75 കാരിയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രധാന പ്രതി അറസ്റ്റില്‍
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ എഴുപത്തിയഞ്ചു കാരിയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. പ്രതിയായ മിലോണ്‍ സര്‍ക്കാര്‍ അറസ്റ്റിലായത്
വ്യാഴാഴ്ച രാത്രിയില്‍ സീല്‍ദ സ്റ്റേഷനില്‍ നിന്നും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആണ് മിലോണിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന അഹിദുള്‍ ഇസ്ലാം ബാബുവിനേയും അറസ്റ്റ് ചെയ്തു.

കേസുമായി ബന്ധപ്പെട്ട് നേരത്തെ മുമ്പ് രണ്ട് പേരെ സിഐഡിഅറസ്റ്റ് ചെയ്തിരുന്നു. റാണാഘട്ടിലെ സ്‌കൂളിനോടു ചേര്‍ന്ന കോണ്‍വെന്റില്‍ മാര്‍ച്ച് 13ന് രാത്രിയാണ് കന്യാസ്ത്രീയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്.
കവര്‍ച്ചാ സംഘത്തെ തടയാനുള്ള ശ്രമത്തിനൊടുവിലാണ് ഇവര്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടത്. സംഭവത്തിന് പിന്നാലെ സ്റ്റാഫ് റൂമിലെ സിസിടിവി കാമറയില്‍ നിന്നും നാല് കവര്‍ച്ചക്കാരുടെ വീഡിയോ പൊലീസ് പുറത്തുവിട്ടിരുന്നു.












Click it and Unblock the Notifications