കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയ്ക്ക് മാധ്യമ പിന്തുണ ലഭിക്കുന്നതിന് പിന്നിൽ ഒരേയൊരു കാരണം; മനസ് തുറന്ന് പ്രധാനമന്ത്രി

  • By Swetha
Google Oneindia Malayalam News

ദില്ലി: രാജ്യം നിർണായകമായ തിരഞ്ഞെടുപ്പാണ് ഇക്കുറി നേരിടുന്നത്. ബിജെപി ഇത്തവണ തകരുമെന്ന് പ്രതിപക്ഷ പാർട്ടികൾ പറയുമ്പോഴും കേന്ദ്ര സർക്കാരിനെതിരെ ഭരണ വിരുദ്ധ വികാരം ഇല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മവിശ്വസം പ്രകടിപ്പിക്കുന്നത്. പ്രധാനമന്ത്രിയുമായി ലോക്മാത മീഡിയ എഡിറ്റോറിയൽ ഡയറക്ടർ ഋഷി ദാർദെ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

മോദിക്കെതിരെ രണ്ടുംകല്‍പ്പിച്ച് കോണ്‍ഗ്രസ്; ദില്ലിയില്‍ തിടുക്ക നീക്കം, ആവശ്യം അംഗീകരിച്ച് കോടതിമോദിക്കെതിരെ രണ്ടുംകല്‍പ്പിച്ച് കോണ്‍ഗ്രസ്; ദില്ലിയില്‍ തിടുക്ക നീക്കം, ആവശ്യം അംഗീകരിച്ച് കോടതി

2014ല്‍ രാജ്യമൊട്ടാകെ മോദി തരംഗമുണ്ടായിരുന്നു. പലരും ഇതിനെ സുനാമിയെന്ന് പോലും വിളിച്ചു. ഇപ്പോഴും ആ തരംഗം നിലനില്‍ക്കുന്നുണ്ടോ?

2014ല്‍ രാജ്യമൊട്ടാകെ മോദി തരംഗമുണ്ടായിരുന്നു. പലരും ഇതിനെ സുനാമിയെന്ന് പോലും വിളിച്ചു. ഇപ്പോഴും ആ തരംഗം നിലനില്‍ക്കുന്നുണ്ടോ?

രാജ്യത്തിനകത്ത് എവിടെ പോയാലും ജനങ്ങളുടെ പരിധിയില്ലാത്ത സ്‌നേഹവും പരിഗണനയും പിന്തുണയും ലഭിക്കുന്നുണ്ട്. ശരിക്ക് പറഞ്ഞാല്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ സ്വയം പ്രചാരണം ഏറ്റെടുത്ത ആദ്യ തിരഞ്ഞെടുപ്പാണ് ഇത്. ഞങ്ങളുടെ മികച്ച ഭരണത്തെ കുറിച്ച് അറിയിക്കാന്‍ ജനങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ ഏറെ സന്തോഷമുണ്ടാക്കുന്നു. തെക്ക് മുതല്‍ വടക്കു വരെയും കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെയും യുവാക്കള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ വരെയും പ്രൊഫഷണലുകള്‍ മുതല്‍ കര്‍ഷകര്‍ വരെയുമുള്ള ആളുകളെല്ലാം തന്നെ പിന്തുണയുമായി രംഗത്തുണ്ട്.

