കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് ഇറോം ശർമിള തോറ്റു? ലളിതമായി പറഞ്ഞാൽ ഇതാണ് കാരണം! 13 കാരണങ്ങൾ!!

  • By Desk
Google Oneindia Malayalam News

മണിപ്പൂരില്‍ ഇറോം ശര്‍മിള തോറ്റത് മണിപ്പൂരുകാരെക്കാളും ഞെട്ടിച്ചത് മലയാളികളെയാണ് എന്ന് തോന്നുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. സ്വന്തം പാര്‍ട്ടിയുണ്ടാക്കി മത്സരിച്ച ഇറോമിന് 100 വോട്ട് പോലും തികച്ചുകിട്ടിയില്ല എന്നതാണ് ഞെട്ടാനുള്ള കാരണങ്ങളിലൊന്ന്. എന്തുകൊണ്ട് ഇറോം ശര്‍മിള തോറ്റു എന്ന് മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനായ ജാവേദ് പര്‍വേശ് പറയുന്നു.

Read Also: മൂന്നില്‍ രണ്ട് ഇന്ത്യന്‍ ജനത നരേന്ദ്രമോദിയുടെ കീഴില്‍; ഇതാ സംഘിഭാരതത്തിന്റെ ഭൂപടം!!

ഇറോമിന്റെ ഈ പരാജയം അത്ഭുതപ്പെടുത്തുന്നതല്ല. മണിപ്പൂര്‍ തിരഞ്ഞെടുപ്പ് നേരിട്ട് പോയി റിപ്പോര്‍ട്ട് ചെയ്യുകയും ഇറോമിനോട് പലവട്ടം സംസാരിക്കുകയും ചെയ്ത ഞാനുള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇറോം വന്‍ വോട്ടിന് തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു. അങ്ങനെത്തന്നെയാണ് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അത് നോട്ടയ്ക്കും താഴെയാണെന്നതുമാത്രമാണ് വാര്‍ത്ത. അപ്പോഴും ഞാന്‍ ഞെട്ടുന്നില്ല. - ജാവേദ് പറയുന്ന വിശദീകരണങ്ങള്‍ ഇങ്ങനെ.

ഇറോം ശര്‍മിളയുടെ സമരം

ഇറോം ശര്‍മിളയുടെ സമരം

ആദ്യമായി ഇറോം ശര്‍മിളയുടെ സമരം ഒരു മാസ് മൂവ്മെന്റ് അല്ലായിരുന്നു. ജയിലായി നോട്ടിഫൈ ചെയ്ത ആശുപത്രിയില്‍ 16 വര്‍ഷം ഇറോം നിരാഹാരം കിടക്കുമ്പോള്‍ പുറത്ത് ജന്തര്‍മന്ദിലെന്നപോലെ പതിനായിരങ്ങള്‍ നിറഞ്ഞുകവിഞ്ഞ ഒരു സമരവും നടന്നിട്ടില്ല. ആശുപത്രിക്ക് പുറത്തുള്ള പന്തലില്‍ നാലഞ്ചു സ്ത്രീകള്‍ ഊഴമിട്ട് നിരാഹസമരം കിടക്കും. അത്രതന്നെ.

ഇറോമിന്റെ മാത്രം സമരം

ഇറോമിന്റെ മാത്രം സമരം

വാറണ്ടില്ലാതെ ആരുടെ വീടും റെയ്ഡ് ചെയ്യാനും സംശയം തോന്നിയാല്‍ വെടിവച്ചുകൊല്ലാനും അധികാരം നല്‍കുന്ന പ്രത്യേക സൈനികാധികാര നിയമത്തിനെതിരേ (അഫ്സ്പ) ഇറോം നിര്‍ഹാരം ആരംഭിക്കുന്നത് വൈകാരികപരമായ ഒരു തീരുമാനത്തിന്റെ പുറത്തായിരുന്നു. അസ്ഫ്പ പിന്‍വലിക്കാതെ അമ്മയെക്കാണില്ലെന്നും മുടിചീകില്ലെന്നും സ്വയം നിശ്ചയിച്ച വൈകാരിക തീരുമാനം പോലെത്തന്നെ. അത് ഒരു സംഘടന നിശ്ചയിച്ചുറപ്പിച്ച സമരം അല്ലായിരുന്നു.

മണിപ്പൂരിനെ ഒറ്റപ്പെടുത്തേണ്ടതില്ല

മണിപ്പൂരിനെ ഒറ്റപ്പെടുത്തേണ്ടതില്ല

അഫ്സ്പയ്ക്കെതിരേയുള്ള സമരവും മാസ് മൂവ്മെന്റ് അല്ലായിരുന്നു. ഇന്നും ഇരകളുടെ കുടുംബവും സുഹൃത്തുക്കളും ഏതാനും മനുഷ്യവകാശപ്രവര്‍ത്തകരും മാത്രമാണ് ഇതിനെതിരേ രംഗത്തുള്ളത്. അന്യന്റെ വീട്ടില്‍ നടന്ന മനുഷ്യവകാശലംഘത്തിന് എനിക്ക് എന്തിന് വിഷമം എന്നു ഒരു ജനത കരുതുന്നത് മണിപ്പൂരിന്റെ മാത്രം സവിശേഷതയില്ല.

മനുഷ്യചങ്ങലയില്‍ ഭാഗമായത്...

മനുഷ്യചങ്ങലയില്‍ ഭാഗമായത്...

മണിപ്പൂരിലെ സൈന്യത്തിന്റെ കൂട്ടബലാല്‍സംഗത്തിനെതിരേ മുപ്പതോളം അമ്മമാര്‍ നഗ്‌നരായി പ്രതിഷേധിച്ചപ്പോഴും റൈസ്ബീര്‍ മോന്തിയിരിക്കുകയായിരുന്നു മണിപ്പൂരുകാര്‍. ഇറോമിന് വേണ്ടി മണിപ്പൂരില്‍ സ്ത്രീകള്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. 10 ലക്ഷം പേര്‍ മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തുവെന്ന് കേള്‍ക്കുന്ന മലയാളികള്‍ അതില്‍ പങ്കെടുത്തവരുടെ എണ്ണം കേട്ട് ഞെട്ടേണ്ട. കഷ്ടിച്ച് 100 പേര്‍ മാത്രം.

ധൈര്യശാലിയായ ഇറോം ശര്‍മിള

ധൈര്യശാലിയായ ഇറോം ശര്‍മിള

നിരാഹാരം കിടക്കുന്നതിന് മുന്‍പും അഫ്സ്പയെക്കെതിരേ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തകയായിരുന്നു ഇറോം. ഇംഫാല്‍ താഴ്‌വരകളിലൂടെ സൈക്കിള്‍ ഓടിച്ചുനടന്ന വെറും പെണ്‍കുട്ടിയല്ലായിരുന്നു അവര്‍. പത്രക്കുറിപ്പുകള്‍ പത്രം ഓഫിസുകളില്‍ എത്തിച്ചുനല്‍കുകയും പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്ന പെണ്‍കുട്ടി. ഇപ്പറഞ്ഞ കാര്യങ്ങള്‍ കേരളത്തില്‍ വലിയ കാര്യമല്ലായിരിക്കാം. പക്ഷേ സൈന്യം അവരുടെ നിയമം നടപ്പിലാക്കിയ അക്കാലത്ത് സൈന്യത്തിന്റെ സര്‍വയലന്‍സില്‍ വരാന്‍ ധൈര്യം കാണിച്ച അപൂര്‍വം പേരില്‍ ഒരാളായിരുന്നു അവര്‍. അഫ്സ്പയെക്കേതിരേ രംഗത്തിറങ്ങിയാല്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ വീട്ടില്‍ പട്ടാളബൂട്ടിന്റെ ശബ്ദം കേള്‍ക്കാം എന്നത് പട്ടാളക്രൂരതകളുടെ അനുഭവം ഇല്ലാത്ത മലയാളിക്ക് മനസിലാകില്ല.

ആരും പ്രതീക്ഷിക്കാത്ത സമരം

ആരും പ്രതീക്ഷിക്കാത്ത സമരം

ഏതാനും ദിവസം കഴിയുമ്പോള്‍ ഇറോം സമരം നിര്‍ത്തുമെന്നാണ് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും കരുതിയത്. ഭക്ഷണം കിട്ടാതെ മരിക്കുമെന്നായപ്പോഴും ഇറോം സമരം നിര്‍ത്താന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ബലമായി മൂക്കിലൂടെ ദ്രവരൂപത്തിലൂടെയുള്ള ആഹാരം നല്‍കാന്‍ തീരുമാനമായത്. അത് പിന്നീട് അവരുടെ ജീവിതത്തിന്റെ ഭാഗമായി. ഓരോ തവണയും കോടതിയില്‍ ഹാജറാക്കുന്ന ഇറോമിന് ജാമ്യം നല്‍കും. അടുത്ത നിമിഷം അവര്‍ നിരാഹാരം തുടങ്ങും. വീണ്ടും പൈപ്പിലൂടെ ആഹാരം നല്‍കും.

