കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കമ്മിറ്റികളല്ല, ബംഗാളില്‍ കാര്യങ്ങള്‍ ജ്യോതിഷികള്‍ തീരുമാനിക്കും!

  • By Muralidharan
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് സ്ഥാനാര്‍ഥികളും അവരുടെ തിരഞ്ഞെടുപ്പ് കമ്മിറ്റികളുമല്ല. ഇവര്‍ക്കെല്ലാം മുകളില്‍ മറ്റൊരു കൂട്ടരുണ്ട്, ജ്യോതിഷികള്‍. എവിടെ വോട്ട് പിടിക്കണം, എപ്പോള്‍ വോട്ട് പിടിക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം ഇവരുടെ നിര്‍ദേശമനുസരിച്ച്, നല്ല നേരം നോക്കി വേണം ചെയ്യാന്‍.

നോമിനേഷന്‍ കൊടുക്കാനും പാര്‍ട്ടി പ്രകടനപത്രിക പുറത്തിറക്കാനുമെല്ലാം ജ്യോതിഷികള്‍ കുറിച്ചു നല്‍കുന്ന നല്ല സമയം തന്നെ വേണം എല്ലാവര്‍ക്കും. നേരം തെളിയാന്‍ വേണ്ടി കാത്തിരിക്കുന്ന സാദാ രാഷ്ട്രീയക്കാരെക്കുറിച്ചാണ് പറയുന്നത് എന്ന് കരുതരുത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ഇത്തരത്തിലുള്ള നല്ല നേരം നോക്കുന്ന ആളുകളിലെ സെലിബ്രിറ്റി.

wb-election

തിരഞ്ഞെടുപ്പടുക്കുമ്പോള്‍ മമതയെ പിടികൂടുന്ന അന്ധവിശ്വാസം ബംഗാളില്‍ ഒരു രഹസ്യമല്ല. ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കാന്‍ ജ്യോതിഷികള്‍ കുറിച്ചുനല്‍കിയ സമയം വരെ കാത്തിരുന്നു മമത. അഞ്ച് വര്‍ഷം മുമ്പ് മുഖ്യമന്ത്രിയായപ്പോള്‍, സത്യപ്രതിജ്ഞ ചെയ്യാനുള്ള സമയം വരെ ജ്യോതിഷികളുടെ താല്‍പര്യത്തിനനുസരിച്ച് മമത മാറ്റിയിരുന്നത്രെ.

മുഖ്യമന്ത്രി മാത്രമല്ല, മറ്റ് പല സ്ഥാനാര്‍ഥികളും റാലികള്‍ ഉദ്ഘാടനം ചെയ്യാനും പ്രചാരണം തുടങ്ങാനുമുള്ള സമയങ്ങള്‍ക്ക് വേണ്ടി തങ്ങളുടെ വിശ്വസ്തരായ ജ്യോതിഷികളുടെ സേവനം തേടുന്നുണ്ട്. ഇതിലൊന്നും വലിയ കഥയില്ല എന്ന് കരുതുന്ന സ്ഥാനാര്‍ഥികളും ഉണ്ട് കേട്ടോ. ഇടതുപക്ഷത്തെ സ്ഥാനാര്‍ഥികളാണ് ഇതില്‍ കൂടുതല്‍. ജനങ്ങളെ വിശ്വാസമില്ലാത്തവരാണ് ജ്യോതിഷികളെ വിശ്വസിക്കാന്‍ പോകുന്നത് എന്നാണ് സി പി എം നേതാവ് സുജന്‍ ചക്രബര്‍ത്തി ഇതിനെക്കുറിച്ച് പറയുന്നത്.

English summary
West Bengal election: Astrologers call the shots
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X