കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിലെ ഭവാനിപൂരില്‍ താരപോരാട്ടം: മമത Vs ദീപ Vs ചന്ദ്രബോസ്!

  • By Muralidharan
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ അസംബ്ലി തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പോരാട്ടം നടക്കുന്ന മണ്ഡലം ഏത് എന്ന് ചോദിച്ചാല്‍ ഒരുത്തരമേ ഉള്ളൂ, ഭവാനിപൂര്‍. ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉരുക്കുവനിതയുമായ സാക്ഷാല്‍ മമതാ ബാനര്‍ജി മത്സരിക്കുന്ന മണ്ഡലമാണിത് എന്നത് തന്നെ കാരണം. ഇവിടെ മുന്‍ കേന്ദ്രമന്ത്രി ദീപ ദാസ്മുന്‍സിയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തില്‍ നിന്നാണ് ഭവാനിപൂരിലെ ബി ജെ പി സ്ഥാനാര്‍ഥി വരുന്നത്. നേതാജിയുടെ മരുമകനായ ചന്ദ്രകുമാര്‍ ബോസ് ആണ് മമത ബാനര്‍ജിക്ക് വെല്ലുവിളി ഉയര്‍ത്തി മത്സരിക്കാനെത്തുന്നത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ചന്ദ്രകുമാര്‍ ബോസ് ബി ജെ പിയില്‍ അംഗത്വമെടുത്തത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് മമത ബാനര്‍ജിക്കെതിരെ ചന്ദ്രബോസ് മത്സരിക്കുന്ന കാര്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

ഭവാനിപൂര്‍ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബി ജെ പിക്ക് സാധിച്ചിരുന്നു. കിട്ടാവുന്നതില്‍ മികച്ച ഒരു സ്ഥാനാര്‍ഥി കൂടി ആയതോടെ മമതാ ബാനര്‍ജിയെ ഞെട്ടിക്കാന്‍ പറ്റും എന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. മമത ബാനര്‍ജിയുമായുള്ള മത്സരം വ്യക്തിപരമല്ല എന്നാണ് ബോസ് പറയുന്നത്.

മമത തന്നെ താരം

മമത തന്നെ താരം

സംസ്ഥാനത്തെ ഏറ്റവും പ്രമുഖയായ രാഷ്ട്രീയ നേതാവാണ് 61 കാരിയായ മമതാ ബാനര്‍ജി. ബംഗാളിന്റെ എട്ടാമത്തെ മുഖ്യമന്ത്രിയാണ് അവര്‍. ഇത്തവണയും മമതയ്ക്ക് ഭവാനിപൂരില്‍ വെല്ലുവിളിയുണ്ടാകാന്‍ സാധ്യതയില്ല

മണ്ഡലം ആരുടെ പക്കല്‍

മണ്ഡലം ആരുടെ പക്കല്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മണ്ഡലമാണ് ഇത്. സുബ്രത ബക്ഷിയാണ് ജയിച്ചത്. സി പി എമ്മിലെ നാരായണ്‍ പ്രസാദിനെ 49,936 വോട്ടുകള്‍ക്ക് തോല്‍പിച്ചു. ബി ജെ പിയുടെ രാം ചന്ദ്ര ജസ്വാള്‍ മൂന്നാം സ്ഥാനത്തെത്തി.

ഉപതിരഞ്ഞെടുപ്പില്‍ മമത

ഉപതിരഞ്ഞെടുപ്പില്‍ മമത

2011 ലെ ഉപതിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി ഇവിടെ നിന്നും മത്സരിച്ചു ജയിച്ചു. സി പി എമ്മിന്റെ നന്ദിനി മുഖര്‍ജിയെ 54,213 വോട്ടുകള്‍ക്ക് തോല്‍പിച്ചു.

വോട്ടെടുപ്പ്

വോട്ടെടുപ്പ്

ഏപ്രില്‍ - മെയ് മാസങ്ങളിലായി ആറ് ഘട്ടങ്ങളിലായാണ് ബംഗാളില്‍ വോട്ടെടുപ്പ് നടക്കുക. ഏപ്രില്‍ 30നാണ് ഭവാനിപൂരില്‍ വോട്ടെടുപ്പ്. മെയ് 19ന് ഫലമറിയാം.

English summary
The Bhabanipur constituency in West Bengal will be perhaps the biggest draw of the upcoming Assembly elections in the eastern state starting April 4.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X