ഹോട്ടലിന് മുമ്പില്‍ കാര്‍ പാര്‍ക്കിംഗ്: ഭാര്യയ്ക്കും ഭര്‍ത്താവിനും ക്രൂര പീഡനം, സംഭവം ഇന്ത്യയില്‍!!
കൊല്‍ക്കത്ത: ഹോട്ടലിന് മുമ്പില്‍ കാര്‍ പാര്‍ക്ക് ചെയ്ത സംഭവത്തില്‍ ഭാര്യയെയും ഭര്‍ത്താവിനെയും ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഹനുമാന് ജയന്തി ആഘോഷങ്ങള്‍ക്കിടെ എല്ജിന് റോഡിലെ ഗോല്‍ മന്ദിറിന് സമീപമായിരുന്നു സംഭവം. ഹോട്ടലിന് സമീപത്ത് കാര്‍ നിര്‍ത്തിയിട്ട് ക്ഷേത്രത്തിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം കുഞ്ഞിനൊപ്പം തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം.
കാറിന് സമീപത്തെത്തിയപ്പോള്‍ ഹോട്ടലില്‍ നിന്നിറങ്ങി വന്ന രണ്ടുപേര്‍ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിയ്ക്കുകയും തടയാന്‍ ശ്രമിച്ച യുവതിയെയും ഇവര്‍ ആക്രമിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തിന് സാക്ഷിയായി പോലീസ് ഉദ്യോഗസ്ഥരുണ്ടായിരുന്നുവെങ്കിലും നിഷ്ക്രിയരായി നില്‍ക്കുകയായിരുന്നുവെന്നും ഇരകള്‍ ആരോപിക്കുന്നു. തങ്ങള്‍ വാഹനം നിര്‍ത്തിയിട്ടത് കൊല്‍ക്കത്ത പോലീസിന്റെ നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിച്ചിടത്താണെന്നും തെറ്റ് തങ്ങളുടെ ഭാഗത്താണെന്നും ദമ്പതികള്‍ സമ്മതിക്കുന്നു. എന്നാല്‍ പൊതുഇടത്ത് വച്ച് ആക്രമിക്കപ്പെട്ടിട്ടും പോലീസ് ഇടപെട്ടില്ലെന്നും പിന്നീട് ലോക്കല്‍ പോലീസ് എത്തുന്നവരെ കാത്തിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് സ്ഥലത്തുണ്ടായിരുന്ന ട്രാഫിക് പോലീസിന്റെ പങ്കും അന്വേഷിക്കും. ഹോട്ടലിലെത്തിയ പോലീസ് കുറ്റവാളികളുമായി ഹോട്ടലിലേയ്ക്ക് പോയെന്നും പിന്നീട് അപ്രത്യക്ഷരായെന്നും യുവതി പറയുന്നു. അക്രമികള്‍ ഇരുവര്‍ക്കുമെതിരെ അസഭ്യപദങ്ങളുപയോഗിച്ചതായും പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ഗുണ്ടകള്‍ ഭര്‍ത്താവിനെ മര്‍ദിക്കുന്നതിന്റെയും പോലീസ് നിഷ്ക്രിയരായി നോക്കി നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ യുവതി പകര്‍ത്തിയിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications