ബംഗാള്‍ കത്തുമ്പോള്‍ മമതയുടെ വാഴവെട്ടല്‍! വര്‍ഗീയലഹള പടര്‍ന്നിട്ടും കുലുക്കമില്ല, സംഭവിക്കുന്നത്?
ഹൗറയിലെ ധുലാഗറിലുണ്ടായ വര്‍ഗീയ ലഹള ഇതിന്റെ തെളിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വോട്ട് ബാങ്ക് ലക്ഷ്യംവച്ചുള്ള മമതയുടെ ന്യൂനപക്ഷ പ്രീണനമാണ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നാണ് ആക്ഷേപം
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ അടുത്തിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍ വ്യക്തമാക്കുന്നത് സംസ്ഥാനം രക്തരൂക്ഷിതമായ പഴയ കാലത്തിലേക്ക് തിരിച്ചുപോവുകയാണെന്നാണ്. വര്‍ഗീയ ലഹള പടര്‍ന്നു പിടിക്കുമ്പോഴും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനം ഇതോടെ ഉയര്‍ന്നിരിക്കുകയാണ്.
ഹൗറയിലെ ധുലാഗറിലുണ്ടായ വര്‍ഗീയ ലഹള ഇതിന്റെ തെളിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വോട്ട് ബാങ്ക് ലക്ഷ്യംവച്ചുള്ള മമതയുടെ ന്യൂനപക്ഷ പ്രീണനമാണ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നാണ് ആക്ഷേപം. മമതയുടെ ന്യൂനപക്ഷ പ്രണനത്തിനെതിരെ മറ്റ് വിഭാഗങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഭൂരിപക്ഷ വിഭാഗം പറയുന്നു
സംസ്ഥാനത്ത് ന്യൂനപക്ഷ പ്രീണനം നടക്കുകയാണെന്ന ആരോപണവുമായി ഭൂരിപക്ഷ വിഭാഗക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുന്നതിനിടെ വടിയും കത്തിയും കൊണ്ടുവന്നതെന്തിനാണെന്ന് ഭൂരിപക്ഷ വിഭാഗക്കാര്‍ ചോദിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രക്കിടെ ഉച്ചത്തില്‍ പാട്ടുവച്ചതിനെ ചൊല്ലിയാണ് ധുലാഗറില്‍ സംഘര്‍ഷം ഉണ്ടായത്. ഹിന്ദുക്കളുടെ മര്‍ഗഷീര്‍ഷ പൂര്‍ണിമയ്ക്കിടെ ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നത് ചടങ്ങുകള്‍ക്ക് തടസമാണെന്നും അതിനാല്‍ ശബ്ദം കുറയ്ണം എന്നും ആവശ്യപ്പെട്ടതായിരുന്നു സംഘര്‍ഷത്തിലേക്ക് നയിച്ചത്. പോലീസ് ഉണ്ടായിരുന്നിട്ടും ന്യൂനപക്ഷക്കാര്‍ ആക്രമിക്കുകയായിരുന്നു. ഹിന്ദു വിഭാഗക്കാരുടെ വീടുകളും കടകളും കൊള്ളയടിക്കുകയും ആക്രമിക്കുകയും ചെയ്തു.

സര്‍ക്കാരിന് വിമര്‍ശനം
നേരത്തെ ഒക്ടോബറില്‍ ഇത്തരത്തില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടായിരുന്നു. ദുര്‍ഗ പൂജ, മുഹ്‌റം ആഘോഷങ്ങള്‍ക്കിടെയിയാരുന്നു ഇതെന്നും വ്യക്തമാക്കുന്നു. 12 ഇടങ്ങളിലാണ് ലഹള പൊട്ടിപ്പുറപ്പെട്ടതെന്നും ഭൂരിപക്ഷ വിഭാഗക്കാര്‍ വ്യക്തമാക്കുന്നു. അന്ന് ലഹളയ്ക്കു കാരണമായത് മമത ബാനര്‍ജിയാണെന്നും ആരോപണമുണ്ട്. മുഹ്‌റത്തോടനുബന്ധിച്ചുള്ള താസിയ ഘോഷയാത്ര നടക്കുന്നതിനാല്‍ ദുര്‍ഗപൂജയോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ഒഴിവാക്കണെമന്നായിരുന്നു നിര്‍ദേശം. ഇതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം ഉണ്ടായത്.

കോടതി പറയുന്നത്
അതേസമയം സംസ്ഥാനത്തെ ന്യൂനപക്ഷ പ്രീണനത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതി രൂ ക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ന്യൂനപക്ഷ പ്രീണനം നടക്കുന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ ഭാഗത്ത് വിഭാഗീയത ഉണ്ടാകാന്‍ പാടില്ലെന്നും കോടതി. ദുര്‍ഗ ദേവിയെ ആരാധിക്കുക എന്നത് ജനങ്ങളുടെ അവകാശമാണെന്നും കോടതി.

മുസ്ലിം തീവ്രവാദത്തിന്റെ കേന്ദ്രം
ബിര്‍ഭൂമിലെ ഒറ്റപ്പെട്ട 25 മുസ്ലിം കുടുംബങ്ങള്‍ക്കു വേണ്ടിയാണ് 300 ഹിന്ദു കുടുംബങ്ങള്‍ക്ക് മമത ബാനര്‍ജി സര്‍ക്കാര്‍ ദുര്‍ഗപൂ ജയ്ക്കുള്ള അനുമതി നിഷേധിച്ചിരിക്കുന്നത്. കൂടാതെ 2012ല്‍ സംസ്ഥാനത്തെ 32,000 പള്ളികളിലെ ഇമാമുകള്‍ക്ക് 2,500 രൂപ മാസം സ്‌റൈപെന്‍ഡായി നല്‍കാന്‍ ആരംഭിച്ചു. ഈ സ്റ്റൈപെന്‍ഡ് 20,000മായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം പ്രതിഷേധ റാലിയും നടന്നു. കൊല്‍ത്ത മുസ്ലിം തീവ്രവാദത്തിന്റെ കേന്ദ്രമാകുന്നുവെന്നാണ് വിവരങ്ങള്‍.

കഠിനം
അതേസമയം ബംഗാളിലെ പ്രവര്‍ത്തനം വളരെ പ്രയാസമാണെന്നാണ് ഇന്‍രലിജന്‍സ് ഏജന്‍സികളും മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികളും പറയുന്നത്. മതേതരവാദികളെയും ബ്ലോഗര്‍മാരെയും വധിച്ച ജമാത്ത ഇ ഇസ്ലാമി പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ താവളമാണ് കൊല്‍ക്കത്ത എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്തരക്കാരെ അവഗണിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. പല കേസുകളിലും പോലീസിനു മേല്‍ രാഷ്ട്രീയ സമ്മര്‍ദം ഉണ്ടാകാറുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ബംഗാളിന്റെ നാശം
പശ്ചിമ ബംഗാളിന് വര്‍ഗീയ ലഹളകള്‍ പുത്തരിയല്ല. 1946ലുണ്ടായ കല്‍ക്കത്ത ലഹളയില്‍ 5000 പേരാണ് കൊല്ലപ്പെട്ടത്. നിരവധി ലഹളകളാണ് അതിനു ശേഷം റിപ്പോര്‍ട്ട് ചെയ്തത്. 1964ലും 1992ലും 2013ലും ഉണ്ടായത് ചില ഉദാഹരണങ്ങള്‍ മാത്രമാണ്. അതേസമയം നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ബംഗാളിന്റെ നാശമായിരിക്കും ഫലമെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications