നിയമന അഴിമതി; മമത സർക്കാരിന് തിരിച്ചടി; 25000ൽ അധികം അധ്യാപകരുടെ നിയമനം റദ്ദാക്കി സുപ്രീംകോടതി
ന്യൂഡൽഹി: ബംഗാളിലെ 25000ൽ അധികം അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനം റദ്ദ് ചെയ്ത് സുപ്രീംകോടതി. സ്കൂൾ ജോലികളുമായി ബന്ധപ്പെട്ട് 2026 ൽ പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷൻ നടത്തിയ 25,753 അധ്യാപക - അനധ്യാപക ജീവനക്കാരുടെ നിയമനങ്ങൾ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീകോടതി ശരിവെച്ചു. മമത ബാനർജി സർക്കാരിന് കനത്ത തിരിച്ചടിയാണ് കോടതി വിധി.
മൂന്ന് മാസത്തിനകം പുതിയ നിയമന നടപടികൾ പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. നിയമനങ്ങൾ കൃത്രിമവും വഞ്ചനയും മൂലമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി വിധിയിൽ ഇടപെടാൻ വിസമ്മതിച്ചു.

പശ്ചിമ ബംഗാൾ സർക്കാർ സ്പോൺസേഡ്, എയ്ഡഡ് സ്കൂളുകളിലെ 2016 ലെ മുഴുവൻ അധ്യാപക നിയമനങ്ങളും കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2016 ലെ മുഴുവൻ അധ്യാപക നിയമനങ്ങളും ആണ് കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയത്. കോടതി നടപടി മമത സർക്കാരിനെ പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു.
2016 ൽ നിയമിതരായ 25,753 ഓളം അധ്യാപകർക്കാണ് കോടതി വിധിയെ തുടർന്ന് ജോലി നഷ്ടമാവുക. ശൂന്യമായ ഒ എം ആർ ഷീറ്റുകൾ സമർപ്പിച്ച് നിയമവിരുദ്ധമായി ഇവർ നിയമിക്കപ്പെട്ടു എന്നാണ് ആരോപണം,
അധ്യാപക നിയമന കേസിൽ മുൻ വിദ്യാഭ്യാസമന്ത്രി പാർഥ ചാറ്റർജി ഉൾപ്പെടെ നിരവധി തൃണമൂൽ നേതാക്കളും മുൻ ഉദ്യോഗസ്ഥരും ജയിലിലാണ്. ബി ജെ പി നേതാക്കൾ ജുഡീഷ്യറിയേയും വിധി ന്യായങ്ങളെയും സ്വാധീനിച്ചാണ് കോടതി വിധി സമ്പാദിച്ചത് എന്നായിരുന്നു ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നപ്പോൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞത്.
അതേ സമയം സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നാണ് വിധിയിൽ പ്രതിഷേധിച്ചുള്ള മമത ബാനർജി പറഞ്ഞത്. നിയമന നടപടികൾ ആവർത്തിക്കുമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി പറഞ്ഞു. ബംഗാളിലെ വിദ്യാഭ്യാസമേഖല തന്നെ തകർക്കാനാണ് ബി ജെ പിയും സി പി എമ്മും ശ്രമിക്കുന്നതെന്ന ആരോപണവും മമത ഉന്നയിച്ചു. നിയമന കുംഭകോണത്തിൽ മമതക്കും തൃണമൂൽ സർക്കാരിനും അല്ലാതെ മറ്റാർക്കും ഉത്തരവാദിത്തമില്ലെന്നും അഴിമതിയുണ്ടാക്കിയ പ്രതിസന്ധിയാണിതെന്നും പശ്ചിമബംഗാളിലെ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications