കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകരെ ആദരിക്കാനുറച്ച് ആര്‍എസ്എസ്; ആദരം നാരദ ജയന്തിയില്‍, എല്ലാം ദേശസ്‌നേഹികള്‍ക്ക്!

  • By Akshay
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാധ്യമപ്രവര്‍ത്തകരെ ആദരിക്കാനുള്ള തയ്യാറെടുപ്പില്‍ ആര്‍എസ്എസ്. ആര്‍എസ്എസിന് കീഴിലുള്ള വിശ്വ സാമ്‌വേദ് കേന്ദ്രയാണ് ദേശ സ്‌നേഹികളായ മാധ്യമ പ്രവര്‍ത്തകരെ ആദരിക്കാന്‍ ഒരുങ്ങുന്നത്. നാരദ മുനിയുടെ ജയന്തിയോടനുബന്ധിച്ച് നടത്തുന്ന ചടങ്ങിലാണ് ആദരം.

മെയ് 13ന് നടക്കുന്ന പരിപാടിയുടെ മുഖ്യാത്ഥിതിയായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേശരി നാഥ് ത്രിപാഠിയെ അര്‍എസ്എസ് ക്ഷണിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെ അഡ്മിന്മാരെയും ആദരിക്കും.

 പരിഗണന ഇവര്‍ക്കാണ്..

പരിഗണന ഇവര്‍ക്കാണ്..

പശ്ചിമ ബംഗാളില്‍ കലാപം നടന്ന പ്രദേശങ്ങളായ കാലിയച്ഛക്, ദുലാഗര്‍ഹ് എന്നിവിടങ്ങളിലുള്ള മാധ്യമ പ്രവര്‍ത്തകരെയാണ് ആദ്യം പരിഗണിക്കുന്നതെന്ന് വിശ്വ സാമ്‌വേദ് കേന്ദ്രത്തിന്റെ കണ്‍വീനറും ആര്‍എസ്എസിന്റെ വക്താവുമായ ബിലാപ് റോയ് മാധ്യമങ്ങളോട് പറഞ്ഞു.

 മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സമര്‍പ്പണം

മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സമര്‍പ്പണം

പുരാണങ്ങളില്‍ വാര്‍ത്ത എത്തിച്ചിരുന്ന നാരദനാണ് ലോകത്തിലെ ആദ്യത്തെ മാധ്യമപ്രവര്‍ത്തകന്‍. അദ്ദേഹത്തിന്റെ ജന്മദിനം മാധ്യമപ്രവര്‍ത്തകര്‍ക്കായി സമര്‍പ്പിക്കാന്‍ ഞങ്ങള്‍ നിശ്ചയിച്ചിരിക്കുകയാണെന്നാണ് ആര്‍എസ്എസ് വക്താവ് ബിലാപ് റോയ് പറയുന്നത്.

ദേശത്തിനും മാധ്യമപ്രവര്‍ത്തനത്തിനും നല്‍കിയ സംഭാവന

ദേശത്തിനും മാധ്യമപ്രവര്‍ത്തനത്തിനും നല്‍കിയ സംഭാവന

ദേശത്തിനും മാധ്യമപ്രവര്‍ത്തനത്തിനും നല്‍കിയിരിക്കുന്ന സംഭാവനകളെ പരിഗണിച്ച് രണ്ട് മാധ്യമപ്രവര്‍ത്തകരെ ആര്‍എസ്എസ് ആദരിക്കും.

 സത്യസന്ധരായ മാധ്യമപ്രവര്‍ത്തകര്‍ക്ക്

സത്യസന്ധരായ മാധ്യമപ്രവര്‍ത്തകര്‍ക്ക്

സത്യസന്ധമായ മാധ്യമപ്രവര്‍ത്തനമാണ് രാജ്യത്തെ ശക്തിപ്പെടുത്തുന്നതെന്നാണ് ആര്‍എസ്എസ് കരുതുന്നത്.

English summary
AN RSS outfit will be awarding “nationalist journalists” of West Bengal as a “celebration of journalism” in the state. The ceremony will be held on Narada Jayanti as, according to the Sangh, the Hindu mythological figure was “the world’s first journalist”. Governor Keshari Nath Tripathi has been invited to attend the May 13 programme, which will also reward “a group admin in social media”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X