 മനസാക്ഷിയുടെ തടവുകാരി

മനസാക്ഷിയുടെ തടവുകാരി

ഇറോമിന്റെ സമരം ലോകശ്രദ്ധയാകര്‍ഷിച്ചതോടെയാണ് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഇറോം മനുഷ്യവകാശപോരാട്ടത്തിന്റെ പ്രതിരൂപമായി മാറിയത്. ചരിത്രത്തിലെ ഏറ്റവും സുദീര്‍ഘമായ നിരാഹാരസമരം എന്ന് ലോകമാധ്യമങ്ങള്‍ എഴുതിയതോടെ ഇറോമിന് ഒരു നായികയുടെ പരിവേഷം ലഭിച്ചു. മനസാക്ഷിയുടെ തടവുകാരിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അവരെ വിശേഷിപ്പിച്ചു.

 പിന്തുണയുമായി പലരും

പിന്തുണയുമായി പലരും

ഇറോമിന്റെ സമരത്തിന് വിവിധ മനുഷ്യവകാശസംഘടനകളുടെ പിന്തുണയുണ്ടായിരുന്നു. ആംനസ്റ്റി പോലുള്ള സംഘടനകളായിരുന്നു ഇതിനു മുന്‍പിലുണ്ടായിരുന്നത്.ഇറോം ഫണ്ട് വാങ്ങിയെന്നും ചൈനയുടെ സൃഷ്ടിയാണെന്നുമുള്ളത് വെറും ആരോപണം മാത്രമാണ്. ഇന്നും ദരിദ്ര സാഹചര്യത്തില്‍ അനാഥയെപ്പോലെയാണ് അവര്‍ ജീവിക്കുന്നത്.

സമരം നിറുത്തിയത് വിനയായി

സമരം നിറുത്തിയത് വിനയായി

ഇറോമിന് പിന്തുണ നല്‍കിയിരുന്ന ന്യൂനപക്ഷം പോലും ഇറോം സമരം നിര്‍ത്തിയപ്പോള്‍ രണ്ടു തട്ടിലായി. ഒരു വിഭാഗം ഇറോം സമരം നിര്‍ത്തരുതെന്ന് പറഞ്ഞപ്പോള്‍ മറുവിഭാഗം ഇറോമിന് ജീവിക്കാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞു. ഇറോമിന്റെ സമരത്തെ പുറംലോകത്ത് എത്തിച്ച അവരുടെ നേതാവിന്റെ സ്ഥാനത്തുള്ള ബബ് ലു ലോയിങ് ടോംബാം ഉള്‍പ്പെടെയുള്ളവര്‍ രണ്ടാമത്തെ പക്ഷക്കാരായിരുന്നു. പക്ഷേ ഇറോം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഈ രണ്ടുവിഭാഗവും അവര്‍ക്കൊപ്പം നിന്നില്ല.

ആരാണീ പാര്‍ട്ടി നേതാക്കള്‍

ആരാണീ പാര്‍ട്ടി നേതാക്കള്‍

ഒരിക്കല്‍പോലും ഇറോമിന്റെ സമരത്തില്‍ പങ്കാളികളാകാത്തവരാണ് അവരുടെ പ്രജ പാര്‍ട്ടിയുടെ നേതാക്കള്‍. ഇവരുടെ വാക്കുകളില്‍ 16 വര്‍ഷം ഏകാന്തജീവിതം നയിച്ച, പുറംലോകത്തെക്കുറിച്ച് അധികം അറിയാത്ത ഇറോം വീണുപോയി. കോളജ് തിരഞ്ഞെടുപ്പില്‍പോലും മല്‍സരിക്കാത്ത നേതാക്കളുള്ള പ്രജയുടെ തിരഞ്ഞെടുപ്പുപ്രചാരണം വന്‍ പരാജയമായിരുന്നു. ഇറോമിന്റെ മനുഷ്യവകാശപോരാട്ടത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കഴിവുള്ള ഒരാള്‍പോലും പ്രജയില്‍ ഇല്ലാതായിപ്പോയി.

പ്രചാരണം എങ്ങുമെത്തിയില്ല

പ്രചാരണം എങ്ങുമെത്തിയില്ല

ക്രൗഡ് ഫണ്ടിങ്ങിലൂടെ തിരഞ്ഞെടുപ്പു ഫണ്ടിനായി ശ്രമിച്ചെങ്കിലും ഇത് വേണ്ടത്ര വിജയിച്ചില്ല. കോടികള്‍ ചെലവഴിച്ച് തിരഞ്ഞടുപ്പു പ്രചാരണം നടത്തിയ ഇബോബിക്കും ബിജെപി സ്ഥാനാര്‍ത്ഥിക്കുമിടയില്‍ സൈക്കിളോടിച്ച് പ്രചാരണം നടത്തിയ ഇറോം ഒന്നുമല്ലാതായി.

വ്യത്യസ്തമായ വാദങ്ങള്‍

വ്യത്യസ്തമായ വാദങ്ങള്‍


ക്രിസ്ത്യന്‍ ഭൂരിപക്ഷമായ മണിപ്പൂര്‍ ബിജെപിയെ തുണച്ചു എന്നെല്ലാം പറയുന്നത് കൂടിയ അവകാശവാദമാണ്. മെയ്ത്തികള്‍ ഹിന്ദുക്കളാണ്. ഹില്‍ ഡിസ്ട്രിക്ടുകളിളാണ് ക്രിസ്ത്യാനികളായ നാഗന്‍മാരുള്ളത്. പുതിയ ജില്ലകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇവര്‍ കോണ്‍ഗ്രസിനെതിരേ വോട്ട് കുത്തി എന്നത് ശരിയാണ്. അത് ബിജെപിക്കാര്‍ക്കുള്ള ക്രിസ്ത്യന്‍ എന്‍ഡോഴ്സ്മെന്റ് അല്ല. ഇറോമിന്റെ പരാജയം സൈന്യത്തിന്റെ അക്രമത്തിനുള്ള പിന്തുണയും അല്ല.

പിന്തുണച്ചവര്‍ക്ക് വോട്ട് ചെയ്യാനായില്ല

പിന്തുണച്ചവര്‍ക്ക് വോട്ട് ചെയ്യാനായില്ല

ഇറോം സമരം തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും തിരഞ്ഞെടുപ്പിനു മല്‍സരിക്കുമ്പോഴും മനുഷ്യവകാശത്തിന് വേണ്ടി നിലകൊള്ളുന്ന വിരലിലെണ്ണാവുന്ന തദ്ദേശീയരും വലിയൊരു വിഭാഗം മാധ്യമങ്ങളും കേരളം ഉള്‍പ്പെടെ പുറത്തു ജീവിക്കുന്ന സമാനമനസ്‌കരുമാണ് അവരെ പിന്തുണച്ചത്. അതില്‍ 90 പേര്‍ ഒഴികെ മറ്റാക്കും തൗബാലില്‍ വോട്ടും ഇല്ലായിരുന്നു.

ഇറോം കേരളത്തിലേക്ക്

ഇറോം കേരളത്തിലേക്ക്

ജനസമ്മതി കൊണ്ടല്ല ഇറോം ഷര്‍മിള സമരം നയിച്ചത്. അതുകൊണ്ടുതന്നെ ജനസമ്മതി കൊണ്ട് അവരെ അളക്കേണ്ടതുമില്ല. ഇത് എഴുതുമ്പോള്‍ ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട് ഇറോം. ദില്ലിയില്‍ സമരം ചെയ്യാന്‍ പോയിരുന്നു എന്നതൊഴിച്ചാല്‍ മണിപ്പൂരില്‍ നിന്നുള്ള ആദ്യത്തെ ഒറ്റയ്ക്കുള്ള യാത്ര. 16 വര്‍ഷം തന്റെ ജീവിതം ഒരു ലക്ഷ്യത്തിന് വേണ്ടി പോരാട്ടമാക്കുകയും അതില്‍ പരാജയപ്പെടുകയും ചെയ്ത അവര്‍ കേരളത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്.]‌

English summary
16 years of struggle and only 90 votes: What actually happened to Irom Sharmila in Manipur Election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X