Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍ക്കെതിരെ ആസിഡ് ആക്രമണം; ഉറ്റസുഹൃത്ത് പിടിയില്‍

ദില്ലി: പടിഞ്ഞാറന്‍ ദില്ലിയില്‍ വെച്ച് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വനിതാ ഡോക്ടര്‍ക്കുനേരെ ആസിഡ് ഒഴിച്ച സംഭവത്തില്‍ മറ്റൊരു ഡോക്ടര്‍ അറസ്റ്റിലായി. വനിതാ ഡോക്ടറുടെ സഹപാഠിയും ഉറ്റ സുഹൃത്തുമായിരുന്ന അശോക് യാദവ്(32) ആണ് അറസ്റ്റിലായത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പ്രതികാരമായാണ് കൃത്യം ചെയ്തതെന്ന് ഇയാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തി.

സംഭവത്തില്‍ നാലു പേര്‍ അറസ്റ്റിലായിട്ടുണ്ട്. യുവതിക്കുനേരെ ആസിഡ് ആക്രമണം നടത്തിയ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരും അശോക് യാദവിന്റെ മറ്റൊരു സുഹൃത്തുമാണ് അറസ്റ്റിലായത്. പത്തുവര്‍ഷത്തോളമായി അശോകിന് യുവതിയെ അറിയാമെന്ന് പോലീസ് പറഞ്ഞു. റഷ്യയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായിരിക്കെ ഇരുവരും ഒരേ ക്ലാസിലാണ് പഠിച്ചുവന്നത്.

acid-attack

യുവതിയെ വിവാഹം കഴിക്കണമെന്നുള്ള ആഗ്രഹം ഡോക്ടര്‍ അറിയിച്ചെങ്കിലും സുഹൃത്തുമാത്രമാണെന്നും ഭര്‍ത്താവായി കാണാന്‍ കഴിയില്ലെന്നുമായിരുന്നു വനിതാ ഡോക്ടറുടെ മറുപടി. അടുത്തിടെ ഡോക്ടര്‍ക്ക് മറ്റൊരു വിവാഹാലോചന നടക്കുന്നതായി മനസിലാക്കിയ അശോക് കുമാര്‍ ആസിഡുകൊണ്ട് പൊള്ളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതിനായി ഡോക്ടര്‍ യാദവ് കോള്‍സെന്റര്‍ ജീവനക്കാരനായ സുഹൃത്ത് വൈഭവിന്റെ സഹായവും തേടി. വൈഭവ് മുഖാന്തിരമാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ കൃത്യം നിര്‍വഹിക്കാന്‍ ഏല്‍പ്പിച്ചത്. ഇതിനായി 25,000 രൂപയും വാഗ്ദാനം ചെയ്തു. ആക്രമണത്തിന്റെ തൊട്ടു മുന്‍പുള്ള ദിവസം കുട്ടികള്‍ ട്രയലും നടത്തിയിരുന്നു. ട്രയല്‍ വിജയിച്ചതോടെ പിറ്റേദിവസം ആശുപത്രിയില്‍ പോകുന്നവഴിക്ക് ഡോക്ടറുമുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്തു. അതിനിടെ, ഗുരുതരമായി പൊള്ളലേറ്റ ഡോക്ടറുടെ വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+