ഭരണാനുകൂല വികാരം

ഭരണാനുകൂല വികാരം

ഇത് ഭരണ അനുകൂലമായ പ്രോത്സാഹജനകമായ തരംഗമാണ് കാണിക്കുന്നത്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാണുകയും അതിന്റെ പ്രയോജനങ്ങള്‍ നേടുകയും ചെയ്തവരാണ് ജനങ്ങള്‍, അതിനാല്‍ തന്നെ അത് നിര്‍ത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. ഇത് മറ്റൊരു കോണില്‍ നിന്ന് നോക്കിയാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചരിത്രപരമായ തോല്‍വി ഏറ്റു വാങ്ങാന്‍ പോകുകയാണെന്ന കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ ഒരിക്കലും സമ്മതിക്കാന്‍ പോകുന്നില്ല. കെട്ടിവെച്ച കാശ് പോലും കിട്ടില്ലെന്ന് അവര്‍ക്ക് അറിയാമെങ്കിലും അവസാന ദിവസം വരെ അവര്‍ പറയും തങ്ങള്‍ ജയിക്കുമെന്ന്. മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് അവര്‍ പരസ്യമായി പറയുന്നുണ്ടെങ്കിലും 2014ലെ നില മെച്ചപ്പെടുത്തുമെന്നാണ് അവരുടെ പ്രതീക്ഷ. ഭരണ അനുകൂല തരംഗത്തെ കുറിച്ചുള്ള വസ്തുതകള്‍ അവര്‍ സംസാരിക്കുന്നു പോലുമില്ലെന്നതാണ് യാഥാര്‍ഥ്യം.

കഴിഞ്ഞ കാലങ്ങളില്‍ സ്വജനപക്ഷപാതത്തെയും നാടുവാഴി ഭരണത്തെയും താങ്കള്‍ വിമര്‍ശിച്ചിരുന്നു. എന്നിരുന്നാലും ബിജെപിയിലും പാരമ്പരാഗതമായ രാഷ്ട്രീയ കുടുംബങ്ങളില്‍ നിന്നുമുള്ള നിരവധി നേതാക്കളുണ്ട്?

കഴിഞ്ഞ കാലങ്ങളില്‍ സ്വജനപക്ഷപാതത്തെയും നാടുവാഴി ഭരണത്തെയും താങ്കള്‍ വിമര്‍ശിച്ചിരുന്നു. എന്നിരുന്നാലും ബിജെപിയിലും പാരമ്പരാഗതമായ രാഷ്ട്രീയ കുടുംബങ്ങളില്‍ നിന്നുമുള്ള നിരവധി നേതാക്കളുണ്ട്?

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഭരണം നടത്തുന്നത് ഒരൊറ്റ കുടുംബം മാത്രമല്ലേ? എന്‍സിപിയില്‍ ഭരണം നടത്തുന്നത് ഒറ്റ കുടുംബം അല്ലേ?
ടിഡിപിയില്‍ ഭരണം നടത്തുന്നത് ഒറ്റ കുടുംബം അല്ലേ?
ആര്‍ജെഡിയില്‍ ഭരണം നടത്തുന്നത് ഒറ്റ കുടുംബം അല്ലേ?
എസ്പിയില്‍ ഭരണം നടത്തുന്നത് ഒറ്റ കുടുംബമല്ലേ?

ഈ ചോദ്യങ്ങളാണ് എന്റെ ഉത്തരം. നിങ്ങളുടേതും ഇതു തന്നെയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാല്‍ ബിജെപിയുടെ അടുത്ത പ്രസിഡന്റ് ആരാണെന്ന് നമുക്കറിയാമോ? അതിനാല്‍ തന്നെ ഈ പാര്‍ട്ടികളും ബിജെപിയുമായി ഗുണപരമായ വ്യത്യാസമുണ്ട്

പരമ്പരാഗതമായി നാടുവാഴുന്ന പാര്‍ട്ടികള്‍ ഒരു കുടുംബാംഗം അല്ലെങ്കില്‍ മറ്റൊരു കുടുംബം നിയന്ത്രിക്കുന്നവയാണ്. ഇതില്‍ ഒരു കുടുംബം മാത്രമേ ഉണ്ടാകുകയുള്ളു. ഇത് വംശീയമാണ്. ഒരു കുടുംബം ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേരുന്നതും അടിത്തട്ടില്‍ പ്രവര്‍ത്തനം നടത്തുന്നതും കാലാകാലമായി ഒരു കുടുംബം തന്നെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്. ,

 പ്രിയങ്ക വാദ്ര ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം ആളുകളില്‍ വളരെയധികം ആവേശമുണ്ടാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ ഇത് പ്രതിഫലിക്കുമെന്നാണ് പറയപ്പെടുന്നത്. ഇത് കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം കൂട്ടുമോ?

