Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ ഞെട്ടിച്ച് തൃണമൂലിലേക്ക് സർപ്രൈസ് എൻട്രി; മുന്‍ നേതാവ് യശ്വന്ത് സിന്‍ഹ മമതയ്ക്കൊപ്പം

കൊൽക്കത്ത; നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിൽ സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടെയാണ് മമതയ്ക്ക് കരുത്ത് പകർന്ന് മുൻ കേന്ദ്രമന്ത്രി കൂടിയായ സിൻഹയുടെ തൃണമൂൽ പ്രവേശം.കൊൽക്കത്തയിൽ തൃണമൂൽ നേതാക്കളായ ഡെറിക് ഒബ്രൈൻ, സുദീപ് ബന്ധോപധ്യായ്, സുബ്രത മുഖർജി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സിൻഹ പാർട്ടിയിൽ ചേർന്നത്.

sinha

രാജ്യം ഇന്ന് അഭൂതപൂർവമായ സാഹചര്യത്തെ അഭിമുഖീകരിക്കുന്നു. ജനാധിപത്യത്തിന്റെ ശക്തി ജനാധിപത്യ സ്ഥാപനങ്ങളുടെ ശക്തിയിലാണ്. ജുഡീഷ്യറി ഉൾപ്പെടെ ഈ സ്ഥാപനങ്ങളെല്ലാം ഇപ്പോൾ ദുർബലമായി,പാർട്ടിയിൽ ചേർന്ന പിന്നാലെ സിൻഹ പറഞ്ഞു.സർക്കാരിന്റെ തെറ്റുകളെ തടയാൻ ആരുമില്ല. അടൽ ജി യുടെ കാലത്തെ ബിജെപി ഭൂരിപക്ഷാഭിപ്രായത്തെ വിലയ്ക്കെടുത്തിരുന്നു. ഇന്നത്തെ സർക്കാർ എല്ലാവരേയും തകർക്കാനും ജയിക്കാനുമാണ് നോക്കുന്നത്. അകാലികൾ, ബിജെഡി എല്ലാവരും ബിജെപി വിട്ടു. ഇന്ന് ആരാണ് ബിജെപിക്കൊപ്പം നിൽക്കുന്നത്?,സിൻഹ ചോദിച്ചു.

മമതാ ബാനര്‍ജി ആശുപത്രി വിട്ടു, വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്, ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ ദിവസം ബിജെപിക്കെതിരെ സിൻഹ കടന്നാക്രമണം നടത്തിയിരുന്നു. പരിക്ക് പറ്റി ആശുപത്രിയിൽ കഴിയുന്ന മമതയോട് സഹതാപം കാണിക്കുന്നതിന് പകരം അവരെ പരിഹരിസിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് സിൻഹ ട്വീറ്റ് ചെയ്തിരുന്നു.
1998 മുതല്‍ 2002വരെ വാജ്‌പേയി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു യശ്വന്ത് സിന്‍ഹ. പിന്നീട് വിദേശകാര്യമന്ത്രിയുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവുമായി ഇടഞ്ഞ് 2018 ലാണ് സിൻഹ പാർട്ടി വിട്ടത്.

മനിഷ യാദവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+