കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാള്‍ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളില്‍ സമ്പന്നന്‍ ബൈച്ചുങ് ഭൂട്ടിയ

  • By Pratheeksha
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്പന്നന്‍ മുന്‍ ഫുട്‌ബോള്‍ താരം ബൈച്ചുങ് ബൂട്ടിയ.അസോസിയേഷന്‍സ് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആന്റ് വെസ്റ്റ്ബംഗാള്‍ ഇലക്ഷന്‍ വാച്ചിന്റെ കണക്കുപ്രകാരമാണിത്.ഏകദേശം പതിനേഴര കോടിയാണ് ഭൂട്ടിയയുടെ ആസ്തി.സിലിഗുരി മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് ടിക്കറ്റിലാണ് ഭൂട്ടിയ മത്സരിക്കുന്നത്.

baichungbhutia

തൃണമൂല്‍ സ്ഥാനാര്‍ത്ഥികളായ അശോക് കുമാര്‍ ശതോപാധ്യായ (14 കോടി) ജെയിംസ് കുജൂര്‍ (9കോടി) എന്നിവരാണ് ഭൂട്ടിയയ്ക്കു തൊട്ടു പിന്നില്‍. അസോസിയേഷന്റെ കണക്കു പ്രകാരം രണ്ടാം ഘട്ടത്തിലെ 56 സ്ഥാനാര്‍ത്ഥികള്‍ ഒരു കോടിയിലധികം ആസ്തിയുളളവരാണ്. 51 പേര്‍ക്ക് 50 ലക്ഷം മുതല്‍ ഒരു കോടിവരെയും 157 പേര്‍ക്ക് 5 മുതല്‍ 50 ലക്ഷം വരെയും ആസ്തിയുണ്ട് 119 പേര്‍ക്ക് 5 ലക്ഷം രൂപയാണ് സമ്പാദ്യം.മൂന്നു സ്ഥാനാര്‍ത്ഥികള്‍ക്ക് ആസ്തിയൊന്നുമില്ലെന്നും അസോസിയേഷന്‍ പറയുന്നു. രണ്ടാം ഘട്ടതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ കണക്കുകള്‍മാത്രമാണിത്‌

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലെ രണ്ടാം ഭാഗവോട്ടെടുപ്പ് തിങ്കളാഴ്ച്ച നടന്നു.79.56 ശതമാനമായിരുന്നു പോളിങ്.31 സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.അവസാന ഘട്ട പോളിങ് മെയ് ആറിനാണ് .മെയ് 16 നാണ് ഫല പ്രഖ്യാപനം.കോണ്‍ഗ്രസ്സും സിപി.എമ്മും നീക്കു പോക്കുകളോടെ മമത ബാനര്‍ജിയെ നേരിടുന്നു എന്നതാണ് പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്‌

English summary
West Bengal polls phase II: Baichung Bhutia is richest candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X