പ്രിയങ്ക വാദ്ര ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം ആളുകളില്‍ വളരെയധികം ആവേശമുണ്ടാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ ഇത് പ്രതിഫലിക്കുമെന്നാണ് പറയപ്പെടുന്നത്. ഇത് കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം കൂട്ടുമോ?

ഞാന്‍ നിങ്ങളോട് വളരെ കൃത്യമായ ഒന്ന് ചോദിക്കട്ടെ - രാജ്യത്ത് ഒരുപാട് ജനറല്‍ സെക്രട്ടറിമാര്‍ ഉണ്ട്. ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ എത്ര അഭിമുഖങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്? എത്ര ടെലിവിഷന്‍ ചാനലുകള്‍ അഭിമുഖങ്ങള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്? കുടുംബാംഗങ്ങള്‍ പ്രധാനമന്ത്രിമാരായിരുന്നില്ലെന്നത് കാരണമാണ് അവര്‍ക്കൊന്നും പ്രചാരം നല്‍കാത്തത്. ഇത് വളരെ മോശമല്ലേ?

ഞാന്‍ ഭരണമേറ്റെടുക്കുന്ന സമയം രാഹുല്‍ ഗാന്ധിയായിരുന്നില്ല കോണ്‍ഗ്രസ് പ്രസിഡന്റ്. അതിനാല്‍ അദ്ദേഹം പിന്‍സീറ്റിലും സോണിയ ഗാന്ധി അധ്യക്ഷയായതിനാല്‍ മുന്‍സീറ്റിലുമായിരുന്നു. ഇത് മോശമാണെന്ന് മാധ്യമങ്ങള്‍ എഴുതി. ആ സമയത്ത് പല ബിജെപി നേതാക്കളും പിന്‍സീറ്റിലുണ്ടായിരുന്നു. എന്നാല്‍ അതിനെ കുറിച്ച് ശ്രദ്ധിച്ച് പോലുമില്ല.

സാധ്വി പ്രജ്ഞാസിങ് താക്കൂറിന്റെ വിവാദ പ്രസ്താവനകളും സ്ഥാനാര്‍ഥിത്വവും വഴി ബിജെപിക്ക് നേരെ രൂക്ഷ വിമര്‍ശനമാണുണ്ടായത്. ഇതേ കുറിച്ച് താങ്കളുടെ കാഴ്ചപ്പാടെന്താണ്?

സാധ്വി പ്രജ്ഞാസിങ് താക്കൂറിന്റെ വിവാദ പ്രസ്താവനകളും സ്ഥാനാര്‍ഥിത്വവും വഴി ബിജെപിക്ക് നേരെ രൂക്ഷ വിമര്‍ശനമാണുണ്ടായത്. ഇതേ കുറിച്ച് താങ്കളുടെ കാഴ്ചപ്പാടെന്താണ്?

വിവാദപരമായ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് സ്വാധിയുടെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ചല്ല. അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും അവര്‍ ഉണ്ടാക്കിയ വ്യവസ്ഥയുടെയും പ്രശ്‌നമാണ്. ലോകത്തിന് തന്നെ മാതൃകയായ അയ്യായിരം വര്‍ഷം പഴക്കമുള്ള വസുധൈവ കുടുംബ സംസ്‌കാരമാണ് നമുക്കുള്ളത്. കോണ്‍ഗ്രസ് ഇതിനെ വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന തിന്മയുടെ രൂപമാക്കി മാറ്റി. കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്ത ഈ പാപമാണ് ഇന്ന് നേരിടുന്ന വലിയ വെല്ലുവിളി.

