കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ ആറു പേരുടെ മരണത്തിനിടയാക്കിയ് ബോട്ടുയാത്രയ്ക്കായുള്ള തിരക്ക്

  • By Anwar Sadath
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഗംഗാ നദിക്കരയിലെ ഗംഗാസാഗര്‍ ഉല്‍സവത്തിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് ആറു പേര്‍ മരിക്കാനിടയായത ബോട്ടു യാത്രയ്ക്കായി തിരക്കു കൂട്ടിയതിനെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്. ഗംഗാസാഗര്‍ ദ്വീപില്‍ വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. ഉത്സവ ചടങ്ങുമായി ബന്ധപ്പെട്ട് പുണ്യസ്‌നാനത്തിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. സ്ത്രീകളാണ് മരിച്ചവരെല്ലാം.

മകര സംക്രമ ദിനത്തില്‍ ഇവിടെ സ്‌നാനം നടത്തുന്നതിനും അടുത്തുള്ള കപില മുനിയുടെ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തുന്നതിനുമായി ലക്ഷക്കണക്കിന് ഭക്തരാണ് എത്തിയത്. കാച്ചുബെരിയ ഗട്ടിലേക്ക് പോകാന്‍ ബോട്ടില്‍ കയറാന്‍ ജനങ്ങള്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് തിക്കും തിരക്കും ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

gangasagarkillssix

ബോട്ടില്‍ കയറാനായി ഭക്തര്‍ തിരക്ക് കൂട്ടിയതാണ് അപകടത്തിന് കാരണം. വേലിയേറ്റംമൂലം ബോട്ട് സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇതോടെ ബോട്ട് യാത്രയ്ക്ക് ഭക്തര്‍ തിരക്കുകൂട്ടുകയായിരുന്നു. സംഭവസ്ഥലത്ത് പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗംഗാ നദി ബംഗാള്‍

ഉള്‍ക്കടലുമായി ചേരുന്ന സ്ഥലത്താണ് ഗംഗാസാഗര്‍ ഉത്സവചടങ്ങുകള്‍ നടക്കുന്നത്. ആറ് വര്‍ഷം മുമ്പ് സമാനമായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് എല്ലാവര്‍ഷവും നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇവിടെ എത്തുന്നത്.

English summary
West Bengal: Stampede at Gangasagar kills six
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X