പെട്രോൾ, ഡീസൽ വിലയിലെ ദിനംപ്രതിയുള്ള വർധനവിന് കാരണമിത്...; വരും ദിവസങ്ങളിൽ വില വീണ്ടും ഉയരുമോ?
ഇതിന് പ്രധാന കാരണമായി എണ്ണ കമ്പനികളെ പഴിക്കുമ്പോഴും ആഗോള വിപണിയിലെ സ്ഥിതിഗതികളും വിലവർധനവിന് കാരണമാകുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്
ന്യൂഡൽഹി: കോവിഡ് മഹാമാരിക്കിടെ പെട്രോൾ, ഡീസൽ വിലയിൽ ദിനംപ്രതിയുള്ള വർധനവ് രാജ്യത്തെ പൊതുജനങ്ങളെ പൊറുതിമുട്ടിക്കുന്നതാണ്. മെയ് നാലിന് ശേഷം മാത്രം 18 തവണ ഇന്ധനവില കൂടിയപ്പോൾ ജൂൺ മാസത്തിലെ ആദ്യ നാല് ദിനങ്ങളിൽ രണ്ട് തവണയാണ് വില ഉയർന്നത്. ഇതിന് പ്രധാന കാരണമായി എണ്ണ കമ്പനികളെ പഴിക്കുമ്പോഴും ആഗോള വിപണിയിലെ സ്ഥിതിഗതികളും വിലവർധനവിന് കാരണമാകുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോൾ ആഗോള വിപണിയിൽ ക്രൂഡ് ഓയിലുള്ളത്. ബാരലിന് 71 ഡോളറിന് മുകളിലാണ് ബ്രെന്റ് ക്രൂഡ് വില. 2019 മേയ് മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആ വർഷം ആദ്യം മുതൽ തന്നെ ക്രൂഡ് ഓയിൽ വിലയിൽ ക്രമാനുഗതമായ വർധനവ് വ്യക്തമായിരുന്നു. ബാരലിന് 52 ഡോളറിൽ നിന്നുമാണ് അഞ്ച് മാസംകൊണ്ട് വില 19 ഡോളർ ഉയർന്ന് 71ൽ എത്തിയത്.

ക്രൂഡ് ഓയില്‍ വില ബാരലിന് 19 ഡോളറില്‍ താഴെയെത്തിയപ്പോള്‍ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് 2020 ല്‍ വിതരണത്തില്‍ കുറവും വരുത്തിയിരുന്നു. ഇത് ഈ വര്‍ഷം മേയ് വരെ നീട്ടി. സൗദി അറേബ്യയാവട്ടെ ഫെബ്രുവരിയ്ക്കും ഏപ്രിലിനുമിടയില്‍ പ്രതിദിന ഉത്പാദനത്തില്‍ 10 ലക്ഷം ബാരലിന്റെ അധിക കുറവ് വരുത്തി. ഇതില്‍ 2,50,000 ബാരല്‍ ഉല്‍പ്പാദനം മാത്രമാണ് മേയില്‍ പുനസ്ഥാപിച്ചത്. 7,50,000 ബാരല്‍ ഉത്പാദനം ജൂണ്‍, ജൂലൈ മാസങ്ങളില്‍ പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ്.

ഇത്തരത്തിൽ വെട്ടിക്കുറവ് വരുത്തിയതാണ് വില വർധനവിന് ഒരു കാരണമായി ചൂണ്ടികാണിക്കുന്നത്. എന്നാൽ വെട്ടിക്കുറയ്ക്കൽ ഒഴിവാക്കി ഉത്പാദനം വർധിപ്പിച്ചാലും വിലയിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ലെന്ന് ഒരു വിഭാഗം വാദിക്കുന്നു. നിലവിൽ ഇന്ത്യ ഉൾപ്പടെയുള്ള പ്രധാന പെട്രോളിയം ഉപഭോതൃ രാജ്യങ്ങളിൽ തുടരുന്ന സമ്പൂർണ അടച്ചുപൂട്ടൽ അവസാനിക്കുന്നതോടെ ഇന്ധന ആവശ്യകത വർധിക്കും. ഇത് വിപണിയെ വില കൂടുന്നതിലേക്കോ ഇതേ വില തുടരുന്നതിലേക്കോ നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇറാനുമായുള്ള പുതിയ ആണവ കരാറിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ മുന്നേറ്റം ആ രാജ്യത്തുനിന്നുള്ള എണ്ണയ്ക്കുമേലുള്ള ഉപരോധം നീക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതും എണ്ണവിലയില്‍ കാര്യമായ സ്വാധീനം ചെലില്ലെന്നാണ് ഒപെക് അഭിപ്രായപ്പെടുന്നത്. ഉപരോധം നീക്കുന്നതിലൂടെ ഇറാനിലെ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം ക്രമേണയെ സംഭവിക്കുകയുള്ളൂവെന്നും അത് വില അസ്ഥിരമാക്കില്ലെന്നുമാണ് ഒപെക് കരുതുന്നത്.

ഇത്തരത്തിൽ ആഗോള വിപണയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നത് ആഭ്യന്തര വിപണിയിൽ പെട്രോൾ, ഡീസൽ വില ഉയരാനും കാരണമായി. രാജ്യത്തെ പല സംസ്ഥാനങ്ങളിലും പെട്രോൾ വില നൂറിന് മുകളിലാണ്. എണ്ണ കമ്പനികൾ വില വർധിപ്പിക്കുന്നതോടൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വാറ്റ് നികുതികൂടി ചേരുന്നതോടെയാണ് ഇത്രയും വലിയ തുക സാധാരണക്കാർ പെട്രോളിനും ഡീസലിനുമായി ചെലവഴിക്കേണ്ടി വരുന്നത്.
Recommended Video

ഈ വർഷം മാത്രം പത്ത് രൂപയിലധികമാണ് രാജ്യത്ത് ഇന്ധനവില ഉയർന്നത്. അതായത് കഴിഞ്ഞ് അഞ്ച് മാസത്തിനിടയിലെ കണക്കാണിത്. ഇത് മാസാവസാനത്തോടെ 88.51 ആയി. ജനുവരിയില്‍ വര്‍ധിച്ചത് 2.88 ശതമാനം. ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് 87.94 രൂപയായിരുന്ന വില ആ മാസം 28 ആയപ്പോള്‍ 93.05 ആയി വര്‍ധിച്ചു. 5.49 ശതമാനമായിരുന്നു ഫെബ്രുവരിയില്‍ മാത്രം ഉണ്ടായത്. ഏറ്റവും ഒടുവിൽ ജൂൺ ഒന്നിൽ എത്തി നിക്കുമ്പോൾ 10.54 രൂപ പെട്രോളിന് കൂടി. ഡീസലിന് 11.89 രൂപയുമായി.












Click it and Unblock the Notifications