കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമ ബംഗാളില്‍ പ്രതിസന്ധി കനക്കുന്നു; ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി

  • By Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊറോണ ഭീതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ജൂലൈ 31 വരെ നീട്ടി. ട്രെയിന്‍, മെട്രോ സര്‍വീസുകളും ഇക്കാലയളവില്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ ബംഗാളില്‍ ലോക്ക് ഡൗണ്‍ തുടരുകയാണ്. ജൂണ്‍ 30 വരെയാണ് ലോക്ക് ഡൗണ്‍. ഇതാണ് ജൂലൈ 31 വരെയാക്കി നീട്ടിയത്. സ്‌കൂളുകളും കോളജുകളുമുള്‍പ്പെടെയുള്ള കലാലയങ്ങളും ജൂലൈ 31 വരെ പ്രവര്‍ത്തിക്കില്ല. ബംഗാളില്‍ ഇതുവരെ 14728 പേര്‍ക്കാണ് കൊറോണ രോഗം ബാധിച്ചത്. 580 പേര്‍ മരിച്ചു. നിലവില്‍ 9218 രോഗികളാണ് സംസ്ഥാനത്തുള്ളത്.

Recommended Video

cmsvideo
Kerala government annouces relaxation in quaratine rules | Oneindia Malayalam
Ma

മുഖ്യമന്ത്രി മമത ബാനര്‍ജി സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. ഈ യോഗത്തിന് ശേഷമാണ് ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യം സര്‍ക്കാര്‍ അറിയിച്ചത്. ഇന്ന് 445 പേര്‍ക്കാണ് ബംഗാളില്‍ രോഗം സ്ഥിരീകരിച്ചത്. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ നീട്ടുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, കൊറോണ ഇതര രോഗികള്‍ക്ക് സേവനം ഉറപ്പാക്കാന്‍ യോഗം തീരുമാനിച്ചു. ആശുപത്രികളില്‍ മറ്റു രോഗികള്‍ പ്രയാസപ്പെടുന്നുവെന്ന ആക്ഷേപം ശക്തമാണ്. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ യോഗം വിശദമായ ചര്‍ച്ച നടത്തിയത്. സ്വകാര്യ ആശുപത്രികളിലും രോഗികളെ സ്വീകരിക്കാനും ചികില്‍സ നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മമത ബാനര്‍ജി പറഞ്ഞു. കൊറോണ രോഗത്തിനുള്ള ചികില്‍സയ്ക്ക് പരമാവധി ഈടാക്കാവുന്ന പണത്തിന്റെ തോത് നിശ്ചയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ബിസിനസിനുള്ള സമയമല്ലെന്നും സ്വകാര്യ ആശുപത്രികള്‍ സഹകരിക്കണമെന്നും അവര്‍ വ്യക്തമാക്കി.

നേപ്പാളിനെ വിഴുങ്ങി ചൈന; നദികള്‍ വഴിതിരിച്ചുവിട്ടു... ഒരു രാജ്യം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നുനേപ്പാളിനെ വിഴുങ്ങി ചൈന; നദികള്‍ വഴിതിരിച്ചുവിട്ടു... ഒരു രാജ്യം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു

കോണ്‍ഗ്രസിന്റെ മുനയൊടിച്ച് ബിജെപി; 4 എംഎല്‍എമാരെ ദില്ലിയിലേക്ക് പറത്തി, നേതാവിന് വിലങ്ങ് വീഴുംകോണ്‍ഗ്രസിന്റെ മുനയൊടിച്ച് ബിജെപി; 4 എംഎല്‍എമാരെ ദില്ലിയിലേക്ക് പറത്തി, നേതാവിന് വിലങ്ങ് വീഴും

English summary
West Bengal Extends Lockdown Till July 31
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X