കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയെ ഒരൊറ്റ കാര്യത്തിലേ അഭിനന്ദിക്കാനാവൂ... ബാക്കിയെല്ലാം കഷ്ടം, എല്ലാം മുടക്കുന്നുവെന്ന് നിര്‍മല!!

Google Oneindia Malayalam News

ദില്ലി: ബംഗാളില്‍ മമതാ ബാനര്‍ജിക്കെതിരെ കൊമ്പുകോര്‍ത്ത് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേന്ദ്ര സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികളെല്ലാം മമത മുടക്കുകയാണെന്ന് നിര്‍മല പറഞ്ഞു. ബംഗാളിന് ഇതുവരെ ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്റെ ഭാഗമാവാന്‍ കഴിഞ്ഞിട്ടില്ല. ഒരുപാട് നേട്ടങ്ങള്‍ ഇതിലൂടെ ബംഗാളിന് ലഭിക്കുമായിരുന്നു. എന്നാല്‍ ഇതുവരെ അന്യസംസ്ഥാന തൊഴിലാളികളുടെ ഡാറ്റ കേന്ദ്രവുമായി പങ്കുവെച്ചിട്ടില്ലെന്നും നിര്‍മല തുറന്നടിച്ചു. കഴിഞ്ഞ ദിവസമാണ് വിവിധ സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി ആരംഭിച്ചത്.

1

ബംഗാളില്‍ നല്ലൊരു ശതമാനം അതിഥി തൊഴിലാളികളുണ്ട്. ഇതൊന്നും ബംഗാളികള്‍ക്ക് ലഭിക്കില്ലെന്ന സൂചനയാണ് ധനമന്ത്രി നല്‍കുന്നത്. ബംഗാളിലെ ജനങ്ങള്‍ക്ക് വേണ്ടി വിര്‍ച്വല്‍ റാലിയില്‍ പങ്കെടുക്കുമ്പോഴാണ് നിര്‍മല മമതയ്‌ക്കെതിരെ തുറന്നടിച്ചത്. ശ്രമിക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ആരംഭിക്കാന്‍ പോലും മമത മടി കാണിക്കുകയായിരുന്നു. കേന്ദ്രം എന്ത് ചെയ്താലും അതിനെ എതിര്‍ക്കുക എന്ന നയമാണ് ബംഗാള്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ജനോപകാരപ്രദമായ കേന്ദ്ര പദ്ധതികള്‍ പോലും എതിര്‍ക്കപ്പെട്ടു. ഇതൊന്നും നടപ്പാക്കിയില്ല.

ആറ് സംസ്ഥാനങ്ങള്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ഡാറ്റ കൈമാറി. അവരുടെ തിരിച്ചുവരവോടെ തന്നെ ഇത് നല്‍കിയിരുന്നു. എന്നാല്‍ ബംഗാള്‍ അതില്‍ നിന്ന് വിട്ട് നിന്നു. നമ്മുടെ പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ പദ്ധതി ലോഞ്ച് ചെയ്തു. 116 ജില്ലകളാണ് അതിലുള്ളത്. എന്നാല്‍ ഒരെണ്ണം പോലും ബംഗാളില്‍ ഇല്ല.

തൃണമൂല്‍ സര്‍ക്കാരിന് അത്തരം രേഖകളൊന്നും നല്‍കുന്നതിനോട് യോജിപ്പില്ലായിരുന്നു. അവര്‍ക്ക് കേന്ദ്രത്തിന്റെ ക്ഷേമ പദ്ധതികളൊന്നും ബംഗാളില്‍ നടപ്പാക്കരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. നേരത്തെ ബംഗാളിനെ ഉള്‍പ്പെടുത്താത്തതില്‍ തൃണമൂല്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

അതേസമയം ഒരൊറ്റ കാര്യത്തിലാണ് എനിക്ക് മമതയെ അഭിനന്ദിക്കാനുള്ളത്. അവര്‍ ലഡാക്കിലെ സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന് പിന്തുണ അറിയിച്ചതില്‍ അഭിനന്ദിക്കുന്നു. പക്ഷേ ജനവിരുദ്ധമാണ് തൃണമൂല്‍ സര്‍ക്കാരെന്ന വാദത്തില്‍ തര്‍ക്കമില്ല.

അംഫാന്‍ ചുഴലിക്കാറ്റിനെ കുറിച്ച് 11 ദിവസം മുമ്പ് മമതാ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ഒരു മുന്‍കരുതലുമെടുത്തില്ല. ഒരുപാട് ജീവനുകള്‍ അതിലൂടെ രക്ഷിക്കാമായിരുന്നു. ബംഗാള്‍ മാത്രമാണ് സ്വന്തം തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതില്‍ നിന്ന് തടസ്സം നിന്നത്. അവരോടുള്ള മമതയുടെ സമീപനം ആരും മറക്കാന്‍ പോകുന്നില്ലെന്നും നിര്‍മല പറഞ്ഞു.

English summary
west bengal not get migrant job scheme because of mamata banerjee says fm nirmala sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X