കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദു സര്‍ക്കാര്‍ രാഹുലിന് ഓര്‍മയില്ലേ, ആവിഷ്‌കാര സ്വാതന്ത്ര്യം അന്നില്ല, തുറന്നടിച്ച് സംവിധായകന്‍

Google Oneindia Malayalam News

ദില്ലി: ആഗോള തലത്തിലെ പ്രമുഖ സ്ട്രീമിങ് കമ്പനിയായ നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയിലിറക്കുന്ന ടിവി സീരീസാണ് സേക്രഡ് ഗെയിംസ്. ഈ ചിത്രത്തിനെതിരെ വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയെ മോശമായി ചിത്രീകരിച്ചു എന്നാണ് ആരോപണം. എന്നാല്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചിത്രത്തിനെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ശരിയല്ലെന്നാണ് അദ്ദേഹം പറയുന്നത്. കോണ്‍ഗ്രസ് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മാനിക്കുന്ന പാര്‍ട്ടിയാണെന്നും രാഹുല്‍ പറഞ്ഞു.

1

അതേസമയം രാഹുലിന്റെ തീരുമാനത്തിനെതിരെ സംവിധായകനായ മധുര്‍ ഭണ്ഡാര്‍ക്കര്‍ രംഗത്ത് വന്നിരിക്കുകയാണ്. കുറച്ചു നാളുകള്‍ക്ക് മുമ്പ് ഇന്ദു സര്‍ക്കാര്‍ എന്നൊരു ചിത്രം താന്‍ ഇറക്കിയിരുന്നു. രാഹുലിനത് ഓര്‍മയുണ്ടോ. അതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടന്നാക്രമണം നടത്തിയിരുന്നു. എന്നാല്‍ രാഹുല്‍ തന്നെയും ചിത്രത്തെയും സംരക്ഷിച്ചില്ലെന്നും ഭണ്ഡാര്‍ക്കര്‍ ആരോപിച്ചു. ഇന്ദിരാഗാന്ധിയെയും അടിയന്തരാവസ്ഥയെയും പരാമര്‍ശിക്കുന്ന ചിത്രമായിരുന്നു ഇന്ദു സര്‍ക്കാര്‍. ഇന്ദിരയുടെ ഏകാധിപത്യ ഭരണത്തെ വിമര്‍ശിക്കുന്നു എന്ന് പറഞ്ഞായിരുന്നു കോണ്‍ഗ്രസ് ആക്രമണം അഴിച്ചുവിട്ടത്.

പ്രശ്‌നങ്ങളുണ്ടായപ്പോള്‍ താന്‍ രാഹുലുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ തന്നെ അവഗണിക്കുകയാണ് രാഹുല്‍ ചെയ്തത്. അപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യമില്ലേ എന്നും ഭണ്ഡാര്‍ക്കര്‍ ചോദിക്കുന്നു. അതേസമയം സേക്രഡ് ഗെയിംസിനും നെറ്റ്ഫ്‌ളിക്‌സിനുമെതിരെ പരാതി നിലവിലുണ്ട്. രാജീവ് ഗാന്ധിയെ മോശക്കാരനാക്കി ചിത്രീകരിച്ചു എന്നാണ് പരാതി. ബിജെപിയും ആര്‍എസ്എസും അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടണമെന്നാണ് പറയുന്നത്. എന്നാല്‍ ഞാന്‍ വിശ്വസിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന നമുക്ക് നല്‍കുന്നുണ്ടെന്നാണ്.

നീരാളി മെഗാഹിറ്റാക്കണം... പെന്തക്കോസ്റ്റ് പാസ്റ്ററുടെ പ്രാര്‍ത്ഥനയെ ട്രോളി സോഷ്യല്‍ മീഡിയനീരാളി മെഗാഹിറ്റാക്കണം... പെന്തക്കോസ്റ്റ് പാസ്റ്ററുടെ പ്രാര്‍ത്ഥനയെ ട്രോളി സോഷ്യല്‍ മീഡിയ

മെഹ്ബൂബ മുഫ്തിക്ക് ബിജെപിയുടെ സർജിക്കൽ സ്ട്രൈക്ക്! പിഡിപി പിളർത്തി സർക്കാരുണ്ടാക്കാൻ നീക്കംമെഹ്ബൂബ മുഫ്തിക്ക് ബിജെപിയുടെ സർജിക്കൽ സ്ട്രൈക്ക്! പിഡിപി പിളർത്തി സർക്കാരുണ്ടാക്കാൻ നീക്കം

English summary
What About Indu Sarkar Protests, Asks Madhur Bhandarkar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X