മതപരമായ അസഹിഷ്ണുതയെ പിന്തുണച്ചു;125 സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ്,പ്രതിസ്ഥാനത്ത് ആര്‍എസ്എസ്
മതതത്വങ്ങള്‍ പഠിപ്പിക്കുന്ന സ്‌കൂളുളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുമെന്നും മുഖ്യമന്ത്രി
കൊല്‍ക്കത്ത: മതപരമായ അസഹിഷ്ണുതയെ പിന്തുച്ചെന്നാരോപിച്ച് 125 സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ്. 125 സ്‌കൂളുകളില്‍ 95 സ്‌കൂളുകളും മതതത്വങ്ങളാണ് പഠിപ്പിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി പറയുന്നു. പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ സ്‌കൂളുകള്‍ക്കാണ് കാരണ കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കിയത്.
സംസ്ഥാനത്ത് 300ഓളം സ്‌കൂളുകള്‍ നടത്തുന്നുവെന്നാണ് ആര്‍എസ്എസ് ഉന്നയിക്കുന്ന അവകാശവാദം. ഇതില്‍ 125 സ്‌കൂളുകള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുള്ളത്. മതതത്വങ്ങള്‍ പഠിപ്പിക്കുന്ന സ്‌കൂളുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.













Click it and Unblock the Notifications