1984 ല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ മകന്‍ ഇങ്ങനെ പ്രഖ്യാപിച്ചു. വലിയ മരം വീഴുമ്പോള്‍ ഭൂമി കുലുക്കമുണ്ടാകും. ഇതേ തുടര്‍ന്ന് നിരവധി സിഖ് സഹോദരി സഹോദരന്മാര്‍ തെരുവുകളില്‍ വെടിയേറ്റ് മരിച്ചു. പിന്നീട് അദ്ദേഹം പ്രധാനമന്ത്രിയായി. അന്ന് ഈ മാധ്യമങ്ങള്‍ എല്ലാം തന്നെ മൗനം പാലിച്ചു. മാത്രമല്ല, അങ്ങനെയുള്ള ഒരാള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ ഭാരത് രത്‌ന ലഭിച്ചു. കോണ്‍ഗ്രസിനെ ചോദ്യം ചെയ്യാന്‍ ആരും ധൈര്യപ്പെട്ടില്ല.

1984 ലെ കലാപത്തില്‍ പങ്കെടുത്ത ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന ഒരു വ്യക്തി ഇന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. അതേ കുറിച്ച് നിഷപക്ഷ മാധ്യമങ്ങള്‍ മൗനം പാലിക്കുകയാണ്. അതേ നിഷ്പക്ഷ മാധ്യമങ്ങള്‍ ഇപ്പോഴത്തെയും മുന്‍പത്തേയും കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ ജാമ്യം നേടിയാണ് അമേഠിയിലും റായ്ബറേലിയിലും മത്സരിക്കുന്നതെന്ന കാര്യത്തെ കുറിച്ചും മൗനത്തിലാണ്. ഈ ആളുകള്‍ ജാമ്യത്തിലാണെന്നോ കുംഭകോണത്തില്‍ കുറ്റാരോപിതരാണെന്നോ എന്നത് ഒരിക്കലും തലക്കെട്ടുകളാകില്ല.

ഈ സംഭവങ്ങളില്‍ സ്വാധിയെ പോലുള്ള വ്യക്തികള്‍ മാത്രമേ വിവാദത്തിലാകുകയുള്ളു. സ്വാധിക്ക് മത്സരിക്കാമെന്ന് കോടതി പോലും പറഞ്ഞ സാഹചര്യത്തില്‍ എങ്ങനെയാണ് അവരുടെ സ്ഥാനാര്‍ഥിത്വം ചോദ്യം ചെയ്യാനാകുക?

സുപ്രീംകോടതി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് മുതിര്‍ന്ന ന്യായാധിപന്മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമെല്ലാം പറയുന്നു. ഇതെ കുറിച്ച് അഭിപ്രായമെന്താണ്?

സുപ്രീംകോടതി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് മുതിര്‍ന്ന ന്യായാധിപന്മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമെല്ലാം പറയുന്നു. ഇതെ കുറിച്ച് അഭിപ്രായമെന്താണ്?


സുപ്രീംകോടതിയുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ഒരു ജഡ്ജിയും പറഞ്ഞിട്ടില്ല. അത്തരം സുപ്രധാന വിഷയങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിബിഐയെ സംബന്ധിച്ചിടത്തോളം, ഒരു ഇന്റലിജന്‍സ് സ്ഥാപനത്തിനകത്ത് പ്രശ്‌നങ്ങളുണ്ടായപ്പോള്‍ പക്വമായ നടപടി സ്വീകരിക്കുകയും സ്ഥാപനപരമായ പ്രവര്‍ത്തനം തടസ്സപ്പെടുത്തില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. ഇത്തരം സ്ഥാപനങ്ങളെ കോണ്‍ഗ്രസ് ദുരുപയോഗം ചെയ്തതായി തിരിച്ചറിഞ്ഞു. ഞാന്‍ ഗുജറാത്തിലായിരുന്നപ്പോള്‍ ഈ ഏജന്‍സികളെ എങ്ങനെയാണ് എന്നെ വേട്ടയാടാന്‍ കോണ്‍ഗ്രസ് ഉപയോഗിച്ചതെന്ന് എല്ലാര്‍ക്കും അറിയാവുന്നതാണ്. പക്ഷേ ഞാന്‍ ജനാധിപത്യത്തില്‍ വിശ്വസിച്ചു.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അപകടത്തിലാണെന്ന പ്രചരണം കോണ്‍ഗ്രസിന്റെ പഴയ സൂത്രമാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് വസ്തുതകള്‍ നന്നായി അറിയാം. കോണ്‍ഗ്രസിന് അനുകൂലമല്ലാത്ത സ്വതന്ത്രമായ തീരുമാനങ്ങള്‍ കോടതിയെടുക്കുമ്പോള്‍ അവര്‍ ഭീഷണിപ്പെടുത്താനും കുറ്റപ്പെടുത്താനും ശ്രമിക്കുന്നു. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടെന്ന് അവര്‍ ആരോപിക്കുന്നു. അവരുടെ അഴിമതികള്‍ അന്വേഷിക്കുമ്പോള്‍ അന്വേഷണ ഏജന്‍സികളെ കുറ്റപ്പെടുത്തുന്നു.

