അമിതാഭ് ബച്ചന് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ലിന്റെ വിശിഷ്ടമായ ഒരു സമ്മാനം
മുംബൈ: ഇന്ത്യന്‍ സിനിമയിലെ ബിഗ് ബി ആയ അമിതാഭ് ബച്ചന് വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയ്ലിന്റെ അപൂര്‍വ സമ്മാനം. ഗെയ്ല് തന്നെ കയ്യൊപ്പിട്ട സ്വന്തം ബാറ്റാണ് ബിഗ് ബിക്ക് സമ്മാനമായി എത്തിയത്. ക്രിക്കറ്റ് ലോകത്ത് തനിക്ക് ഇങ്ങനെയൊരു ആരാധകനുള്ളകാര്യം അറിയാതെ പോയ ബച്ചന് അപ്രതീക്ഷിതമായ സമ്മാനത്തില്‍ ശരിക്കും ഞെട്ടി.
ബിഗ് ബിയുടെ സിനിമകളുടെ ഇഷ്ടക്കാരനാണ് ക്രിസ് ഗെയ്ല്. അക്കാര്യം വ്യക്തമാക്കി ട്വീറ്റും ചെയ്തു. അമിതാഭ് ബച്ചന്റെ അഭിനയവും അദ്ദേഹത്തിന്റെ സ്റ്റൈലും തനിക്ക് ഏറെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ തന്റെ ബാറ്റ് സമ്മാനമായി കൊടുക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നുകാട്ടിയാണ് ഗെയ്ലിന്റെ ട്വീറ്റ്.

ഗെയിലിന്റെ അപ്രതീക്ഷിതമായ ട്വീറ്റില്‍ ബച്ചനും നന്ദി രേഖപ്പെടുത്തി. എന്റെ സിനിമകള്‍ കാണാറുണ്ടെന്നും എന്നെ അറിയുമെന്നുമുള്ള കാര്യം അറിഞ്ഞിരുന്നില്ല. അനുഗ്രഹീതനായി. ഞങ്ങള്‍ എല്ലാവരും താങ്കളുടെ ആരാധകരാണെന്നും അമിതാഭ് ബച്ചന് ട്വീറ്റിലൂടെ പറഞ്ഞു. ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യയില്‍ തങ്ങുമ്പോഴാണ് ഗെയ്ല് ബോളിവുഡ് സിനിമകളുടെ ആരാധകനായി മാറിയത്.
അമിതാഭ് ബച്ചന് മാത്രമല്ല ബോളിവുഡിലെ വലിയൊരു താരനിര ക്രിസ് ഗെയ്ലിന്റെ സുഹൃത്തുക്കളായുണ്ട്. ഓസ്ട്രേലിയയില്‍ നടന്ന ബിഗ്ബാഷ് ടൂര്‍ണമെന്റിനിടെ ചാനല്‍ അവതാരകയോടെ അശ്ലീല രീതിയില്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് ഗെയ്ല് വിവാദത്തിലായിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications