ഷാരൂഖ്ഖാന്, ആമിര്ഖാന്, കോലി, സേവാഗ്... നോട്ട് നിരോധനത്തെക്കുറിച്ച് സെലിബ്രിറ്റികള്‍ പറയുന്നത്!
രാജ്യം രണ്ടായി തിരിഞ്ഞിരിക്കുകയാണ്. നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് പിന്‍വലിക്കലിനെ പിന്തുണക്കുന്നവര്‍ ഒരു വശത്ത്. അതിനെ നഖശിഖാന്തം എതിര്‍ക്കുന്നവര്‍ മറുവശത്ത്. തീരുമാനം നന്നായി എന്നാല്‍ അത് പ്രാവര്‍ത്തികമാക്കിയതില്‍ പിഴച്ചു എന്ന് പറയുന്നവരും ഉണ്ട്. 93 ശതമാനം പേര് തീരുമാനത്തെ പിന്തുണക്കുന്നു എന്നാണ് സര്‍ക്കാര്‍ ആപ്പ് വഴി നടത്തിയ സര്‍വ്വേ പ്രകാരം പറയുന്നത്.
Read Also: മോഹന്‍ലാലിന്റെ മുടി, തടി, സ്ത്രീവിഷയങ്ങളിലെ താല്പര്യം.. മലയാളികള്‍ക്ക് മോഹന്‍ലാലിനെ കുറിച്ച് അറിയേണ്ടത് ഇതൊക്കെയാണ്!
Read Also: ശോഭന മുതല്‍ സരിത നായര്‍ വരെ.. മദ്യപാനം മുതല്‍ പരസ്ത്രീബന്ധം വരെ.. മോഹന്‍ലാല്‍ ഉത്തരം പറയേണ്ട 15 കാര്യങ്ങള്‍!
എന്നാല്‍ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അതിഭീകരമാണ്. ആശുപത്രി ചെലവിനും വീട്ട് ചെലവിനും വേണ്ടി നെട്ടോട്ടമോടുകയാണ് ആളുകള്‍. രാജ്യത്തെ പിടിച്ചുകുലുക്കിയ നോട്ട് നിരോധനത്തെക്കുറിച്ച് സെലിബ്രിറ്റികള്‍ക്ക് എന്താണ് പറയാനുള്ളത് എന്ന് നോക്കണ്ടേ... ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളുടെയും പ്രതികരണങ്ങള്‍ ഇങ്ങനെയാണ്..
ബച്ചന് കുടുംബം അപ്പാടെ
ബോളിവുഡ് കിംഗ് അമിതാഭ് ബച്ചന്, മകന് അഭിഷേക് ബച്ചന്, മരുമകള്‍ ഐശ്വര്യ റായ് എന്നിവര്‍ നോട്ട് നിരോധനത്തെ പിന്തുണക്കുകയാണ് ഉണ്ടായത്. എന്നാല്‍ സീനിയര്‍ ബച്ചന്റെ ഭാര്യ ജയ ബച്ചന് തീരുമാനത്തെ എതിര്‍ത്തു. ആദ്യത്തെ മൂന്ന് പേര്‍ക്ക് സിനിമയാണ് കാരണമെങ്കില്‍ ജയയുടെ കാരണം രാഷ്ട്രീയമാണ്.

ബച്ചന് കുടുംബം അപ്പാടെ
ബോളിവുഡ് കിംഗ് അമിതാഭ് ബച്ചന്, മകന് അഭിഷേക് ബച്ചന്, മരുമകള്‍ ഐശ്വര്യ റായ് എന്നിവര്‍ നോട്ട് നിരോധനത്തെ പിന്തുണക്കുകയാണ് ഉണ്ടായത്. എന്നാല്‍ സീനിയര്‍ ബച്ചന്റെ ഭാര്യ ജയ ബച്ചന് തീരുമാനത്തെ എതിര്‍ത്തു. ആദ്യത്തെ മൂന്ന് പേര്‍ക്ക് സിനിമയാണ് കാരണമെങ്കില്‍ ജയയുടെ കാരണം രാഷ്ട്രീയമാണ്.

വിരാട് കോലി
മഹത്തായ നീക്കം എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി നോട്ട് പിന്‍വലിക്കലിനെ വിശേഷിപ്പിച്ചത്. പെട്ടെന്നുണ്ടായ നോട്ട് നിരോധനം കൊണ്ട് തനിക്കും ചില്ലറ കഷ്ടപ്പാടൊക്കെയുണ്ടായി. പക്ഷേ അതിനെക്കാളേറെ രാജ്യത്തിന്റെ താല്പര്യമാണ് താന്‍ ഉറ്റുനോക്കുന്നത്.

ഷാരൂഖ് ഖാന്
ബോളിവുഡിലെ സുപ്രധാന താരങ്ങളില്‍ ഒരാളായ ഷാരൂഖ് ഖാന് പരസ്യമായി മോദിയുടെ നോട്ട് നിരോധനത്തെ പിന്തുണത്ത് രംഗത്ത് വന്നു. എക്സ്ട്രീമിലി സ്മാര്‍ട്ട് എന്നാണ് ഷാരൂഖ് മോദിയുടെ പ്രഖ്യാപനം വന്ന ഉടനെ ട്വീറ്റ് ചെയ്തത്. രാഷ്ട്രീയപരമായിട്ടല്ല മോദി ഈ തീരുമാനമെടുത്തതെന്നും ഖാന് പറഞ്ഞു.

വീരേന്ദര്‍ സേവാഗ്
ഹനുമന്തപ്പ ആറ് ദിവസം കാത്തിരുന്നു. മഞ്ഞിന് 35 അടിയില്‍. രക്ഷപ്പെടും എന്ന പ്രതീക്ഷയില്‍. നമുക്കും കുറച്ച് കാത്തിരിക്കാം ഈ രാജ്യം രക്ഷപ്പെടാനായി. - വെടിക്കെട്ട് ബാറ്റ്സ്മാന് വീരേന്ദര്‍ സേവാഗിന്റെ വാക്കുകള്‍ പക്ഷേ ഒരുപാട് വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി. ട്വിറ്ററിലെ ട്രോളുകളുടെ രാജാവായ സേവാഗിനെ ആളുകള്‍ നന്നായി ട്രോളി.

ആമിര്‍ ഖാന്
നോട്ട് നിരോധനത്തെ പിന്തുണച്ചവരില്‍ ബോളിവുഡിലെ സൂപ്പര്‍ താരമായ ആമിര്‍ ഖാനും ഉള്‍പ്പെടും. ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണ്, ഷാഹിദ് കപൂര്‍, അദിതി റാവു തുടങ്ങിയവരും മോദിയുടെ ഈ തീരുമാനത്തെ പിന്തുണച്ചു.

മോഹൻലാൽ
സൂപ്പർസ്റ്റാർ മോഹൻലാലും നോട്ട് നിരോധനത്തെ പിന്തുണക്കുകയാണ് ചെയ്തത്. ബ്ലോഗിലൂടെയാണ് മോഹൻലാൽ നോട്ട് പിൻവലിച്ച തീരുമാനത്തെ പിന്തുണച്ചത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications