Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ ഡോക്ടർമാർക്ക് ഇനി അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലും പ്രാക്ടീസ് ചെയ്യാം

ന്യൂഡൽഹി: ഇന്ത്യയിലെ നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ എം സി) 10 വർഷത്തേക്ക് വേൾഡ് ഫെഡറേഷൻ ഫോർ മെഡിക്കൽ എജ്യുക്കേഷൻ (ഡബ്ല്യു എഫ് എം ഇ) അംഗീകാരത്തിന് അർഹരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിലൂടെ ഇന്ത്യൻ മെഡിക്കൽ ബിരുദധാരികള്‍ക്ക് ഇനി മുതല്‍ യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ ഡബ്ല്യു എഫ് എം ഇ അംഗീകാരം ആവശ്യമുള്ള മറ്റ് രാജ്യങ്ങളിൽ ബിരുദാനന്തര പഠനവും പ്രാക്ടീസും നടത്താന്‍ സാധിക്കും.

ഈ അക്രഡിറ്റേഷനു കീഴിൽ നിലവിലുള്ള 706 മെഡിക്കൽ കോളേജുകളും ഡബ്ല്യു എഫ് എം ഇ അംഗീകാരം നേടുകയും വരുന്ന 10 വർഷത്തിനുള്ളിൽ സ്ഥാപിക്കുന്ന പുതിയ മെഡിക്കൽ കോളേജുകൾ സ്വയമേവ ഡബ്ല്യു എഫ് എം ഇ അംഗീകാരം ലഭിക്കുകയും ചെയ്യും. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ കാരണം ഇന്ത്യയെ അന്തർദേശീയ വിദ്യാർത്ഥികൾക്ക് കൂടുതല്‍ ആകർഷകമായ പഠന കേന്ദ്രമായി മാറ്റുകയും ചെയ്യും.

doctor

ആഗോളതലത്തിൽ മികച്ച രീതികളോടും മാനദണ്ഡങ്ങളോടും കൂടി യോജിപ്പിച്ച് ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും നിലവാരവും വർധിപ്പിക്കാനുള്ള പദവിയും എൻഎംസിക്ക് ലഭിക്കും. അംഗീകാരം ഇന്ത്യൻ മെഡിക്കൽ സ്‌കൂളുകളുടെയും പ്രൊഫഷണലുകളുടെയും അന്തർദേശീയ അംഗീകാരവും പ്രശസ്തിയും വർധിപ്പിക്കുമെന്നും അക്കാദമിക് സഹകരണങ്ങളും കൈമാറ്റങ്ങളും സുഗമമാക്കുമെന്നും ആരോഗ്യ വകുപ്പ് പ്രസ്താവനയില്‍ പറയുന്നു.

മെഡിക്കൽ വിദ്യാഭ്യാസത്തിൽ തുടർച്ചയായ പുരോഗതിയും നവീകരണവും പ്രോത്സാഹിപ്പിക്കാനും മെഡിക്കൽ അധ്യാപകർക്കും സ്ഥാപനങ്ങൾക്കുമിടയിൽ ഗുണനിലവാരം ഉറപ്പുനൽകുന്ന സംസ്‌കാരം വളർത്തിയെടുക്കാനും അംഗീകാരം തുളയ്ക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

ലോകമെമ്പാടുമുള്ള മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനായി സ്ഥാപിച്ചിപിക്കുന്ന ആഗോള സംഘടനയാണ് വേൾഡ് ഫെഡറേഷൻ ഫോർ മെഡിക്കൽ എജ്യുക്കേഷൻ (WFME). മനുഷ്യരാശിക്ക് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണത്തിനായി പരിശ്രമിക്കുക, മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുക എന്നതാണ് എന്നതാണ് ഡബ്ല്യു എഫ് എം ഇ-യുടെ ദൗത്യം.

ഇന്റർനാഷണൽ മെഡിക്കൽ ഗ്രാജ്വേറ്റ്സിന് (ഐഎംജി) ലൈസൻസ് നൽകുന്നതിനെക്കുറിച്ചുള്ള നയങ്ങളുടെയും നിയന്ത്രണങ്ങളുടെയും മേൽനോട്ടം വഹിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രാഥമിക സ്ഥാപനമാണ് എജ്യുക്കേഷൻ കമ്മീഷൻ ഓൺ ഫോറിൻ മെഡിക്കൽ എജ്യുക്കേഷൻ (ഇസിഎഫ്എംജി) എന്നും പ്രസ്താവനയിൽ പറയുന്നു. മെഡിക്കല്‍ പ്രാക്ടീസ് ലൈസന്‍സ് എടുക്കുന്നതിനും റെസിഡൻസിക്ക് അപേക്ഷിക്കുന്നതിനും എല്ലാ ഐഎംജികളും ഇസിഎഫ്എംജി അംഗീകരിച്ചിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+