ബിജെപിയുടെ മോഹം അസ്ഥാനത്താവും..ബംഗാളിൽ മമത തന്നെ.. 158 സീറ്റുകൾ പ്രവചിച്ച് ടൈംസ് സർവ്വേ
കൊൽക്കത്ത; ബംഗാൾ പിടിക്കാമെന്ന ബിജെപി മോഹം ഇക്കുറിയും വിജയം കാണില്ലെന്ന് ടൈംസ് നൗ എക്സിറ്റ് പോൾ സർവ്വേ ഫലം. 158 സീറ്റുകൾക്ക് മമതയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്നാണ് സർവ്വേ പ്രവചനം. ബിജെപിക്ക് 115 സീറ്റുകൾ വരെയാണ് സർവ്വേ പ്രവചിക്കുന്നത്.
2016 ൽ ബിജെപിക്ക് വെറും മൂന്ന് സീറ്റുകളായിരുന്നു ലഭിച്ചിരുന്നത്. തൃണമൂൽ കോൺഗ്രസിന് 211 സീറ്റുകളും.. കഴിഞ്ഞ തവണത്തേക്കാൾ 53 സീറ്റുകൾ തൃണമൂലിന് കുറയും എന്നാണ് പ്രവചനം. അതേസമയം കോൺഗ്രസ്-സിപിഎം സഖ്യത്തിന് ഇക്കുറി കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ 76 സീറ്റുകൾ നേടിയ സഖ്യത്തിന് ഇത്തവണ 22 സീറ്റുകൾ മാത്രമാണ് പ്രവചിക്കുന്നത്. മറ്റ് പാർട്ടികൾക്ക് നാല് സീറ്റുകൾ വരേയും പ്രവചിക്കുന്നുണ്ട്.

അതേസമയം പുറത്തുവന്ന അഞ്ച് സർവ്വേകൾ ബംഗാളിൽ മമത സർക്കാരിന് ഭരണതുടർച്ച പ്രവചിക്കുന്നുണ്ട്. ഇഡിജി റിസർച്ച്, പി മാർക്ക്, ടിവി9 ഭാരത്വർഷ്, ന്യൂസ് എക്സ് എന്നീ സർവ്വേകളാണ് തൃണമൂലിന് തുടർഭരണം പ്രവചിക്കുന്നത്. എന്നാൽ റിപബ്ലിക്ക്-സിഎൻഎക്സ് സർവ്വേ ബിജെപി സംസ്ഥാനത്ത് അധികാരം പിടിക്കുമെന്നാണ് പ്രവചിക്കുന്നത്. 138 മുതൽ 148 വരെ സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കുന ്നത്. 42.75 ശതമാനം വോട്ട് ബിജെപിക്ക് ലഭിക്കും.
തൃണമൂലിന് 128 മുതൽ 138 സീറ്റുകൾ വരെയും പ്രവചിക്കുന്നു.ഏകദേശം 40.07 ശതമാനം വേട്ട് ലഭിക്കും. കോണ്‍ഗ്രസ്-ഇടതുപക്ഷ സഖ്യത്തിന് പതിനൊന്ന് മുതല്‍ 21 സീറ്റ് വരൊണ് പ്രവചനം. ജൻകി ബാത്ത് എബിപി-സിഎൻഎക്സ് സർവ്വേകളും ബിജെപി ബംഗാൾ പിടിക്കുമെന്നാണ് പ്രവചനം.












Click it and Unblock the Notifications