കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതാ മന്ത്രിസഭയിലെ മന്ത്രിക്ക് കൊവിഡ്-19; ഭാര്യക്കും; മാധ്യമപ്രവര്‍ത്തകരടക്കം നിരീക്ഷണത്തില്‍

  • By News Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മന്ത്രിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാന ഫയര്‍ സര്‍വ്വീസ് മന്ത്രി സുജിത് ബോസിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ആദ്യമായാണ് കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വ്യാഴ്ച്ച രാത്രിയോടെ കൊവിഡ് പരിശോധന ഫലം വന്നത് മുതല്‍ സുജിത് ബോസിനെ വീട്ടില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ഭാര്യക്കും കൊവിഡ് പോസിറ്റീവാണ്. സുജിത് ബോസ് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നത്തിലും ഉംപുന്‍ നാശം വിതച്ചപ്പോഴുമെല്ലാം സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

corona

ഇദ്ദേഹം കൊവിഡ് ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. ഭയപ്പെടാനുള്ള സാഹചര്യമല്ലെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സുജിത് ബോസുമായും ഭാര്യയുമായും സമ്പര്‍ക്കം വന്നവരോടെല്ലാം നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അവരുമായി ബന്ധപ്പെട്ടവരുടെയെല്ലാം സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും അതില്‍ ചില മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോടും ഹോം ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മെയ് 28 വരെ പശ്ചിമ ബംഗാളില്‍ 4536 കൊവിഡ്-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 223 പേര്‍ മരണപ്പെടുകയും ചെയ്തു. 1,75,769 സാമ്പിളുകളാണ് ഇതുവരേയും പരിശോധന നടത്തിയത്. വ്യാഴാച്ചയായിരുന്നു ഇവിടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 344 പേര്‍ക്കായിരുന്നു പുതുതായി കൊവിഡ്. ഇതില്‍ 84 പേരും കൊല്‍ക്കത്തയിലായിരുന്നു.

അതിനിടെ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നം തുടരുകയാണ്. കൊവിഡ് പ്രതിരോധത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തികരമല്ലെങ്കില്‍ കേന്ദ്രത്തിന് ചുമതല നേരിട്ട് ഏറ്റെടുക്കാമെന്നും തനിക്കതില്‍ യാതൊരു എതിര്‍പ്പും ഇല്ലെന്നും മമതാ ബാനര്‍ജി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിച്ചിരുന്നു. എന്തുകൊണ്ടാണ് അത് ചെയ്യാത്തതെന്നും മമത ചോദിച്ചിരുന്നു.

ഇന്ത്യയിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. ഇന്ത്യയിലെ കൊവിഡ് കേസുകള്‍ 1.6 ലക്ഷം കടന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 6936 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതര്‍ വീണ്ടും ഉയര്‍ന്നത്. നിലവില്‍ 1,61,067 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകിച്ചത്. ആഗോള തലത്തിലെ കൊവിഡ് കേസുകള്‍ പരിശോധിക്കുമ്പോള്‍ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ 9 ാം സ്ഥാനത്താണ് നില്‍ക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ 2598 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതില്‍ 1467 കേസുകളും മുംബൈയില്‍ ആണ്.

ലോകത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയുടെ സ്ഥാനം 9; കണക്കുകള്‍ ഇങ്ങനെ;ആശങ്കലോകത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയുടെ സ്ഥാനം 9; കണക്കുകള്‍ ഇങ്ങനെ;ആശങ്ക

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; പത്തനംതിട്ട സ്വദേശി കോട്ടയത്ത് മരിച്ചു; മരണസംഖ്യ 8 ആയികേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; പത്തനംതിട്ട സ്വദേശി കോട്ടയത്ത് മരിച്ചു; മരണസംഖ്യ 8 ആയി

English summary
West Bengal Minister Sujit Bose And Wife Test Positive For Covid-19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X