ബംഗാള്‍ തെരഞ്ഞെടുപ്പ് അക്രമം; മരണം 14 ആയി, മമത അക്രമികള്‍ക്ക് സംരക്ഷണം നല്‍കുന്നുവെന്ന് മന്ത്രി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് അക്രമങ്ങളെ തുടര്‍ന്ന് മരണസംഖ്യ 14 ആയി. അഞ്ച് മണി വരെ 66.2 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. എന്നാല്‍ വ്യാപക അക്രമങ്ങളാണ് പല ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മമത അക്രമികള്‍ക്കും, കൈയ്യേറ്റക്കാര്‍ക്കും ബംഗാളില്‍ സംരക്ഷണമൊരുക്കുകയാണെന്ന് കേന്ദ്ര സഹമന്ത്രി നിഷിത് പ്രമാണിക് ആരോപിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് ബാലറ്റില്‍ അല്ല വെടിയുണ്ടയിലാണ് വിശ്വസിക്കുന്നത്. തൃണമൂല്‍ ഗുണ്ടകള്‍ക്ക് അടക്കം സുരക്ഷിത വലിയമൊരുക്കുന്നത് മമത ബാനര്‍ജിയാണെന്നും പ്രമാണിക് ആരോപിച്ചു. കേന്ദ്ര സേനയെ വേണ്ടത്ര വിന്യസിച്ചില്ലെന്നും, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അനാവശ്യമായി തെരഞ്ഞെടുപ്പ് ഒറ്റഘട്ടത്തില്‍ നടത്താമെന്ന് പ്രഖ്യാപിക്കുകയായിരുന്നുവെന്നും പ്രമാണിക് പറഞ്ഞു.അതേസമയം സംസ്ഥാന ബിജെപി അധ്യക്ഷന്‍ സുകന്ദ മജുംദാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയിച്ചിരിക്കുകയാണ്.

പലയിടത്തും കേന്ദ്ര സേനകളെ വിന്യസിച്ചില്ലെന്നാണ് മജുംദാര്‍ ആരോപിക്കുന്നത്. 17 ജില്ലകളില്‍ കള്ള വോട്ട്, ബൂത്ത് പിടിച്ചെടുക്കല്‍, എന്നിവ നടന്നതായി മജുംദാര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലെത്തി പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ അക്രമത്തിന് കാരണക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളാണെന്നും, ഗവര്‍ണര്‍ക്കും അതില്‍ പങ്കുണ്ടെന്നും തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു. മുര്‍ഷിദാബാദിലെ അക്രമത്തില്‍ ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്.
അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍, ജെപി നദ്ദയുമായി ഫോണിലൂടെ സംസാരിച്ചു. സംസ്ഥാനത്തെ അക്രമങ്ങളെ കുറിച്ച് നദ്ദ ചോദിച്ചറിഞ്ഞു. ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ തടയുമെന്ന് നദ്ദ വ്യക്തമാക്കി. ജനാധിപത്യപരമായ രീതിയില്‍ ഈ അക്രമത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മുര്‍ഷിദാബാദിലും, കൂച്ച്ബീഹാറിലുമാണ് കൂടുതല്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കാല്ചിനിയില് ബാലറ്റ് ബോക്സ് അക്രമികള്‍ കത്തിച്ചു. ബാലറ്റ് പേപ്പറുകള്‍ അടക്കം കത്തിച്ചാമ്പലായി. ബിജെപി ബൂത്തില്‍ റീപോളിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. സിന്ധ്രാണി ഗ്രാമത്തിലും ബാലറ്റ് ബോക്സുകള്‍ അക്രമികള്‍ തകര്‍ത്തു.കല്‍ക്കത്ത ഹൈക്കോടതിയെ വീണ്ടും സമീപിക്കുമെന്ന് സുവേന്ദു അധികാരി വ്യക്തമാക്കി. അതേസമയം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിന്റെ ഗേറ്റ് അധികാരി പൂട്ടാന്‍ ശ്രമിച്ചത് ഇതിനിടെ വിവാദമാവുകയും ചെയ്തു. എന്നാല്‍ പൂട്ടാനുള്ള ശ്രമത്തെ പോലീസ് തടഞ്ഞു.
തൃണമൂലും, ബിജെപിയും പരസ്പരം ആരോപണങ്ങളുന്നയിക്കുന്നുണ്ട്. ബിജെപിയുടെ കേന്ദ്ര നേതൃത്വം വിഷയത്തില്‍ ഇടപെടാനാണ് സാധ്യത. കേന്ദ്ര സര്‍ക്കാര്‍ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാകും. കൂച്ച് ബീഹാറില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റെന്നും, തൃണമൂലാണ് അതിന് പിന്നിലെന്നും ബിജെപി നേതാവ് അജയ് റായ് ആരോപിച്ചു. ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ ഗുണ്ടകള്‍ ബൂത്തില്‍ കയറാന്‍ പോലും അനുവദിച്ചില്ലെന്നും റായ് പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications