Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം സ്ത്രീകളെ ബലാത്സംഗം ചെയ്യും!

കൊല്‍ക്കത്ത: സി പി എം അനുഭാവികളായ സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പിയുടെ ഭീഷണി. സി പി എം തങ്ങളുടെ പ്രവര്‍ത്തകരെ കൊല ചെയ്യാന്‍ ശ്രമിച്ചാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ല എന്ന് പറഞ്ഞായിരുന്നു തൃണമൂല്‍ എം പി തപസ് പാല്‍ ഭീഷണി മുഴക്കിയത്. പശ്ചിമ ബംഗാളിലെ ഭരണകക്ഷിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്.

സി പി എം ഞങ്ങളെ കൊല്ലാന്‍ ശ്രമിച്ചാല്‍ ഞാന്‍ വെറുതെ ഇരിക്കില്ല, ആവശ്യം വന്നാല്‍ സി പി എം അനുഭാവികളായ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെടും എന്നായിരുന്നു എം പിയുടെ പ്രസ്താവന. എന്നാല്‍ താന്‍ റേപ് എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് എം പി പിന്നീട് പറഞ്ഞു.

Tapan

റേപ്പ് എന്ന വാക്ക് ഞാന്‍ പറഞ്ഞിട്ടില്ല. റെയ്ഡ് നടത്തും എന്നാണ് പറഞ്ഞത്. തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണ്. ഏത് അന്വേഷണവും നേരിടാന്‍ താന്‍ ഒരുക്കമാണ്. തപസ് പാലിന്റെ വിവാദ പരമാര്‍ശത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം തള്ളിക്കളഞ്ഞു. പാലിന്റെ വാക്കുകള്‍ പക്വതയില്ലാത്തതാണെന്ന് പാര്‍ട്ടി വക്താവ് ഡാരിക് ഒബ്രിയാന്‍ പറഞ്ഞു. പാര്‍ട്ടി അതിനെ പിന്തുണക്കുന്നില്ല.

തപസ് പാല്‍ ഏത് സാഹചര്യത്തിലാണ് ഇത് പറഞ്ഞതെന്ന് പരിശോധിക്കുമെന്ന് പശ്ചിമ ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു. തപസ് പാല്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ പാര്‍ട്ടി ഒരിക്കലും അതിനെ പിന്തുണക്കില്ല. സി പി എം ഇതിനോടകം തന്നെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിക്കഴിഞ്ഞു. ലോക്‌സഭ സ്പീക്കര്‍ക്കും വനിതാ കമ്മീഷനും പരാതി നല്‍കുമെന്ന് പാര്‍ട്ടി നേതാവ് വൃന്ദ കാരാട്ട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+