കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ആധിപത്യം.. ബിജെപിക്കും പിന്നിലായി സിപിഎം കിതയ്ക്കുന്നു

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. സിപിഎമ്മിനെയും ബിജെപിയെയും പിന്തള്ളി തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നിട്ടുനില്‍ക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എതിരില്ലാതെ 34 ശതമാനം സീറ്റുകള്‍ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. 31,814 ഇടങ്ങളില്‍ മത്സരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് ഇതിനകം 110 സീറ്റുകള്‍ സ്വന്തമാക്കി ലീഡ് ചെയ്യുന്നുണ്ട്. നാല് സീറ്റുകള്‍ സ്വന്തമാക്കിയ ബിജെപി രണ്ടാം സ്ഥാനത്തും മൂന്ന് സീറ്റുകള്‍ സ്വന്തമാക്കിയ സിപിഎമ്മാണ് മൂന്നാം സ്ഥാനത്തുമാണുള്ളത്.

പശ്ചിമബംഗാളിലെ 622 ജില്ലാ പരിഷത്തുകളിലേയ്ക്കും 6,158 പഞ്ചായത്ത് സമിതികളിലേക്കും 31,836 ഗ്രാമ പഞ്ചായത്തുകളിലേക്കുമാണ് തിങ്കളാഴ്ച തിര‍ഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ അക്രസംഭവങ്ങള്‍ക്കിടെ 73 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

-tmc-flag

18 പേരാണ് പശ്ചിമ ബംഗാളില്‍ മെയ് 14നുണ്ടായ അക്രമസംഭവങ്ങളില്‍ കൊല്ലപ്പെട്ടത്. 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമസംഭവങ്ങളില്‍ വോട്ടെടുപ്പ് തടസ്സപ്പെട്ട 19 ജില്ലകളിലെ 568 ബൂത്തുകളില്‍ മെയ് 16ന് റീ പോളിങ് നടത്തിയിരുന്നു. ഹൂഗ്ലിയിലെ പത്ത് ബൂത്തുകള്‍, പശ്ചിമ മിഡ്നാപ്പൂരിലെ 28 ബൂത്തുകള്‍, കൂച്ച്ബെഹാറിലെ 63 ബൂത്തുകള്‍, നാദിയയിലെ 60 ബൂത്തുകള്‍, നോര്‍ത്ത് 24 പര്‍ഘാനകളിലെ 59 ബൂത്തുകള്‍ എന്നിവിടങ്ങളിലാണ് റീ പോളിംഗ് നടന്നത്. ഇതിന് പുറമേ ഉത്തര്‍ ദിനാന്‍ജ്പൂരിലെ 73 ബൂത്തുകള്‍, സൗത്ത് 24 പര്‍ഘാനകളിലെ 26 ബൂത്തുകള്‍ എന്നിവിടങ്ങളിലും റീ പോളിങ് നടത്തുകയായിരുന്നു.

English summary
The counting of votes for West Bengal Panchayat elections is currently underway. The Panchayat polls were held in the state on May 14. The polling was hit by violence in which 18 people were killed and 43 injured.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X