Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ തൂക്കു സഭ പ്രവചിച്ച് റിപബ്ലിക് എക്‌സിറ്റ് പോള്‍ ഫലം; ബിജെപിക്ക് മുന്‍തൂക്കം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ച് റിപബ്ലിക് സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ ഫലം. മറ്റു എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ജയം പ്രവചിക്കുമ്പോള്‍ റിപബ്ലിക് ഫലത്തില്‍ തൃണമൂല്‍ നേരിയ സീറ്റുകള്‍ക്ക് പിന്നിലാണ്. ബിജെപിക്ക് 138 മുതല്‍ 148 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് ഈ സര്‍വ്വെ വ്യക്തമാക്കുന്നു. തൃണമൂലിന് 128 മുതല്‍ 138 വരെ സീറ്റുകള്‍ കിട്ടുമെന്നും പറയുന്നു. ഇടതുപക്ഷ മുന്നണിക്ക് 11 മുതല്‍ 21 വരെ സീറ്റും പ്രവചിക്കുന്നു.

x

ഈ എക്‌സിറ്റ് പോള്‍ ഫലം ശരിയായാല്‍ ബംഗാളില്‍ തൂക്കു സഭയ്ക്കാണ് സാധ്യത. 294 അംഗ നിയമസഭയാണ് ബംഗാളിലേത്. 148 സീറ്റ് ലഭിക്കുന്ന പാര്‍ട്ടിക്ക് ഭരണം നടത്താം. ബിജെപിക്ക് 148 സീറ്റ് വരെ റിപബ്ലിക് സിഎന്‍എക്‌സ് പ്രവചിക്കുന്നു. എന്നാല്‍ തൃണമൂലിന് ഇടതുപക്ഷത്തിന്റെ പിന്തുണ ലഭിച്ചാല്‍ ഭരണം ലഭിക്കാനുള്ള അവസരവുമുണ്ട്. അതേസമയം, ബിജെപിയിലേക്ക് കൂടുതല്‍ പേര്‍ ഒഴുകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇഞ്ചോടിഞ്ച് സീറ്റുകള്‍ വരുന്ന സംസ്ഥാനങ്ങളില്‍ ബിജെപി അധികാരം പിടിച്ചിരുന്നു എന്നാണ് മധ്യപ്രദേശിലടക്കം കഴിഞ്ഞ കാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

കൊവിഡ് രണ്ടാം തരംഗത്തിനിടെ ഉറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഓക്‌സിജന്‍ സിലിണ്ടറിനായി വരിനില്‍ക്കുന്നവര്‍, ചിത്രങ്ങള്‍

അതേസമയം, ടൈംസ് നൗ സിവോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലം തൃണമൂലിന് അനുകൂലമാണ്. 158 സീറ്റ് വരെ തൃണമൂലിന് കിട്ടുമെന്ന് ഈ ഫലം പറയുന്നു. ബിജെപിക്ക് 115 സീറ്റും ഇടതുസഖ്യത്തിന് 19 സീറ്റുമാണ് ഇവര്‍ പ്രവചിക്കുന്നത്. എബിപി സി വോട്ടര്‍ സര്‍വ്വെയിലും തൃണമൂല്‍ കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. 164 സീറ്റ് വരെയാണ് ഇവര്‍ പ്രവചിക്കുന്നത്. ബിജെപിക്ക് 121 സീറ്റ് വരെയും ഇടതുസഖ്യത്തിന് 14-25 സീറ്റ് വരെയും പ്രവചിക്കുന്നു.ജന്‍കി ബാത്ത്, ഇടിജി റിസര്‍ച്ച്, പി മാര്‍ക്ക് എന്നിവയുടെ എക്‌സിറ്റ് പോളിലും തൃണമൂലിനാണ് ഭരണം പ്രവചിക്കുന്നത്.

മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+