Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താണ് കേന്ദ്രം പിൻവലിച്ച കാർഷിക നിയമങ്ങൾ? മൂന്ന് വിവാദ കാർഷിക നിയമങ്ങളെ കുറിച്ച് അറിയാം

എന്താണ് പിൻവലിച്ച കാർഷിക നിയമങ്ങൾ ; 3 നിയമങ്ങളും ഇതാണ്....

ന്യൂഡൽഹി: വലിയ എതിർപ്പുകൾ മറികടന്നാണ് 2020 സെപ്റ്റംബറിൽ നരേന്ദ്ര മോദി സർക്കാർ പാർലമെന്റിൽ മൂന്ന് കാർഷിക നിയമങ്ങൾ പാസ്സാക്കിയത്. കർഷകരുടെ ഉല്പ്പന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതാണ് ഈ പുതിയ കാർഷിക നിയമം എന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെട്ടത്. എന്നാൽ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കാനാണ് കേന്ദ്ര നീക്കമെന്ന് വ്യാപക വിമർശനം ഉയർന്നു. കർഷക സമരം കൊടുമ്പിരി കൊണ്ടു. പലവട്ടം ചർച്ചകൾ നടന്നു. നൂറ് കണക്കിന് കർഷകർക്ക് സമരവേദിയിൽ ജീവൻ വെടിയേണ്ടതായി വന്നു.

എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും ഭേദഗതി കൊണ്ടുവരാം എന്നുമുളള ദുശാഠ്യത്തിൽ കേന്ദ്ര സർക്കാർ ഉറച്ച് നിന്നു. ഒടുവിൽ ഒരു വർഷം നീണ്ട കർഷക സമരവും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും വിവാദ നിയമങ്ങൾ പിൻവലിക്കാനുളള ചരിത്രപരമായ തീരുമാനത്തിലേക്ക് കേന്ദ്ര സർക്കാരിനെ എത്തിച്ചിരിക്കുകയാണ്. എന്താണ് ഇത്രയധികം വിവാദമായ കാർഷിക നിയമങ്ങൾ? അറിയാം...

1

2020 സെപ്തംബറിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ ഇത് പാസാക്കി. 3 നിയമങ്ങൾ ഇങ്ങനെ; -


1;- കാർഷികോൽപ്പന്ന വ്യാപാര -- വാണിജ്യ നിയമം 2020 : - ഈ നിയമം പ്രകാരം കാർഷിക ഉൽപ്പന്നങ്ങൾ സംസ്ഥാനങ്ങൾക്ക് ഉളളിലും അന്തർ സംസ്ഥാനതലത്തിലും പരിധിയില്ലാതെ കടത്താം സാധിക്കും. കാർഷിക വിപണികൾക്ക്‌ പുറത്തു നിന്നും സംഭരണം നടത്താം. ഉൽപ്പന്നങ്ങൾ പരിധിയില്ലാതെ സംഭരിക്കാം. കാർഷിക ഉൽപ്പന്നങ്ങൾ ഇ -- വിപണി വഴി സംഭരിക്കുകയും കൈമാറ്റം നടത്തുകയും ചെയ്യാം. കമ്പനികൾക്കും പാർട്‌ണർഷിപ്‌ സ്ഥാപനങ്ങൾക്കും സംഭരണം നടത്താം. സംഭരണം നടത്തുന്നവരിൽ നിന്നും വ്യാപാരികളിൽ നിന്നും സംസ്ഥാനങ്ങൾ ഫീസ്‌ ഈടാക്കരുത്‌. - ഇതാണ് കാർഷിക നിയമത്തിലെ ഒന്നാം നിയമം സൂചിപ്പിക്കുന്നത്. ഈ നിയമ പ്രകാരം കാർഷിക വിളകൾ വിൽക്കാനുള്ള ചന്തകൾക്ക് പുറമെ, നിലവിലുള്ള സംവിധാനത്തിന് ഭീഷണി ഇല്ലാതെ തന്നെ വിളകൾ വിൽക്കാൻ സ്വാതന്ത്ര്യം ലഭിക്കും.

2

2:- കർഷക ശാക്തീകരണ, സംരക്ഷണ നിയമം 2020 : - കൃഷി ഇറക്കുന്നതിന് മുമ്പേ കർഷകർക്കും സംഭരണം നടത്താൻ ഉദ്ദേശിക്കുന്നവർക്കും തമ്മിൽ പരസ്പരം കരാർ ഉണ്ടാക്കാം. അഞ്ച് വർഷം വരെ കാലാവധി ഉളള കരാറിലെത്താം. കരാറിൽ വില നിശ്ചയിച്ച്‌ വ്യവസ്ഥ ചെയ്യാൻ സാധിക്കും. ഇതിൽ ഉണ്ടാകുന്ന തർക്കങ്ങൾക്ക്‌ സബ് ഡിവിഷൻ മജിസ്ട്രേട്ട്‌ തലത്തിൽ സംവിധാനം ഉണ്ടാകും. പിന്നീട്‌ ജില്ലാ മജിസ്‌ട്രേട്ടിന്‌ അപ്പീൽ നൽകാം. ഇതാണ് രണ്ടാം നിയമം വ്യക്തമാക്കുന്നത്.

3

3:- അവശ്യ വസ്‌തു നിയമ ഭേദഗതി നിയമം 2020 : - ഭക്ഷ്യ വസ്‌തുക്കൾ, വളം, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവ സ്വകാര്യ വ്യക്തികൾ പരിധി ഇല്ലാതെ സംഭരിക്കുന്നതും സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിക്കാൻ സർക്കാരിനുള്ള അധികാരം പരിമിതപ്പെടുത്തും. ഇതാണ് കാർഷിക നിയമത്തിൽ മൂന്നാമത്തേത്.

4

കാർഷിക നിയമത്തെ കുറിച്ച് കേന്ദ്ര സർക്കാർ നിലപാട് ഇങ്ങനെ;-
- ഉത്പാദനം മെച്ചപ്പെടുത്താൻ കൂടുതൽ മാർഗങ്ങൾ സ്വീകരിക്കാനോ വിളകൾക്ക് മികച്ച വില ലഭിക്കാനായി വില പേശാനോ ശേഷിയില്ലാത്ത 86 ശതമാനത്തോളം വരുന്ന ചെറുകിട കർഷകരെ സഹായിക്കുന്നതാണ് പുതിയ നിയമം...
- കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനും അവർക്ക് മഹത്തായ പുരോഗതി നൽകുന്നതിനും ഉളള നീക്കങ്ങൾക്ക് ഇത് ഊർജം പകരും എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പാസ്സാക്കിയ നിയമങ്ങൾക്ക് പിന്നാലെ അഭിപ്രായപ്പെട്ടിരുന്നു.
- കർഷകരുടെ അഭി വൃദ്ധിയ്ക്ക് വേണ്ടിയാണ് പുതിയ നിയമങ്ങൾ പാസാക്കുന്നത് എന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമാർ സഭയെ അറിയിച്ചിരുന്നു.

- കാർഷിക വിളകൾക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതാണ് പുതിയ നിയമങ്ങൾ എന്ന് കേന്ദ്ര സർക്കാർ വാദിച്ചിരുന്നു.

Recommended Video

cmsvideo
    Rahul Gandhi's old tweet is going viral | Oneindia Malayalam
    5

    നിയമത്തിനെതിരെ രാജ്യത്ത് വൻ പ്രതിഷേധങ്ങൾ;-
    - കേന്ദ്ര സർക്കാര്‍ കൊണ്ടു വന്ന പുതിയ കാര്‍ഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് കര്‍ഷ പ്രക്ഷോഭം അതി രൂക്ഷമായിരുന്നു.
    - കർഷകരുടെ രക്തം കൊണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്ത്
    - കര്‍ഷക സംഘടനകൾക്ക് ഒപ്പം പ്രതിപക്ഷ പാര്‍ട്ടികളും പ്രക്ഷോഭങ്ങളിലേക്ക് നീങ്ങിയപ്പോൾ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിൽ ആയി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+