കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ജേഴ്‌സി പശുക്കള്‍ ചില്ലറക്കാരല്ല, ഓസോണിലെ തുളയ്ക്ക് കാരണം വിദേശികളായ ഗോമാതാക്കളുടെ ഏമ്പക്കമോ?

ജേഴ്‌സി ഇനത്തില്‍പ്പെട്ട പശുക്കളുടെ ഏമ്പക്കം ഓസോണ്‍ പാളിയില്‍ വിള്ളല്‍ വീഴ്ത്തുമെന്നാണ് ഇവരുടെ കണ്ടുപിടിത്തം. അതിനാല്‍ അവ അപകടകാരികളാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

  • By Gowthamy
Google Oneindia Malayalam News

അഹമ്മദാബാദ്: കാലാവസ്ഥാ വ്യതിയാനവും അതുമൂലമുള്ള പ്രതിസന്ധികളും ഏറെയാണ്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് എല്ലാ രാജ്യങ്ങളും. ഇതിനായി പല വഴികളും ആലോചിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാന്‍ ശാസ്ത്രജ്ഞരും അവരുടെ വഴികള്‍ ആലോചിക്കുന്നുണ്ട്. അതിനിടെ ഗുജറാത്തില്‍നിന്നൊരു കണ്ടുപിടിത്തം വന്നിരിക്കുകയാണ്.

കാലാവസ്ഥാ വ്യതിയാനവും പശുക്കളും തമ്മില്‍ ബന്ധമുണ്ടെന്നാണ് കണ്ടുപിടിത്തം. ബന്ധം എങ്ങനെയെന്നല്ലേ? പശുക്കളുടെ ഏമ്പക്കം ഓസോണ്‍പാളിയില്‍ വിള്ളല്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ എല്ലാ പശുക്കളും ഇത്തരത്തില്‍ അപകടകാരികളല്ലെന്നും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള ജേഴ്‌സി ഇനത്തില്‍പ്പെട്ട പശുക്കളാണ് അപകടകാരികളെന്നും ഇവര്‍ പറയുന്നു.ഇന്ത്യന്‍ പശുക്കളെ ഇവര്‍ വാനോളം പുകഴ്ത്തുന്നുമുണ്ട്.

 ജേഴ്‌സി പശു അപകടം

ജേഴ്‌സി പശു അപകടം

ജേഴ്‌സി ഇനത്തില്‍പ്പെട്ട പശുക്കളുടെ ഏമ്പക്കം ഓസോണ്‍ പാളിയില്‍ വിള്ളല്‍ വീഴ്ത്തുമെന്നാണ് ഇവരുടെ കണ്ടുപിടിത്തം. അതിനാല്‍ അവ അപകടകാരികളാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

അപകടം ഇങ്ങനെ

അപകടം ഇങ്ങനെ

ഇന്ത്യയിലെ പശുക്കളില്‍ നിന്ന വ്യത്യസ്തമായി കൊഴുപ്പ് കൂടുതലുള്ളവയാണ് പാശ്ചാത്യ രാജ്യത്ത് നിന്ന് കൊണ്ടു വന്നിട്ടുള്ള ജേഴ്‌സി പശുക്കള്‍. ദിവസം മുഴുവനും ഇടവേളകളില്ലാതെ തിന്നുകയും കുടിക്കുകയുമാണ് ഇവയെന്നും ഇവ വന്‍ തോതില്‍ മീഥേന്‍ ഗ്യാസ് പുറന്തള്ളുന്നുണ്ടെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത് ഓസോണില്‍ വിള്ളല്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നുവെന്നും പഠനത്തില്‍ പറയുന്നു.

വ്യാത്യാസം ഇങ്ങനെ

വ്യാത്യാസം ഇങ്ങനെ

ഇന്ത്യന്‍ പശുക്കളുടെ ശരീരത്തില്‍ കൊഴുപ്പ് അധികം ഇല്ലെന്നും പ്രതിരോധ ശേഷി കൂടിയവയാണ് ഇവയെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ ജേഴ്‌സി പശുക്കള്‍ കൊഴുപ്പ് ഏറിയവയാണെന്നും ഇവയ്ക്ക് വേണ്ടത്ര പ്രതിരോധ ശേഷി ഇല്ലെന്നും ശാസ്ത്രജ്ഞര്‍. മാത്രമല്ല രോഗം വരാതിരിക്കാന്‍ ഇവയ്ക്ക് വന്‍തോതില്‍ ആന്റിബയോട്ടിക്‌സുകള്‍ കുത്തിവയ്ക്കാറുണ്ടെന്നും ഇവര്‍ പറയുന്നു.

 പറയുന്നത് ഇങ്ങനെ

പറയുന്നത് ഇങ്ങനെ

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്നിട്ടുള്ള പശുക്കള്‍ നല്‍കുന്ന എ1 പാല്‍ നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇന്ത്യന്‍ പശുക്കളുടെ പാല്‍ പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണെന്നും പഠനം. ഇത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും വ്യക്തമാക്കുന്നു.

കാരണം

കാരണം

ഇത്തരം പശുക്കള്‍ ഉത്പാദിപ്പിക്കുന്ന എ1 പാലില്‍ ഏഴ് തരം അമിനോ ആസിഡുകള്‍ ഉണ്ടെന്നാണ് വിശദമാക്കിയിരിക്കുന്നത്. ബിസിഎം 7 എന്നാണ് ഇവ അറിയപ്പെടുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു. ടൈപ്പ് 1 പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ഓട്ടിസം തുടങ്ങിയ അസുഖങ്ങള്‍ക്കും കുട്ടികളിലെ ദഹന പ്രശ്‌നങ്ങള്‍, ചെവിയിലെ അണുബാധ, ശ്വാസകോശ സംബന്ധമായ അസുഖം, ടോണ്‍സിലൈറ്റിസ് എന്നിവയ്ക്കും ഇത് കാരണമാകുന്നുണ്ടെന്നാണ് പഠനം.

 പഞ്ചഗവ്യ ചികിത്സ സഹസ്രാബ്ദത്തിന്റെ മരുന്ന്

പഞ്ചഗവ്യ ചികിത്സ സഹസ്രാബ്ദത്തിന്റെ മരുന്ന്

ഗുജറാത്തിലെ ഗോ സേവ, ഗോചാര്‍ വികാസ് ബോര്‍ഡ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പഠനം നടത്തിയിരിക്കുന്നത്. ജംനഗറിലെ ഗുജറാത്ത് ആയുര്‍വേദ യൂണിവേഴ്സിറ്റിയിലെ ഡോ. ഹിതേഷ് ജാനിയാണ് പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. 'പഞ്ചഗവ്യ ചികിത്സ, സഹസ്രാബ്ദത്തിന്റെ മരുന്ന്'എന്ന പേരിലാണ് പഠനം നടത്തിയിരിക്കുന്നത്.

English summary
a researcher of the Jamnagar-based Gujarat Ayurveda University has claimed that the belching of the Western cows adversely affects the ozone layer, causing the hole in it, but holy Indian cows are not responsible for global warming.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X