ഈ ജേഴ്സി പശുക്കള്‍ ചില്ലറക്കാരല്ല, ഓസോണിലെ തുളയ്ക്ക് കാരണം വിദേശികളായ ഗോമാതാക്കളുടെ ഏമ്പക്കമോ?
ജേഴ്സി ഇനത്തില്‍പ്പെട്ട പശുക്കളുടെ ഏമ്പക്കം ഓസോണ്‍ പാളിയില്‍ വിള്ളല്‍ വീഴ്ത്തുമെന്നാണ് ഇവരുടെ കണ്ടുപിടിത്തം. അതിനാല്‍ അവ അപകടകാരികളാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
അഹമ്മദാബാദ്: കാലാവസ്ഥാ വ്യതിയാനവും അതുമൂലമുള്ള പ്രതിസന്ധികളും ഏറെയാണ്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് എല്ലാ രാജ്യങ്ങളും. ഇതിനായി പല വഴികളും ആലോചിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാന്‍ ശാസ്ത്രജ്ഞരും അവരുടെ വഴികള്‍ ആലോചിക്കുന്നുണ്ട്. അതിനിടെ ഗുജറാത്തില്‍നിന്നൊരു കണ്ടുപിടിത്തം വന്നിരിക്കുകയാണ്.
കാലാവസ്ഥാ വ്യതിയാനവും പശുക്കളും തമ്മില്‍ ബന്ധമുണ്ടെന്നാണ് കണ്ടുപിടിത്തം. ബന്ധം എങ്ങനെയെന്നല്ലേ? പശുക്കളുടെ ഏമ്പക്കം ഓസോണ്പാളിയില് വിള്ളല്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ എല്ലാ പശുക്കളും ഇത്തരത്തില്‍ അപകടകാരികളല്ലെന്നും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള ജേഴ്സി ഇനത്തില്‍പ്പെട്ട പശുക്കളാണ് അപകടകാരികളെന്നും ഇവര്‍ പറയുന്നു.ഇന്ത്യന്‍ പശുക്കളെ ഇവര്‍ വാനോളം പുകഴ്ത്തുന്നുമുണ്ട്.

ജേഴ്സി പശു അപകടം
ജേഴ്സി ഇനത്തില്‍പ്പെട്ട പശുക്കളുടെ ഏമ്പക്കം ഓസോണ്‍ പാളിയില്‍ വിള്ളല്‍ വീഴ്ത്തുമെന്നാണ് ഇവരുടെ കണ്ടുപിടിത്തം. അതിനാല്‍ അവ അപകടകാരികളാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

അപകടം ഇങ്ങനെ
ഇന്ത്യയിലെ പശുക്കളില്‍ നിന്ന വ്യത്യസ്തമായി കൊഴുപ്പ് കൂടുതലുള്ളവയാണ് പാശ്ചാത്യ രാജ്യത്ത് നിന്ന് കൊണ്ടു വന്നിട്ടുള്ള ജേഴ്സി പശുക്കള്‍. ദിവസം മുഴുവനും ഇടവേളകളില്ലാതെ തിന്നുകയും കുടിക്കുകയുമാണ് ഇവയെന്നും ഇവ വന്‍ തോതില്‍ മീഥേന്‍ ഗ്യാസ് പുറന്തള്ളുന്നുണ്ടെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത് ഓസോണില്‍ വിള്ളല്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നുവെന്നും പഠനത്തില്‍ പറയുന്നു.

വ്യാത്യാസം ഇങ്ങനെ
ഇന്ത്യന്‍ പശുക്കളുടെ ശരീരത്തില്‍ കൊഴുപ്പ് അധികം ഇല്ലെന്നും പ്രതിരോധ ശേഷി കൂടിയവയാണ് ഇവയെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ ജേഴ്സി പശുക്കള്‍ കൊഴുപ്പ് ഏറിയവയാണെന്നും ഇവയ്ക്ക് വേണ്ടത്ര പ്രതിരോധ ശേഷി ഇല്ലെന്നും ശാസ്ത്രജ്ഞര്‍. മാത്രമല്ല രോഗം വരാതിരിക്കാന്‍ ഇവയ്ക്ക് വന്‍തോതില്‍ ആന്റിബയോട്ടിക്സുകള്‍ കുത്തിവയ്ക്കാറുണ്ടെന്നും ഇവര്‍ പറയുന്നു.

പറയുന്നത് ഇങ്ങനെ
പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്നിട്ടുള്ള പശുക്കള്‍ നല്കുന്ന എ1 പാല് നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇന്ത്യന്‍ പശുക്കളുടെ പാല് പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണെന്നും പഠനം. ഇത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും വ്യക്തമാക്കുന്നു.

കാരണം
ഇത്തരം പശുക്കള്‍ ഉത്പാദിപ്പിക്കുന്ന എ1 പാലില്‍ ഏഴ് തരം അമിനോ ആസിഡുകള്‍ ഉണ്ടെന്നാണ് വിശദമാക്കിയിരിക്കുന്നത്. ബിസിഎം 7 എന്നാണ് ഇവ അറിയപ്പെടുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു. ടൈപ്പ് 1 പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ഓട്ടിസം തുടങ്ങിയ അസുഖങ്ങള്‍ക്കും കുട്ടികളിലെ ദഹന പ്രശ്നങ്ങള്‍, ചെവിയിലെ അണുബാധ, ശ്വാസകോശ സംബന്ധമായ അസുഖം, ടോണ്‍സിലൈറ്റിസ് എന്നിവയ്ക്കും ഇത് കാരണമാകുന്നുണ്ടെന്നാണ് പഠനം.

പഞ്ചഗവ്യ ചികിത്സ സഹസ്രാബ്ദത്തിന്റെ മരുന്ന്
ഗുജറാത്തിലെ ഗോ സേവ, ഗോചാര്‍ വികാസ് ബോര്‍ഡ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പഠനം നടത്തിയിരിക്കുന്നത്. ജംനഗറിലെ ഗുജറാത്ത് ആയുര്‍വേദ യൂണിവേഴ്സിറ്റിയിലെ ഡോ. ഹിതേഷ് ജാനിയാണ് പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. 'പഞ്ചഗവ്യ ചികിത്സ, സഹസ്രാബ്ദത്തിന്റെ മരുന്ന്'എന്ന പേരിലാണ് പഠനം നടത്തിയിരിക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications