കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിൽ ക്രമസമാധാന നില വഷളാവുന്നു: മമതാ ബാനർജിയെ കടന്നാക്രമിച്ച് ഗവർണർ, 'ആ സംഭവങ്ങൾ ദൌർഭാഗ്യകരമെന്ന്'

Google Oneindia Malayalam News

കൊൽക്കത്ത: പശ്ചിമബംഗാളിൽ വെച്ച് ബിജെപി നേതാക്കളുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് ആഞ്ഞടിച്ച് ഗവർണർ. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയ്ക്കും കൈലാഷ് വിജയവർഗിയയുടെ സൈനികർക്കും നേരെ വ്യാഴാഴ്ച നടന്ന ആക്രമണം ഏറ്റവും നിർഭാഗ്യകരമാണെന്ന് ധൻഖർ കൂട്ടിച്ചേർത്തു.

മമതയോട് തുറന്ന യുദ്ധം, ബംഗാൾ ചീഫ് സെക്രട്ടറിയേയും പോലീസ് മേധാവിയേയും വിളിപ്പിച്ച് കേന്ദ്രംമമതയോട് തുറന്ന യുദ്ധം, ബംഗാൾ ചീഫ് സെക്രട്ടറിയേയും പോലീസ് മേധാവിയേയും വിളിപ്പിച്ച് കേന്ദ്രം

പശ്ചിമബംഗാളിലെ ക്രമസമാധാനനില വളരെക്കാലമായി വഷളായിക്കൊണ്ടിരിക്കുകയാണ്. ബംഗാളിൽ ഭരണം നിയമവാഴ്ചയിൽ നിന്നും ഭരണഘടനാ മാനദണ്ഡങ്ങളിൽ നിന്നും അകറ്റുന്നത് ഭയാനകമായ തലത്തിലാണെന്നും ബംഗാൾ ഗവർണർ ധൻഖർ പത്രസമ്മേളനത്തിൽ പറഞ്ഞു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഭരണഘടന പാലിക്കാൻ ബാധ്യതയുള്ള കുട്ടത്തിലാണ്. അതുകൊണ്ട് തന്നെ പാലിക്കേണ്ടതുണ്ട്. മമതാ ബാനർജിയ്ക്ക് കീഴിലുള്ള പശ്ചിമബംഗാളിലെ ക്രമസമാധാന നിലയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഗവർണർ ഉന്നയിച്ചിട്ടുള്ളത്. ഇന്ത്യൻ പൌരന്മാരെ പുറംനാടുകളിൽ നിന്നെത്തിയവരെന്ന് വിശേഷിപ്പിച്ച സംഭവത്തിൽ മമത തീ കൊണ്ട് കളിക്കരുതെന്നും ഗവർണർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

 jagdeep-dhankar-15

ഇന്നലെ നടന്നിട്ടുള്ള സംഭവങ്ങൾ ഏറ്റവും ദൌർഭാഗ്യകരമാണ്. അത് നമ്മുടെ ജനാധിപത്യത്തിന്റെ കെട്ടുറപ്പിന് ഭീഷണിയാണ്. ഒരു ജനാധിപത്യത്തിൽ എല്ലാവർക്കും അവരുടെ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കാനും അവകാശമുന്നയിക്കാനും എല്ലാവരും സാധിക്കും. ഇതെല്ലാം സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലല്ലാതെ ചെയ്യാനും സാധിക്കണം. എന്നാൽ ഇതൊന്നും ഇന്നലെയോ സിൽഗുരിയിൽ പോലുമോ നടന്നില്ലെന്നും ഗവർണർ പറയുന്നു. ബംഗാളി സംസ്കാരത്തിന്റെ ആഴത്തെക്കുറിച്ചും തിളക്കത്തെക്കുറിച്ചും ചിന്തിച്ച് പ്രസ്താവന പിൻവലിക്കുകയാണ് വേണ്ടതെന്നും ഗവർണർ ആവശ്യപ്പെടുന്നു.

ബംഗാളിൽ വെച്ച് ബിജെപി നേതാക്കളുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ നിരവധി ബിജെപ നേതാക്കളാണ് മമതാ ബാനർജിക്കെതിരെ രംഗത്തെത്തിയത്. എന്നാൽ ഇതെല്ലാം ബിജെപിയുടെ നാടകമെന്നാണ് മമതാ ബാനർജി തിരിച്ചടിച്ചത്. മമതാ സർക്കാരിന്റെ പത്ത് വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുന്ന ദിവസം തന്നെ ആക്രമണമുണ്ടായത് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണെന്ന് തൃണമൂൽ നേതാവ് സുബ്രത മുഖർജി പറഞ്ഞു.

2021ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പ്രവർത്തകരെ കാണുന്നതിനായി ഡയമണ്ട് ഹാർബറിലേക്ക് പോകുന്നതിനിടെയാണ് ജെപി നഡ്ഡയും കൈലാസ് വിജയ് വർഗ്ഗീയയും സഞ്ചരിച്ചിരുന്ന വാഹന വ്യൂഹം ആക്രമിക്കപ്പെടുന്നത്. കൈലാഷ് വിജയവർഗിയയുടെ വാഹന വ്യൂഹം ആക്രമിക്കപ്പെടുകയും അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ കല്ലെറിയുകയും ചെയ്തു. താൻ സഞ്ചരിക്കുന്ന കാറിന്റെ വിൻഡ്ഷീൽഡ് തകർന്നതായി കാണിക്കുന്ന വീഡിയോ വിജവർഗിയ തന്നെയാണ് പങ്കുവെച്ചത്. യാത്രയിലുടനീളം ബിജെപി നേതാക്കൾക്ക് നേരെ കരിങ്കൊടി വീശുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
Australia ends Covid-19 vaccine trials due to HIV antibody positives | Oneindia Malayalam

English summary
West Bengal governor slams Mamata Banerjee over BJP leader's Convoys attacked inside the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X