• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുന്‍ നിരയില്‍ യുവനേതാക്കള്‍; തൃണമൂല്‍ കോണ്‍ഗ്രസില്‍ വന്‍ അഴിച്ച്പണി; തെരഞ്ഞെടുപ്പൊരുക്കം

കൊല്‍ക്കത്ത: കൊവിഡ്-19 പ്രതിസന്ധി തുടരുന്നതിനിടയിലും പശ്ചിമബംഗാള്‍ ഒരു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ്. ബിജെപി ഇതിനകം തന്നെ സംസ്ഥാനത്ത് വെര്‍ച്വല്‍ റാലികള്‍ അടക്കമുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് മമതാ ബാനര്‍ജി. ഇതിന്റെ ഭാഗമായി പാര്‍ട്ടില്‍ അഴിച്ചുപണികള്‍ നടത്താനാണ് മമതയുടെ തീരുമാനം. ഇതിനായി യുവ നിരയെ അണി നിരത്താനാണ് മമതയുടെ തീരുമാനം.

രാജസ്ഥാനില്‍ ട്വിസ്റ്റ്, 50 എംഎല്‍എമാര്‍ വസുന്ധരയ്‌ക്കൊപ്പം, ഗെലോട്ട് വീഴില്ല, കോണ്‍ഗ്രസിന് ചിരി!!

ഏഴാംഗ കമ്മിറ്റി

ഏഴാംഗ കമ്മിറ്റി

ലോകസഭാ അംഗമായ മെഹുവ മൊയിത്ര, മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും മന്ത്രിയുമായിരുന്ന ലക്ഷ്മി രത്തന്‍ ശുക്ല എന്നിവര്‍ക്കാണ് സംസ്ഥാനത്തെ പ്രധാനപ്പെട്ട ജില്ലയുടെ ചുമതലകള്‍ നല്‍കിയിരിക്കുന്നത്. ഒപ്പം 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച മണ്ഡലങ്ങളില്‍ ഏഴംഗ കോര്‍കമ്മിറ്റിയേയും മമത ചുമതലപ്പെടുത്തിയിട്ടുണ്ട്.

 തെരഞ്ഞെടുപ്പ് നീക്കങ്ങള്‍

തെരഞ്ഞെടുപ്പ് നീക്കങ്ങള്‍

അഭിഷേക് ബാനര്‍ജി, ഫിര്‍ഹാദ് ഹക്കിം, ഷുവേന്ദു അധികാരി, കല്യാണ്‍ ബാനര്‍ജി, സുബ്രത ഭക്ഷി, പാര്‍ത്ഥ ചാറ്റര്‍ജി, ശന്ത ഛേത്രി എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോര്‍ കമ്മറ്റിയിലുള്ളത്. ഇവരുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് നീക്കങ്ങള്‍ നടക്കുന്നത്.

 പ്രതിരോധം

പ്രതിരോധം

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 40.64 ശതമാനം ലഭിക്കുകയും സംസ്ഥാനത്തെ 42 സീറ്റുകളില്‍ 18 സീറ്റുകളില്‍ വിജയിക്കുകയും ചെയ്തിരുന്നു. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിന് 43.69 ശതമാനം വോട്ടായിരുന്നു ലഭിച്ചത്. 22 സീറ്റുകള്‍ നേടിയിരുന്നു. നേരത്തെയുണ്ടായിരുന്ന മൂന്ന് സീറ്റില്‍ നിന്നുമാണ് ബിജെപി 18 സീറ്റിലേക്ക് ഉയര്‍ന്നത് എന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്

തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്

എന്നാല്‍ പശ്ചിമ മിഡ്‌നാപ്പൂരില്‍ ആയിരത്തിലധികം ബിജെപി, ഫോര്‍വേഡ് ബ്ലോക്ക് നേതാക്കളും പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് പാര്‍ട്ടിക്ക് വലിയ ശക്തി പകര്‍ന്നിരിക്കുകയാണ്. രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസ് ബൂത്ത് അടിസ്ഥാനത്തില്‍ നടത്തിയ പരിപാടികളുടെ ഭാഗമായാണ് മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും എത്തിയത്.

cmsvideo
  സച്ചിന്‍ പൈലറ്റിനോട് സോണിയയ്ക്ക് പൊറുക്കാനാകുമോ ? | Oneindia Malayalam
  കനത്ത തിരിച്ചടി

  കനത്ത തിരിച്ചടി

  പിണ്ഡരൂയി ബ്ലോക്കില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകരും ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള ബിജെപി സിപിഎം പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. സൗത്ത് 24 പര്‍ഗാന ജില്ലയിലെ ഗന്ധാര്‍പൂരില്‍ നിന്നുള്ള 300 ലധികം പേര്‍ വെള്ളിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബംഗാളില്‍ വേരുറപ്പിക്കാനുള്ള ബിജെപി നീക്കത്തിന് കനത്ത തിരിച്ചടിയാണ്.

  യുവജനവിഭാഗം

  യുവജനവിഭാഗം

  തെരഞ്ഞെടുപ്പ് നീക്കങ്ങള്‍ക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുവജന വിഭാഗത്തിലും വലിയ അഴിച്ചുപണികള്‍ മമത നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അനന്തരവന്‍ കൂടിയായ അഭിഷേക് ബാനര്‍ജിയാണ് യുവജന വിഭാഗത്തിന്റെ പ്രസിഡണ്ട്. ഇതില്‍ ജില്ലാ പ്രസിഡണ്ട് ചുമതലയിലാണ് അഴിച്ചുപണി നടത്തിയത്. പാര്‍ട്ടി നേതൃത്വവും യുവജന വിഭാഗവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്ന ഉദ്ദേശത്തിലാണ് ജില്ലാ പ്രസിഡണ്ടുമാരെ നിയമിച്ചത്.

  9 കുറ്റപത്രം

  9 കുറ്റപത്രം

  തുടര്‍ച്ചയായി 9 ാം വര്‍ഷവും സംസ്ഥാനം ഭരിക്കുന്ന മമതക്കെതിരെ 9 കുറ്റപത്രം എന്ന പേരില്‍ പോരാമയ്കള്‍ ചുണ്ടികാട്ടുന്ന പത്രിക ഇറക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അതേസമയം ബിജെപിയുടെ പ്രചരണങ്ങള്‍ മുന്നില്‍ കണ്ട് കളത്തിലിറങ്ങാന്‍ തന്നെയാണ് മമതയുടേയും തീരുമാനം. കൊവിഡ് രൂക്ഷമായപ്പോള്‍ ബിജെപി മമതക്കെതിരെ വലിയ പ്രതിരോധം തീര്‍ക്കാമുള്ള ശ്രമം നടത്തിയിരുന്നു.

  രാജി

  രാജി

  മമത ബാര്‍ജി ആരോഗ്യവകുപ്പിന്റെ ചുമതലയില്‍ നിന്നും ഒഴിഞ്ഞ് സംസ്ഥാനത്ത് മുഴുവന്‍ സമയ ആരോഗ്യവകുപ്പ് മന്ത്രിയെ നിയമിക്കാനായിരുന്നു ബിജെപി ആവശ്യം.ആരോഗ്യവകുപ്പിന് പുറമേ മറ്റ് നിരവധി ചുമതലകള്‍ വഹിക്കുന്നത് കൊണ്ട് തന്നെ മമത ബാനര്‍ജിക്ക് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു ബിജെപിയുടെ ആരോപണം.

  English summary
  West Bengal Election:Mamata Banerjee formed a seven-member committee
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X