ഫേസ്ബുക്കിലൂടെ യുവതിക്ക് അശ്ലീല സന്ദേശം അയച്ചു!!! യുവാക്കൾ പോലീസ് പിടിയിൽ!!!

  • Posted By:
Subscribe to Oneindia Malayalam

കൊൽക്കത്ത: സമൂഹ മാധ്യമത്തിലൂടെ യുവതിയെ അപമാനിച്ച രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പോലീസ് അറസ്റ്റു ചെയ്തത്. കോസിപോർ നിവാസികളായ ഗൗതം മുഖർജി (63), ചായൻ കൻജിലാൽ (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

മിണ്ടാതെ മമ്മൂട്ടിയും ലാലും..!പൊട്ടിത്തെറിച്ച് മുകേഷ്..!ദിലീപിനെ വേട്ടയാടാന്‍ അമ്മ അനുവദിക്കില്ല..!!

രബീന്ദ്ര ഭാരതി യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന യുവതിയാണ് പരാതിക്കാരി. നാലും വർഷം മുൻപാണ് യുവതി കോസിപോറിൽ താമസത്തിനായി എത്തിയത്. അന്നു മുതൽ ഗൗതം ഇവരുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു. കൂടാതെ നിരന്തരം ഫേസ്ബുക്കിലൂടെ മോശപ്പെട്ട സന്ദേശങ്ങൾ അയക്കുന്നത് ഗൗതം മുഖർജിയുടെ പതിവായിരുന്നു. യുവതി ഇതിനെതിരെ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇയാൾ ഇതെക്കെ അവഗണിക്കുകയായിരുന്നു. തുടർന്നും ഇയാൾ ഇയാൾ ഫേസ്ബുക്കിലൂടെ ലൈംഗികചുവയുള്ള സന്ദേശങ്ങൾ അയക്കാൻ തുടങ്ങി.

facebook

ലൈംഗികചുവയുള്ള കുറിപ്പ് യുവതിയുടെ വാളിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് യുവതി ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയത്. ഗൗതമിന്റെ ഈ പ്രവർത്തിയിലൂടെ യുവതിക്ക് മാനഹാനിയുണ്ടാക്കരുന്നു. തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. അന്നു തന്നെ ഗൗതം മുഖർജിയേയും സുഹൃത്ത് ചായൻ കൻജിലാലിനോയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

English summary
as arrested two men for allegedly harassing a woman on social media. The accused — Gautam Mukherjee (63) and Chayan Kanjilal (26) — had asked for sexual favours from the woman on Facebook, police said. The duo are residents of Cossipore area in north Kolkata.
Please Wait while comments are loading...