ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; മമതയുടെ ഫോൺ ചോർത്തിയെന്ന് തൃണമൂൽ
കൊൽക്കത്ത; ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 78.36 ശതമാനം പോളിംഗാണ് അഞ്ചാം ഘട്ടത്തിൽ രേഖപ്പെടുത്തിയത്. അതേസമയം കനത്ത സുരക്ഷയ്ക്കിടയിലും തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറിൽ സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. നോർത്ത് പർഗാനാസ് 24 പർഗാനാസ് ദെഗംഗ നിയോജകമണ്ഡലത്തിലെ കുറുൽഗച്ച പ്രദേശത്ത് പോളിംഗ് ബൂത്തിന് സമീപം ജനക്കൂട്ടത്തെ പിരിച്ച് വിടാൻ കേന്ദ്രസേന വെടിയുതിർത്തുവെന്ന് ഗ്രാമവാസികൾ ആരോപിച്ചു.

അതേസമയം പ്രദേശവാസികളുടെ ആരോപണം തള്ളി കേന്ദ്രസേന രംഗത്തെത്തി.സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. അതിനിടെ മുഖ്യമന്ത്രി മമത ബാനർജിയുടെ ഫോൺ കേന്ദ്രസർക്കാർ ചോർത്തിയെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. സംഭവത്തിൽ സിഐഡി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഗൂഡാലോചന നടത്തിയ ആരേയും വെറുതെ വിടില്ലെന്നും മമത പറഞ്ഞു.
നാലാംഘട്ട വോട്ടെടുപ്പിൽ കേന്ദ്ര സേനയുടെ വെടിവയ്പിൽ മരിച്ചവരുടെ മൃതദേഹവുമായി പ്രതിഷേധ ജാഥ നടത്തണമെന്ന് മമത ബാനർജി ആവശ്യപ്പെടുന്നതായി പറയപ്പെടുന്ന ഓഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. അതേസമയം ഓഡിയോ ആയുധമാക്കിയിട്ടായിരുന്നു മമതയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗാളിൽ പ്രചരണം നയിച്ചത്.
നോര്‍ത്ത് 24 പര്‍ഗാനാസ്-16, കിഴക്കന്‍ ബര്‍ദ്ധമാന്‍, നാദിയ-എട്ടു വീതം, ജല്‍പായ്ഗുഡി-ഏഴ്, ഡാര്‍ജലിങ്-അഞ്ച്, കലിംപോങ്-ഒന്ന് എന്നീ 45 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുതുന്നത്. 342 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. എട്ടു ഘട്ടമായാണ് ബംഗാളില്‍ വോട്ടെടുപ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. ഇനി 22, 26, 29 തിയതകളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
ഏത് വേഷത്തിലും സുന്ദരി, സൂപ്പർ നായിക സാമന്തയുടെ ചിത്രങ്ങൾ കാണാം
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം












Click it and Unblock the Notifications