• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭാരത രത്‌ന കിട്ടിയാല്‍ എന്താ ഗുണം?

  • By Soorya Chandran

ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ച ഭാരത രത്‌ന പുരസ്‌കാരത്തെ കുറിച്ചാണ്. സച്ചിന് ഭാരlത രത്‌ന കൊടുത്തത് ശരിയാണോ.. ധ്യാന്‍ ചന്ദിന് കൊടുക്കേണ്ടിയിരുന്നതല്ലേ, ഡോ. റാവുവിന് കിട്ടേണ്ട വാര്‍ത്താപ്രാധാന്യം സച്ചിന്‍ കാരണം നഷ്ടമായില്ലേ... ചര്‍ച്ചകള്‍ ഇങ്ങനെ നീളുകയാണ്.

സത്യത്തില്‍ എന്താണീ ഭാരത ര്തന. ഭാരത്തിലെ എറ്റവും വലിയ സിവിലിയന്‍ ബഹുമതി എന്ന് വെറുതെ പറഞ്ഞാല്‍ തീരുമോ ഭാരത രത്‌നയുടെ വിശേഷങ്ങള്‍...?

പത്മ പുരസ്‌കാരങ്ങള്‍ പോലെ എല്ലാ വര്‍ഷവും നല്‍കുന്ന ഒന്നല്ല കെട്ടോ ഈ ഭാരത രത്‌ന. ഒരു പാട് പേര്‍ക്കൊന്നും ഇത് കിട്ടിയിട്ടും ഇല്ല.ഇപ്പോള്‍ പ്രഖ്യാപിച്ച രണ്ടെണ്ണം അടക്കം 43 പേരെ മാത്രമാണ് രാജ്യം ഭാരത രത്‌ന നല്‍കി ആദരിച്ചിട്ടുള്ളത്. അതില്‍ രണ്ട് പേര്‍ ആണെങ്കില്‍ വിദേശികളും. ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാനും നെല്‍സണ്‍ മണ്ഡേലയും ആണ് വിദേശികളായ ഭാരത രത്‌നങ്ങള്‍.

ഒരിക്കല്‍ ഭാരത രത്‌ന നല്‍കി അത് റദ്ദാക്കേണ്ട സ്ഥിതിയും ഉണ്ടായിട്ടുണ്ട് നമ്മുടെ രാജ്യത്ത്. സുഭാഷ് ചന്ദ്ര ബോസിന്റെ കാര്യത്തിലായിരുന്നു ഇത്. മരണാനന്തര ബഹുമതിയായിട്ടാണ് ബോസിന് പുരസ്‌കാരം പ്രഖ്യാപിച്ചത്. എന്നാല്‍ ബോസിന്റെ മരണത്തില്‍ ദുരൂഹത മാറിയിട്ടില്ലാത്തതിനാല്‍ ആ പുരസ്‌കാരം സര്‍ക്കാര്‍ പിന്‍ വലിച്ചു.

ഭാരത രത്ന നിരസിച്ച് സംഭവവും ഉണ്ടായിട്ടുണ്ട്. ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന അബ്ദുള്‍ കലാം ആസാദ് ആണ് പുരസ്കാരം നിരസിച്ചത്. വിധികര്‍ത്താക്കളില്‍ ഒരാള്‍ക്ക തന്നെ പുരസ്കാരം നല്‍കുന്നത് ശരിയല്ലെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. എന്നാല്‍ ഇദ്ദേഹത്തിന് പിന്നീട് മരണാനന്തര ബഹുമതിയായി പുരസ്കാരം നല്‍കി.

ഭാരത രതന കിട്ടിയാല്‍ എന്തൊക്കെയാണ് ഗുണങ്ങള്‍ എന്ന് നോക്കാം.

കാബിനറ്റ് റാങ്ക്

കാബിനറ്റ് റാങ്ക്

ക്യാബിനറ്റ് റാങ്കിന് തുല്യമായ പരിഗണനയാണ് ഭാരത രത്‌ന പുരസ്‌കാര ജേതാക്കള്‍ക്ക് ലഭിക്കുക.

സൗജന്യ യാത്ര

സൗജന്യ യാത്ര

രാജ്യത്ത് എവിടേക്കുവേണമെങ്കിലും വിമാനത്തില്‍ സൗജന്യ യാത്ര. അതും ഒന്നാം ക്ലാസ്സ് ടിക്കറ്റില്‍ തന്നെ. തീവണ്ടിയിലും ഇതേ ആനുകൂല്യം ലഭിക്കും.

കിടിലന്‍ പെന്‍ഷന്‍

കിടിലന്‍ പെന്‍ഷന്‍

പ്രധാനമന്ത്രിയുടെ ശമ്പളത്തിന്റെ അമ്പത് ശതമാനം പെന്‍ഷന് അര്‍ഹരാണ് ഭാരത രത്‌ന പുരസ്‌കാരം ലഭിച്ചവര്‍.

പാര്‍ലമെന്റില്‍ കയറാം

പാര്‍ലമെന്റില്‍ കയറാം

പാര്‍ലമെന്റിന്റെ ചര്‍ച്ചകളിലും സെഷനുകളിലും പങ്കെടുക്കാനുള്ള പ്രത്യേക അവകാശം ഇവര്‍ക്കുണ്ടായിരിക്കും.

സൂപ്പര്‍ സുരക്ഷ

സൂപ്പര്‍ സുരക്ഷ

ആവശ്യമെങ്കില്‍ ഇസഡ് കാറ്റഡറി സുരക്ഷ തന്നെ ഇവര്‍ക്ക് നല്‍കണം.

പ്രത്യേക ക്ഷണിതാവ്

പ്രത്യേക ക്ഷണിതാവ്

സ്വാതന്ത്രയ ദിനാഘോഷത്തിനും റിപ്പബ്ലിക് ദിനാഘോഷത്തിനും പ്രത്യേക ക്ഷണിതാക്കള്‍ ആയിരിക്കും പുരസ്‌കാര ജേതാക്കള്‍.

വിവിഐപി

വിവിഐപി

ഭരണ നേതാക്കള്‍ക്ക് നല്‍കുന്ന വിവിഐപി പരിഗണനയാണ് ഭാരത രത്‌ന പുരസ്‌കാര ജേതാക്കള്‍ക്കും നല്‍കുക.

രാജ്യത്തെ ഏഴാമന്‍

രാജ്യത്തെ ഏഴാമന്‍

രാജ്യത്തെ വ്യക്തികളുടെ പ്രധാന്യം നിര്‍ണയിക്കുമ്പോള്‍ ഏഴാം സ്ഥാനത്താണ് ഭാരത രത്‌ന നേടിയ ആള്‍ വരിക. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന ഗവര്‍ണര്‍മാര്‍, മുന്‍ രാഷ്ട്രപതി, ലോക്‌സഭ സ്പീക്കര്‍, ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് താഴെയാണ് ഭാരത രത്‌ന വരിക. ലോക്‌സഭ സ്പീക്കര്‍ക്കും ചീഫ് ജസ്റ്റിസിനും ഒരേ പദവിയാണ്.

English summary
Those who awarded Bharat Ratna having lots and lots of privileges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X