Get Updates
Get notified of breaking news, exclusive insights, and must-see stories!

മമതയ്ക്ക് 'പണി കൊടുത്തത്' ബിജെപി മാത്രമല്ല; 32 ലക്ഷം വോട്ട് ഇവിടെയുണ്ട്, ഒളിഞ്ഞിരിക്കും കണക്ക്

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ബിജെപിക്ക് അനുകൂലമായിരുന്നു. ഓഹരി വിപണിയിലെ ലാഭം ലക്ഷ്യമിട്ടുള്ള തരികിട കണക്കുകള്‍ ആണിത് എന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജയും പ്രതികരിച്ചത്. യഥാര്‍ഥ ഫലം വന്നപ്പോള്‍ ഭവാനിപൂരില്‍ മമത ബാനര്‍ജി വരെ തോറ്റു. അതും പഴയ സഹപ്രവര്‍ത്തകന്‍ സുവേന്ദു അധികാരിയോട്.

294ല്‍ 206 സീറ്റ് നേടി മികച്ച വിജയമാണ് ബിജെപി നേടിയത്. മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. ഈ മാസം ഒമ്പതിന് കൊല്‍ക്കത്തിയില്‍ സത്യപ്രതിജ്ഞാ ചടങ്ങ് തീരുമാനിച്ചിരിക്കുകയാണ് ബിജെപി. അതിന് മുമ്പ് അറിയാം ആര് ബംഗാളിന്റെ അമരക്കാരനാകും എന്ന്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലത്തിന്റെ കൂടുതല്‍ കണക്കുകള്‍ പുറത്തുവരുമ്പോള്‍ വ്യത്യസ്തമായ വിവരങ്ങളാണ് ലഭിക്കുന്നത്.

bengal bjp tmc vote share

ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുമ്പോള്‍ 'നോട്ട' ബട്ടനില്‍ അമര്‍ത്തിയവര്‍ നിരവധിയാണ്. കൃത്യമായി പറഞ്ഞാല്‍ 4,94,932 വോട്ടര്‍മാര്‍. മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ആരെയും ഇഷ്ടമില്ലാത്തവരാണ് നോട്ടയ്ക്ക് വോട്ട് രേഖപ്പെടുത്തുക. അഞ്ച് ലക്ഷത്തോളം പേരാണ് ഇത്തരത്തില്‍ വോട്ട് ചെയ്തത് എന്ന് കണക്കുകള്‍ പറയുന്നു.

ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലായിരുന്നു ബംഗാളിലെ പ്രധാന മല്‍സരം. സിപിഎം, സിപിഐ, ഐഎസ്എഫ്, കോണ്‍ഗ്രസ് എന്നിവരുടെ സ്ഥാനാര്‍ഥികള്‍ ഒഴികെ സ്വതന്ത്രര്‍ എന്ന ഗണത്തില്‍ ഒട്ടേറെ പേര്‍ മല്‍സര രംഗത്തുണ്ടായിരുന്നു. വിമതരായി മല്‍സരിച്ച സ്വതന്ത്രരും നിരവധി. ഇവരെ 'മറ്റുള്ളവര്‍' എന്ന ഗണത്തിലാണ് ഉള്‍പ്പെടുത്തിയത്.

ആ 32 ലക്ഷം വോട്ടുകള്‍ ഇവിടെയുണ്ട്

മറ്റുള്ളവര്‍ എന്ന ഗണത്തില്‍പ്പെട്ടവര്‍ക്ക് 27,17,878 വോട്ടുകളാണ് മൊത്തം ലഭിച്ചത്. നോട്ടയ്ക്ക് കിട്ടിയ വോട്ട് കൂടി ലഭിച്ചാല്‍ 32 ലക്ഷം വോട്ടുകള്‍ വരും. ഇനിയാണ് വളരെ രസകരമായ മറ്റൊരു കണക്ക്. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസം 32 ലക്ഷമാണ്. തൃണമൂല്‍ കോണ്‍ഗ്രസ് വീണുപോകാന്‍ ഇടയാക്കിയ 32 ലക്ഷം വോട്ടുകള്‍ നോട്ടയും മറ്റുള്ളവരും പെട്ടിയിലാക്കി എന്ന് ചുരുക്കം.

ബംഗാളില്‍ 2021ല്‍ ബിജെപിക്ക് ലഭിച്ചത് 77 സീറ്റുകള്‍ ആയിരുന്നു. ഇത്തവണ 129 സീറ്റുകള്‍ വര്‍ധിച്ച് 206 ആയി ഉയര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസിന് അന്ന് 214 സീറ്റുകള്‍ ലഭിച്ചിരുന്നു. ഇത്തവണ 133 സീറ്റുകള്‍ കുറഞ്ഞ് 81 സീറ്റുകളായി. 2021ല്‍ കോണ്‍ഗ്രസിന് ഒരു സീറ്റുമുണ്ടായിരുന്നില്ല. ഇത്തവണ രണ്ട് സീറ്റ് കിട്ടിയത് നേട്ടമാണ്. ഇടതുപാര്‍ട്ടികളുടെ സീറ്റുകള്‍ ഒന്ന് രണ്ടായി ഉയര്‍ന്നു. മറ്റുള്ളവര്‍ക്കും സീറ്റ് ഒന്നില്‍ നിന്ന് രണ്ടായി. ഒരു സീറ്റില്‍ കൂടി തിരഞ്ഞെടുപ്പ് നടക്കാനുണ്ട്.

പത്ത് വര്‍ഷത്തെ മമതയുടെ ഭരണം ഇതോടെ അവസാനിച്ചു. ഇനി ബിജെപി ബംഗാള്‍ ഭരിക്കും. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനത്തില്‍ മെയ് ഒമ്പതിന് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്ന് ബിജെപി പറയുന്നു. ബിജെപി വിജയിച്ചു എന്ന തിരഞ്ഞെടുപ്പ് ഫലം വരുന്ന േേവളയില്‍ തന്നെ ബംഗാളില്‍ പലയിടത്തും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+