ബിജെപി ബിഎസ്എഫിനെ കരുവാക്കിയോ? ബിജെപിക്ക് വോട്ട് ചെയ്യാൻ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന് തൃണമൂൽ
കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ നഗരവികസന, മുനിസിപ്പൽ കാര്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ഫിർഹാദ് ഹക്കീമാണ് പാർട്ടിക്കെതിരെല ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്.

ജനങ്ങളെ ഭീഷണിപ്പെടുത്തി
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടുചെയ്യുന്നതിനായി ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിന് വേണ്ടി പാർട്ടി ബിഎസ്എഫിനെ ഉപയോഗിക്കുന്നുവെന്നാണ് മന്ത്രി ആരോപിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകിയിട്ടുണ്ട്. ഹക്കീമും പാർട്ടി സെക്രട്ടറി ജനറൽ പാർത്ഥ ചാറ്റർജിയും അടങ്ങുന്ന തൃണമൂൽ പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെ നേരിൽ കാണുകയും ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷനിൽ
ബംഗാളിന്റെ അതിർത്തി പ്രദേശങ്ങളിലെ ഗ്രാമങ്ങളിലേക്ക് ബിജെപി ഉദ്യോഗസ്ഥരെ അയയ്ക്കുകയാണെന്നും ബിജെപിക്ക് വോട്ട് ചെയ്യാൻ ഇവർ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്നും തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്. ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതോടെ തങ്ങളുടെ ആരോപണങ്ങൾ പരിശോധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകിയതായും തൃണമൂൽ നേതാവ് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ഹക്കീം.

ആരോപണം തള്ളി
അതേസമയം, തൃണമൂൽ കോൺഗ്രസ് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ നിരസിച്ച് ബിഎസ്എഫ് രംഗത്തെത്തിയിട്ടുണ്ട്. ഇത് അരാഷ്ട്രീയ നീക്കമാണെന്നും ബിഎസ്എഫ് പറയുന്നു. വോട്ടർ പട്ടികയിൽ ബംഗ്ലാദേശികളും റോഹിൻഗ്യൻ മുസ്ലിങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുള്ള ബിജെപിയുടെ അവകാശവാദത്തെയും തൃണമൂൽ നേതാക്കൾ രൂക്ഷമായി വിമർശിച്ചിട്ടുണ്ട് . തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ബിജെപി സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുകയാണെന്നും തിരഞ്ഞെടുപ്പ് റാലികളിൽ ഇതാണ് ആവർത്തിക്കുന്നതെന്നും ഹക്കീം ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ
വോട്ടർപ്പട്ടികയിൽ ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും ബിജെപിയുടെ തിരഞ്ഞെടുപ്പ് പട്ടികയിൽ ഉൾപ്പെടുത്തിയെന്ന ആരോപണം തിരഞ്ഞടുപ്പ് കമ്മീഷനെ തന്നെ കുറ്റപ്പെടുത്തുന്നതാണെന്നും ബംഗാൾ മന്ത്രി ചൂണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബുധനാഴ്ച ചന്ദനഗറിൽ നടന്ന റാലിയിൽ "ദേശ് കെ ഗദ്ദാരോൺ കോ, ഗോളി മാരോ ..." മുദ്രാവാക്യം വിളിച്ച ബിജെപി യുവ മോർച്ച പ്രസിഡന്റ് സുരേഷ് ഷായെയും മറ്റ് ചില അംഗങ്ങൾക്കെതിരെയും ഹക്കീം ആഞ്ഞടിച്ച് രംഗത്തെത്തിയിരുന്നു. റാലിയിൽ മുദ്രാവാക്യം വിളിച്ചതിന് സുരേഷ് ഷായെയും രണ്ട് ബിജെപി പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തുിരുന്നു.
ബില്യൺ ഡോളർ നേടാം; അമേരിക്കൻ ലോട്ടറികളെക്കുറിച്ചറിയാം