി ആരംഭിക്കാന്‍ അദ്ദേഹത്തിന് എല്ലാ അവകാശങ്ങളും ഉണ്ട്. എന്നാല്‍ അത് സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള പരിപാടിയാവരുത്.' എന്നും പാര്‍ട്ടി വൈസ് പ്രസിഡണ്ട് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം

അതേസമയം 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വിപ്ലവകരമായ മാറ്റത്തിന്റെ ഊര്‍ജ്ജത്തിലാണ് ബിജെപിയുടെ നീക്കം. 2014 ലെ തെരഞ്ഞെടുപ്പിന് രണ്ട് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപിക്ക് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകളാണ് നേടിയത്. 2015 ലായിരുന്നു ദിലീപ് ഘോഷ് പാര്‍ട്ടി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്.

 നീക്കങ്ങള്‍

നീക്കങ്ങള്‍

ഒരു ദേശിയവാദിയുടെ മനോഭവവും അടിത്തറ കെട്ടിപടുക്കുന്നതിനായി ആര്‍എസ്എസില്‍ നിന്നും കിട്ടിയ പരിശീലനവും ഉപയോഗിച്ച് സംസ്ഥാനത്ത് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ 2019 ല്‍ പാര്‍ട്ടിക്ക് 40 ശതമാനം വോട്ട് നേടാന്‍ സഹായിച്ചു. 2014 ല്‍ ഇത് 17 ശതമാനമായിരുന്നു. ഈ തരത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു ദിലീപ് ഗോഷ് വികാരം രൂപപ്പെട്ടുവെന്നും പറയാം.

 മുകുള്‍ റോയി

മുകുള്‍ റോയി

ഗോഷിനെ ബിജെപി അധ്യക്ഷനമായി നിയമിച്ചതില്‍ അതൃപ്തിയുണ്ടായിരുന്ന ഒരാളായിരുന്നു മുകുള്‍ റോയി. ഇത് കൂടാതെ കഴിഞ്ഞയാഴ്ച്ച സംസ്ഥാന ബിജെപി ഇന്‍ ചാര്‍ജ് കൈലാഷ് വിജയ് വര്‍ഗിയ ഇന്‍ഡോറില്‍ നിന്നും കൊല്‍ക്കത്തയിലെത്തുകയുമുണ്ടായി. റോയിയും കൈലാഷ് വിജയവര്‍ഗിയയും ബന്ധപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരുകാലത്ത് മമതയുടെ വലം കൈയ്യായിരുന്നു മുകുള്‍ റോയ്.

മുഖ്യമന്ത്രിസ്ഥാനം

മുഖ്യമന്ത്രിസ്ഥാനം

മുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ചിരിക്കുകയാണ് മുകുള്‍ റോയ്. അദ്ദേഹം ഇക്കാര്യം അമിത്ഷായെ അറിയിക്കുകയും ചെയ്തിരുന്നു. ദിലീഷ് ഘോഷിനേയും മുകുള്‍ റോയിയേയും കൂടാതെ തഥഗതയും മുഖ്യമന്ത്രി സ്ഥാനം മോഹിച്ചിരിക്കുകയാണ്. മേഘാലയ ഗവര്‍ണറായിരുന്ന തഥഗത പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ മത്സരിക്കുമെന്നും പറഞ്ഞിരുന്നു.

English summary
West bengal election 2021: Who will contest against Mamata Banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X