രൂപ ഗാംഗുലി ശരിക്കും ദ്രൗപദി.. വലിക്കുന്ന സിഗരറ്റിന്റെ നീളം വരെ അറിയാം.. ഈ മൊല്ല പറയുന്നതെന്ത്?
കൊല്‍ക്കത്ത: ബി ജെ പി നേതാവ് രൂപ ഗാംഗുലി ജീവിതത്തിലും ഒരു ദ്രൗപദിയാണെന്ന് മുന്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ അബ്ദുള്‍ റസാഖ് മൊല്ല. മഹാഭാരതം സീരിയലില്‍ ദ്രൗപദിയുടെ വേഷമിട്ട രൂപ ഗാംഗുലി അടുത്തിടെയാണ് ബി ജെ പിയില്‍ ചേര്‍ന്നത്. ഹൗറാ നോര്‍ത്തില്‍ നിന്നുമാണ് ഇത്തവണ രൂപ ഗാംഗുലി ജനവിധി തേടുന്നത്. ബംഗാളില്‍ ബി ജെ പിയുടെ സെലിബ്രിറ്റി സ്ഥാനാര്‍ഥികളില്‍ ഒരാളാണ് 49 കാരിയായ ഗാംഗുലി.

രൂപ ഗാംഗുലി ജീവിതത്തിലും ഒരു ദ്രൗപദിയാണ് എന്നാണ് അബ്ദുള്‍ റസാഖ് മൊല്ല പറഞ്ഞത്. ഇവര്‍ ആരുടെ കൂടെയാണ് താമസിക്കുന്നത് എന്ന് തനിക്കറിയാം. എത്ര നീളമുള്ള സിഗരറ്റാണ് ഇവര്‍ വലിക്കുന്നത് എന്ന് വരെ അറിയാം - ഇടതുപക്ഷം ഭരിക്കുന്ന കാലത്ത് ബംഗാളിലെ മന്ത്രിയായിരുന്ന മൊല്ല പറഞ്ഞു. ഇടതുപക്ഷത്തെ വിട്ട് അടുത്തിടെയാണ് ഇയാള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബംഗാറില്‍ നിന്നാണ് ഇയാള്‍ ഇത്തവണ മത്സരിക്കുന്നത്.

ബംഗാളി ന്യൂസ് ചാനലായ എ ബി പി ആനന്ദയ്ക്ക് നല്കിയ അഭിമുഖത്തില്‍ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെയും ഇയാള്‍ വെറുതെ വിടുന്നില്ല. തൃണമൂല്‍ സ്ഥാനാര്‍ഥിയും എം പിയുമായ മൂണ്‍ മൂണ്‍ സിംഗിനെക്കൊണ്ട് ജനങ്ങള്‍ക്ക് ഒരു ഉപകാരവും ഇല്ല എന്നാണ് ഇയാള്‍ പറയുന്നത്. രൂപ ഗാംഗുലിക്കെതിരായ മൊല്ലയുടെ വാക്കുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ബി ജെ പിയുടെ തീരുമാനം.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications