കളിത്തോക്കാണെന്ന് കരുതി മകൾ അമ്മയ്ക്ക് നേരെ വെടിയുതിർത്തു! മകളുടെ കൺമുന്നിൽ അമ്മ പിടഞ്ഞുവീണു...
ഹൂഗ്ലിയിലെ ആരംബാഗിൽ താമസിക്കുന്ന കകോലി ജാന എന്ന പെൺകുട്ടിയാണ് അമ്മയ്ക്ക് നേരെ അബദ്ധത്തിൽ വെടിയുതിർത്തത്.
കൊൽക്കത്ത: കളിത്തോക്കാണെന്ന് കരുതി യഥാർഥ തോക്കിൽ നിന്നും മകൾ അമ്മയ്ക്ക് നേരെ വെടിയുതിർത്തു. വെടിയേറ്റ അമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. പശ്ചിമബംഗാളിലെ ഹൂഗ്ലി ജില്ലയിലാണ് ദാരുണമായ സംഭവം.
ഹൂഗ്ലിയിലെ ആരംബാഗിൽ താമസിക്കുന്ന കകോലി ജാന എന്ന പെൺകുട്ടിയാണ് അമ്മയ്ക്ക് നേരെ അബദ്ധത്തിൽ വെടിയുതിർത്തത്. വീട്ടിലെ പൂന്തോട്ടത്തിൽ നിന്നും കണ്ടുകിട്ടിയ തോക്ക് കളിത്തോക്കാണെന്ന് കരുതിയായിരുന്നു പെൺകുട്ടി വെടിയുതിർത്തത്. എന്നാൽ നിറത്തോക്കിൽ നിന്നും വെടിയേറ്റ കകോലിയുടെ മാതാവ് മകളുടെ കൺമുന്നിൽ പിടഞ്ഞുവീണു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

പൂന്തോട്ടത്തിൽ...
ഞായറാഴ്ച രാവിലെയാണ് ഹൂഗ്ലിയിൽ ഏവരെയും ഞെട്ടിച്ച സംഭവമുണ്ടായത്. വീട്ടിലെ പൂന്തോട്ടത്തിൽ കളിക്കുന്നതിനിടെയാണ് നിലത്തുകിടക്കുന്ന തോക്ക് കകോലിയുടെ ശ്രദ്ധയിൽപ്പെടുന്നത്. തോക്ക് കൈയിലെടുത്ത കകോലി കളിത്തോക്കാണെന്ന് കരുതി ഇതുപയോഗിച്ച് കളിക്കാനും തുടങ്ങി.

വെടിവെച്ചു...
തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെയാണ് കകോലി അമ്മയ്ക്ക് നേരെ അബദ്ധത്തിൽ വെടിയുതിർത്തത്. വെടിയേറ്റ മാതാവ് കൺമുന്നിൽ പിടഞ്ഞുവീണതോടെയാണ് തന്റെ കൈയിലുള്ളത് യഥാർഥ തോക്കാണെന്ന് കകോലിയ്ക്കും മനസിലായത്. പിൻഭാഗത്ത് വെടിയേറ്റ സ്ത്രീയുടെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് മെഡിക്കൽ റിപ്പോർട്ട്.

എവിടെ നിന്ന്...
അമ്മയ്ക്ക് നേരെ വെടിയുതിർത്ത മകളെ ഉടൻതന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ മണിക്കൂറുകളോളം വിശദമായി ചോദ്യം ചെയ്തു. പൂന്തോട്ടത്തിൽ നിന്ന് കിട്ടിയത് കളിത്തോക്കാണെന്ന് കരുതിയാണ് താൻ വെടിയുതിർത്തതെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. എന്നാൽ ഈ മൊഴി പോലീസ് സംഘം പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

വെടിയേറ്റു...
തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർത്തെന്നും, മുറിയിൽ ഇരിക്കുകയായിരുന്ന അമ്മയുടെ പിൻഭാഗത്ത് വെടിയേറ്റെന്നും അമ്മ പിടഞ്ഞുവീണെന്നുമാണ് പെൺകുട്ടി നൽകിയ മൊഴി. അതേസമയം, എങ്ങനെയാണ് യഥാർഥ തോക്ക് പൂന്തോട്ടത്തിൽ വന്നതെന്നാണ് പോലീസിന്റെ സംശയം. പെൺകുട്ടിയുടെ വീട്ടുകാർ ഉപയോഗിച്ചിരുന്ന തോക്കാണോ ഇതെന്നും പോലീസിന് സംശയമുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications