Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുവര്‍ഷത്തെ ആദ്യ യാത്ര വിദേശത്തേക്ക് ആയാലോ? ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പോകാവുന്ന സ്ഥലങ്ങള്‍

പുതുവര്‍ഷം തുടങ്ങുമ്പോള്‍ ആദ്യ യാത്ര വിദേശ രാജ്യത്തേക്ക് ആയാലോ? ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് വലിയ വിസാ നൂലാമാലകളില്ലാതെ എളുപ്പം പോകാന്‍ പറ്റിയ മനോഹരമായ വിദേശ രാജ്യങ്ങളുണ്ട്. ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസയില്ലാതെ വേഗത്തില്‍ പോകാന്‍ കഴിയുന്ന നാല് രാജ്യങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. തായ്ലന്‍ഡ്

ഇന്ത്യക്കാര്‍ക്ക് നിലവില്‍ 60 ദിവസം വരെ വിസയില്ലാതെ തായ്ലന്‍ഡില്‍ താമസിക്കാം. ബീച്ചുകള്‍ക്കും ഷോപ്പിങ്ങിനും അനുയോജ്യമായ സമയമാണിത്. ബാങ്കോക്കിലെ മനോഹരമായ ക്ഷേത്രങ്ങള്‍ മുതല്‍ ഫുക്കറ്റിലെ മനോഹരമായ ബീച്ചുകള്‍ കാണാനും തെരുവ് ഭക്ഷണം ആസ്വദിക്കാനും ജനുവരിയിലെ വരണ്ട കാലാവസ്ഥയാണ് ഏറ്റവും അനുയോജ്യം. തായ്ലന്‍ഡില്‍ പോകുന്നവര്‍ യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് തായ്ലന്‍ഡ് ഡിജിറ്റല്‍ അറൈവല്‍ കാര്‍ഡ് ഓണ്‍ലൈനായി പൂരിപ്പിക്കണം. ഇതുകൂടാതെ പാസ്പോര്‍ട്ട് ആറ് മാസത്തേക്ക് സാധുതയുള്ളതായിരിക്കണം.

Maldives

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, കൊച്ചി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ നിന്ന് ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാനങ്ങളുണ്ട്. കൊല്‍ക്കത്തയില്‍ നിന്ന് വെറും മൂന്നു മണിക്കൂര്‍ കൊണ്ട് ബാങ്കോക്കിലെത്താം.

2. മാലിദ്വീപ്

കടല്‍ സൗന്ദര്യം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജനുവരിയില്‍ മാലിദ്വീപ് മികച്ചതാണ്. ഇന്ത്യക്കാര്‍ക്ക് 30 ദിവസത്തെ സൗജന്യ ഓണ്‍-അറൈവല്‍ വിസ ലഭിക്കും. മാഫുഷി പോലുള്ള ദ്വീപുകളില്‍ താമസിച്ചാല്‍ കുറഞ്ഞ ചിലവില്‍ മാലിദ്വീപ് ആസ്വദിക്കാം. ഇവിടെ ധാരാളം ഗസ്റ്റ് ഹൗസുകളും ബജറ്റ് ഹോട്ടലുകളുമുണ്ട്. കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് മാലി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ലഭ്യമാണ്. കൊച്ചിയില്‍ നിന്ന് ഒന്നര മണിക്കൂര്‍ കൊണ്ട് അവിടെയെത്താം. യാത്രയ്ക്ക് 96 മണിക്കൂര്‍ മുമ്പ് 'IMUGA' പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ട്രാവലര്‍ ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കണം.

3. സീഷെല്‍സ്

കടല്‍ത്തീരങ്ങള്‍ കൊണ്ട് സമ്പന്നമായ പ്രകൃതിഭംഗി തുളുമ്പുന്ന ഈ ദ്വീപ് രാഷ്ട്രം ഇന്ത്യക്കാര്‍ക്ക് വിസ രഹിതമാണ്. എത്തിച്ചേരുമ്പോള്‍ സൗജന്യ സന്ദര്‍ശക പെര്‍മിറ്റ് ലഭിക്കും. മുംബൈയില്‍ നിന്ന് സീഷെല്‍സിലെ മാഹെ ദ്വീപിലേക്ക് നേരിട്ടുള്ള വിമാനങ്ങളുണ്ട്. ഏകദേശം 4.5 മണിക്കൂര്‍ ആണ് യാത്രാസമയം. മറ്റ് നഗരങ്ങളില്‍ നിന്ന് കണക്ഷന്‍ വിമാനങ്ങള്‍ വഴിയും എത്താം. മടക്ക ടിക്കറ്റ്, താമസ സൗകര്യത്തിന്റെ രേഖകള്‍, യാത്രാ ഇന്‍ഷുറന്‍സ് എന്നിവ കൈവശം കരുതണം.

4. ഫിജി

ശാന്തമായ അവധിക്കാലം ആഗ്രഹിക്കുന്നവര്‍ക്ക് ഫിജി തിരഞ്ഞെടുക്കാം. ഇന്ത്യക്കാര്‍ക്ക് നാലു മാസം വരെ വിസയില്ലാതെ ഇവിടെ താമസിക്കാന്‍ അനുമതിയുണ്ട്. ജനുവരിയിലെ ഇളം ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയില്‍ ഡൈവിങ്, സ്നോര്‍ക്കെലിങ്, സര്‍ഫിങ് എന്നിവ ആസ്വദിക്കാം. ഇന്ത്യയില്‍ നിന്ന് ഫിജിയിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ നിലവിലില്ല. സിംഗപ്പൂര്‍, ഹോങ്കോങ് അല്ലെങ്കില്‍ ഓസ്ട്രേലിയ വഴി കണക്ഷന്‍ വിമാനങ്ങളില്‍ ഫിജിയിലെ വിമാനത്താവളത്തില്‍ എത്താം. സിംഗപ്പൂര്‍ വഴി പോകുന്നതാണ് ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ എളുപ്പം. പാസ്പോര്‍ട്ടിന് കുറഞ്ഞത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം. റിട്ടേണ്‍ ടിക്കറ്റ്, ഹോട്ടല്‍ ബുക്കിംഗ് രേഖകള്‍ എന്നിവ നിര്‍ബന്ധമായും കരുതണം.

മേല്‍ പറഞ്ഞ രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ പാസ്പോര്‍ട്ടിന് കുറഞ്ഞത് 6 മാസത്തെ കാലാവധി ആവശ്യമാണ്. മാലിദ്വീപ് പോലുള്ള ചില രാജ്യങ്ങളില്‍ ഇത് ഒരു മാസമായാലും മതിയാകും, എങ്കിലും സുരക്ഷയ്ക്കായി 6 മാസം കരുതുന്നതാണ് നല്ലത്.

തായ്ലന്‍ഡിലേക്ക് പോകുന്നവര്‍ TDAC എന്ന പുതിയ ഡിജിറ്റല്‍ ഫോമും, മാലിദ്വീപിലേക്ക് പോകുന്നവര്‍ IMUGA ഫോമും ഓണ്‍ലൈനായി പൂരിപ്പിച്ചിരിക്കണം. ഇതുകൂടാതെ നിങ്ങളുടെ താമസത്തിനും ഭക്ഷണത്തിനുമുള്ള പണം കൈവശമുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഇമിഗ്രേഷന്‍ വിഭാഗം ബാങ്ക് സ്റ്റേറ്റ്മെന്റോ ക്യാഷോ ആവശ്യപ്പെട്ടേക്കാം. വിദേശ രാജ്യങ്ങളില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളോ അപകടങ്ങളോ യാത്ര തടസങ്ങളോ നേരിടാന്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതാണ് നല്ലത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+