പശ്ചിമ ബംഗാളില്‍ മമത തന്നെ: സീ വോട്ടറും ഇന്ത്യ ടുഡേയും എബിപി എക്സിറ്റ് പോളുകള്‍!
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഭരണം തുടരുമെന്ന് എക്സിറ്റ് പോള്‍ ഫലം. 178 സീറ്റുകളോടെയാകും ബംഗാളില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുക എന്നാണ് എബിപി സര്‍വ്വേ പ്രവചിക്കുന്നത്. 294 അംഗ അസംബ്ലിയില്‍ ഒറ്റയ്ക്ക് മത്സരിച്ചാണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഇത്രയും സീറ്റുകള്‍ നേടുന്നത് എന്നതും ശ്രദ്ധേയമാണ്.
എ ബി പി സര്‍വ്വേയില്‍ ബംഗാളിലെ ഫലം ഇങ്ങനെ - 178 (-6) കോണ്‍ഗ്രസ് - സി പി എം കൂട്ടുകെട്ട് 110 (+6) ബി ജെ പി 1, മറ്റുള്ളവര്‍ 5. സീ വോട്ടേഴ്സ് സര്‍വ്വേ പ്രകാരം 167 തൃണമൂലിന്, 120 കോണ്‍ഗ്രസ് - സിപി എം സഖ്യത്തിന് 4 ബി ജെ പിക്ക്, 3 മറ്റുള്ളവര്‍ക്ക്. ഇന്ത്യ ടു ഡേ സര്‍വ്വേ പ്രകാരം തൃണമൂല്‍ 233 - 253, കോണ്‍ഗ്രസ് - സിപി എം സഖ്യ0 38 - 51, ബി ജെ പി 1- 5, മറ്റുള്ളവര്‍ 2 - 5.

മെയ് 19ന് ഫലം വരാനിരിക്കേയാണ് മമതാ ബാനര്‍ജി ഭരണം തുടരുമെന്ന അഭിപ്രായ സര്‍വ്വേ പുറത്തുവന്നിരിക്കുന്നത്. ഫെബ്രുവരി മുതല്‍ ഏപ്രില്‍ 4ന് വോട്ടിംഗ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് വരെ പുറത്തുവന്ന അഭിപ്രായ സര്‍വ്വേകളിലെല്ലാം മമത ബാനര്‍ജിയുടെ ജയം തന്നെയായിരുന്നു പ്രവചിക്കപ്പെട്ടിരുന്നത്. മമതയെ മുട്ടുകുത്തിക്കാനായി രൂപം കൊണ്ട കോണ്‍ഗ്രസ് - സി പി എം സഖ്യത്തിന് ഒരു സര്‍വ്വേ ഫലം സാധ്യത നല്‍കിയില്ല.
ഏഴ് ഘട്ടങ്ങളിലായിട്ടാണ് പശ്ചിമ ബംഗാളില്‍ ഇത്തവണ വോട്ടെടുപ്പ് നടന്നത്. ബി ജെ പിക്ക് പരമാവധി മൂന്നോ നാലോ സീറ്റുകള്‍ കിട്ടുമെന്നും സര്‍വ്വേകള്‍ പ്രവചിച്ചു. എബിപി - എസി നില്‍സണ്‍ മാര്‍ച്ചില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയിലും തൃണമൂല്‍ കോണ്‍ഗ്രസിന് 178 സീറ്റുകളാണ് പ്രവചിക്കപ്പെട്ടത്. സിപിഎം - കോണ്‍ സഖ്യത്തിന് 110 സീറ്റുകളും ബിജെപിക്ക് 1 സീറ്റും അന്ന് സര്‍വ്വേ പ്രവചിച്ചു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications