കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ മാധ്യമങ്ങള്‍ നുണ പ്രചരിപ്പിക്കുന്നു, കശ്മീര്‍ ബില്‍ ഇന്ത്യയെ ഒന്നിപ്പിച്ചെന്ന് ഉപരാഷ്ട്രപതി!

Google Oneindia Malayalam News

ദില്ലി: കശ്മീരിനുള്ള പ്രത്യേകാധികാരം അവസാനിപ്പിച്ചതോടെ ഇന്ത്യ ഒന്നായെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എന്നാല്‍ വിദേശ മാധ്യമങ്ങള്‍ കശ്മീരിനെ കുറിച്ച് നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും നായിഡു ആരോപിച്ചു. അതേസമയം കശ്മീരില്‍ സമാധാനം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ വിദേശ മാധ്യമങ്ങള്‍ അത് നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ നുണകള്‍ പ്രചരിപ്പിക്കുന്നതെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

1

ഇന്ത്യയുടെ സുരക്ഷ കൂടുതല്‍ വര്‍ധിപ്പിക്കാന്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിലൂടെ സാധിക്കും. ഇടുങ്ങിയ ചിന്താഗതിയുമായി ഈ മാറ്റത്തെ എതിര്‍ക്കരുത്. വിദേശ മാധ്യമങ്ങള്‍ അവരുടെ ഗൂഢ ലക്ഷ്യങ്ങളാണ് നടപ്പാക്കുന്നത്. കശ്മീരിനെ കുറിച്ച് ഇല്ലാകഥകള്‍ അവര്‍ പ്രചരിപ്പിക്കുകയാണ്. 1964ല്‍ ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കാനുള്ള ബില്ലിനെ പാര്‍ട്ടി ഭേദമേന്യേ പിന്തുണച്ചിരുന്നുവെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

കശ്മീരിന്റെ സ്വാതന്ത്ര്യത്തെ രാജ്യം മുഴുവന്‍ ആഘോഷിക്കുകയാണ്. കശ്മീരില്‍ വേഗത്തിലുള്ള വികസനം പുതിയ നിയമം കൊണ്ടുവരും. ഇന്ത്യയിലെവിടെയുള്ളവര്‍ക്കും ഇനി സമാധാനത്തോടെ കശ്മീരില്‍ എത്താന്‍ സാധിക്കും. കശ്മീരി ജനതയ്ക്ക് രാജ്യത്തെവിടേക്കും പോകാനാവും. ഇത് ഇന്ത്യയെ ഒന്നാക്കും. പുതിയ സാധ്യതകള്‍ കശ്മീരില്‍ മുന്നില്‍ ഉണ്ടെന്നും നായിഡു പറയുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കശ്മീരിലെ പ്രത്യേക നിയമം റദ്ദാക്കിയത് വികസനം കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു.

അതേസമയം കശ്മീരില്‍ പാകിസ്താനും ചൈനയും നിലപാട് കടുപ്പിച്ചിട്ടുണ്ട്. കശ്മീര്‍ വിഷയത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതുവരെ തീയ്യതി തീരുമാനിച്ചിട്ടില്ലെന്ന് യുഎന്‍ നയതന്ത്രജ്ഞന്‍ പറയുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഈ വിഷയത്തില്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യക്ക് തിരിച്ചടി നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

ലോക്‌സഭയില്‍ കാലിടറി....മക്കള്‍ നീതി മയ്യത്തില്‍ മാറ്റങ്ങള്‍, നിയമസഭയില്‍ നേട്ടമുണ്ടാക്കാന്‍ കമല്‍ലോക്‌സഭയില്‍ കാലിടറി....മക്കള്‍ നീതി മയ്യത്തില്‍ മാറ്റങ്ങള്‍, നിയമസഭയില്‍ നേട്ടമുണ്ടാക്കാന്‍ കമല്‍

English summary
western media spreading lies on kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X