നോട്ട് നിരോധനം വിജയമാണെന്ന് തോന്നുന്നുണ്ടോ? അതില്‍ എന്താണ് തെറ്റ് സംഭവിച്ചത്? ഒരു തവണ കൂടി നോട്ട് നിരോധനമുണ്ടാകുമോ?

നോട്ട് നിരോധനം വിജയമാണെന്ന് തോന്നുന്നുണ്ടോ? അതില്‍ എന്താണ് തെറ്റ് സംഭവിച്ചത്? ഒരു തവണ കൂടി നോട്ട് നിരോധനമുണ്ടാകുമോ?

കള്ളപ്പണം വലിയൊരു പ്രശ്‌നമാണെന്ന് എല്ലാര്‍ക്കും അറിയാമായിരുന്നു. ആരെങ്കിലും ഇതിനെതിരെ നടപടിയെടുക്കണമായിരുന്നു. ഞാന്‍ അത് ചെയ്തു. കള്ളപ്പണത്തിനെതിരായ യുദ്ധത്തില്‍ മികച്ച ഫലമാണ് ലഭിച്ചത്. വസ്തുനിഷ്ടമായ അറിവില്ലാതെയാണ് വിമര്‍ശകര്‍ വിമര്‍ശനമുന്നയിക്കുന്നത്.

കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ നമ്മള്‍ എടുത്ത കള്ളപ്പണ വിരുദ്ധ നടപടികള്‍ 1,30,000 കോടി രൂപയുടെ അനധികൃത പണം പുറത്തു കൊണ്ടുവന്നുവെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? ഏതാണ്ട് 50,000 കോടിയുടെ വസ്തുവകകള്‍ പിടിച്ചെടുത്തിട്ടുണ്ട് എന്ന് നിങ്ങള്‍ക്കറിയാമോ? 6,900 കോടി രൂപ വിലമതിക്കുന്ന ബിനാമി ആസ്തികളും 1,600 കോടി രൂപയുടെ വിദേശ സ്വത്തുക്കളും കണ്ടെടുത്തു. 3,38,000 ഷെല്‍ കമ്പനികള്‍ കണ്ടുപിടിക്കുകയും പുറത്താക്കുകയും ചെയ്തതായി നിങ്ങള്‍ക്ക് അറിയാമോ, അവരുടെ ഡയറക്ടര്‍മാരെ അയോഗ്യരാക്കി.

നോട്ട്‌നിരോധനം പ്രതിപക്ഷം വിമര്‍ശിക്കുന്നത് സ്വാഭാവികമാണ്. കാരണം അതുവഴി അവര്‍ക്ക് ധാരാളം പണം നഷ്ടപ്പെട്ടു. എന്നാല്‍ എത്രത്തോളം ഫലപ്രദമായിരുന്നുവെന്ന് വസ്തുതകള്‍ തെളിയിക്കുന്നു.

സ്വച്ഛ് ഭാരത് പദ്ധതി വന്‍ വിജയമായിരുന്നു. പല നഗരങ്ങളിലും ഇതിന്റെ ഗുണഫലങ്ങള്‍ കാണാം. എന്നാല്‍ 'മേക്ക് ഇന്‍ ഇന്ത്യ', 'സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ' തുടങ്ങിയ ചില പദ്ധതികള്‍ പ്രതീക്ഷിച്ചതുപോലെ ഗുണം ചെയ്തുമില്ല.

സ്വച്ഛ് ഭാരത് പദ്ധതി വന്‍ വിജയമായിരുന്നു. പല നഗരങ്ങളിലും ഇതിന്റെ ഗുണഫലങ്ങള്‍ കാണാം. എന്നാല്‍ 'മേക്ക് ഇന്‍ ഇന്ത്യ', 'സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ' തുടങ്ങിയ ചില പദ്ധതികള്‍ പ്രതീക്ഷിച്ചതുപോലെ ഗുണം ചെയ്തുമില്ല.

ഈ പ്രസ്താവന ശരിയല്ല. ലക്ഷക്കണക്കിന് ഇന്ത്യന്‍ ബിസിനസുകാര്‍ക്കും സംരംഭകര്‍ക്കും പ്രയോജനകരവും പ്രചോദനപരവുമായിരുന്നു 'Make In India', 'സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ' തുടങ്ങിയ പദ്ധതികള്‍. ഇന്ത്യയിലെ മൊബൈല്‍ നിര്‍മാണ മേഖല ഉദാഹരണമായി നോക്കൂ. ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാണ യൂണിറ്റ് ഇന്ത്യയില്‍ ഉണ്ടാവുമെന്ന് ആരെങ്കിലും ചിന്തിച്ചിരുന്നോ? നിങ്ങള്‍ക്ക് രസകരമായ മറ്റൊരു വസ്തുതയുണ്ട്.

2019 ല്‍ രണ്ട് മൊബൈലുകളെയും പാര്‍ട്‌സ് നിര്‍മാണ യൂണിറ്റുകളെയും താരതമ്യം ചെയ്യുമ്പോള്‍ നമുക്കിന്ന് 268 യൂണിറ്റുകളുണ്ട്. ഇത് തീര്‍ച്ചയായും ഇന്ത്യയുടെ കഴിവ് തെളിയിക്കുന്നതാണ്.

1894ന് ശേഷം ലോക്‌സഭയില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. പക്ഷേ ഇത്രയും ശക്തമായ പിന്തുണയുണ്ടായിട്ടും വളരെ കുറച്ച് ബില്ലുകള്‍ മാത്രമേ പാസാക്കാന്‍ സാധിച്ചുള്ളൂവെന്ന് തോന്നുന്നില്ലേ?

1894ന് ശേഷം ലോക്‌സഭയില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. പക്ഷേ ഇത്രയും ശക്തമായ പിന്തുണയുണ്ടായിട്ടും വളരെ കുറച്ച് ബില്ലുകള്‍ മാത്രമേ പാസാക്കാന്‍ സാധിച്ചുള്ളൂവെന്ന് തോന്നുന്നില്ലേ?


ഗവണ്‍മെന്റിന്റെ നിയമനിര്‍മ്മാണത്തിലെ വിജയങ്ങളില്‍ ഞങ്ങള്‍ക്ക് സന്തുഷ്ടരാണെങ്കിലും, സര്‍ക്കാരിന്റെ വിജയത്തിന്റെ ഏക സൂചകമാണ് ബില്ലുകള്‍ പാസാക്കിയതെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല. അഭിനയമല്ല, പ്രവൃത്തികളാണ് ഞങ്ങളുടെ ലക്ഷ്യം. പാവപ്പെട്ടവന്റെ ജീവിതം എത്രമാത്രം മെച്ചപ്പെട്ടുവെന്ന് മാത്രമാണ് അവസാനത്തെ ദിവസം കണക്കാകുകയുള്ളൂ. ഈ മാനദണ്ഡം വെച്ച് ഞങ്ങള്‍ വളരെ നല്ലൊരു ജോലി ചെയ്തതായി ആത്മവിശ്വാസത്തോടെ പറയാനാകും.

ഏറെ കൊട്ടിഘോഷിച്ച് പാര്‍ലമെന്റില്‍ ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കിയത് ഓര്‍മയുണ്ടോ? എന്നിട്ട് 2014ല്‍ ഞങ്ങള്‍ അധികാരത്തില്‍ വന്ന സമയം 11 സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു നടപ്പാക്കിയിട്ടുണ്ടായിരുന്നുള്ളൂ. ഒറു ചെറിയ കാലയളവില്‍ കേന്ദ്ര ഭരണ പ്രദേശമടക്കം എല്ലാ സംസ്ഥാനങ്ങളിലും ഇതു പ്രാവര്‍ത്തികമാക്കിയതായി ഞങ്ങള്‍ ഉറപ്പു വരുത്തി.

അതുപോലെ, 2014-ല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി 10 സിലിണ്ടറുകളാണോ 12 സിലിണ്ടറുകളാണോ നല്‍കേണ്ടതെന്ന കാര്യത്തില്‍ സംശയം വന്നു. ഇന്ത്യയില്‍ 55 ശതമാനം വീടുകളില്‍ മാത്രമേ 2014 ല്‍ ഗ്യാസ് കണക്ഷന്‍ ഉണ്ടായിരുന്നുള്ളൂ. അഞ്ചു വര്‍ഷത്തെ കുറഞ്ഞ കാലയളവില്‍ ഞങ്ങള്‍ ഇത് 90 ശതമാനത്തിനു മുകളിലെത്തിച്ചു. പൊതുജനക്ഷേമം ബില്ലുകളെ ആശ്രയിച്ചല്ലെന്ന് ഉറപ്പുവരുത്തിയതിന്റെ ഏതാനും ഉദാഹരണങ്ങളാണ് ഇവ.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ താങ്കള്‍ക്ക് സഖ്യകക്ഷികളെ ആവശ്യമില്ലായിരുന്നു. പക്ഷേ എന്‍ഡിഎയില്‍ സഖ്യകക്ഷികളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു?

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ താങ്കള്‍ക്ക് സഖ്യകക്ഷികളെ ആവശ്യമില്ലായിരുന്നു. പക്ഷേ എന്‍ഡിഎയില്‍ സഖ്യകക്ഷികളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു?

പ്രാദേശിക ശക്തികളുടെ പ്രാധാന്യം നാം എല്ലായ്‌പ്പോഴും മൂല്യമുള്ളതായി കരുതുന്നു. ദീര്‍ഘകാലമായി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നതുകൊണ്ട്, നമ്മുടെ രാജ്യത്തിന്റെ വികസന യാത്രയില്‍ പ്രാദേശിക താല്‍പര്യങ്ങള്‍ക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് എനിക്ക് അറിയാം. 2014-ല്‍ നമുക്ക് മാത്രമായി ഭൂരിപക്ഷം കിട്ടി. എന്നിട്ടും, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങള്‍ അവരെ കൂട്ടിച്ചേര്‍ക്കുകയും കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി അവരുടെ സംഭാവനകള്‍ക്ക് നന്ദി പറയുകയും ചെയ്യുന്നു. ജനാധിപത്യ പ്രക്രിയകളെ ഞങ്ങള്‍ ബഹുമാനിക്കുന്നു, നമുക്ക് കഴിയുന്നത്ര ആളുകളുമൊത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ജനാധിപത്യം ശക്തിപ്പെടുന്നതായി വിശ്വസിക്കുന്നു.

അടുത്ത 5 വര്‍ഷം പാകിസ്താനുമായുള്ള ബന്ധം എങ്ങനെ കാണുന്നു?

അടുത്ത 5 വര്‍ഷം പാകിസ്താനുമായുള്ള ബന്ധം എങ്ങനെ കാണുന്നു?

ഭീകരതയുടെ പ്രോത്സാഹനം പാകിസ്താന്‍ പ്രത്യക്ഷമായും വ്യക്തമായും കൃത്യമായും ഉപേക്ഷിക്കണം. ഇങ്ങനെയൊരു ബന്ധമാണ് ഞാന്‍ പാകിസ്താനുമായി ആഗ്രഹിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
What are Priyanka’s credentials?: PM Modi’s interview with Lokmat’s editorial director Rishi Darda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X