കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റ്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത, നികുതി ഇളവുകള്‍ ഉണ്ടായേക്കും

Google Oneindia Malayalam News

Recommended Video

cmsvideo
ഇടക്കാല ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷ | Oneindia Malayalam

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷ. നികുതി സംവിധാനത്തില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടായേക്കും. നികുതി ഇളവ് പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമാക്കി ഉയര്‍ത്തിയേക്കുമെന്ന് കരുതുന്നു. 60 വയസിന് മുകളിലുള്ളവര്‍ക്ക് 3.5 ലക്ഷവും 80 വയസിന് മുകളിലുള്ളവര്‍ക്ക് 5.5 ലക്ഷവുമായി പരിധി ഉയര്‍ത്തിയേക്കുമെന്നാണ് പ്രതീക്ഷ.

09

80സി സെക്ഷന്‍ പരിധിയും വര്‍ധിപ്പിക്കാനാണ് സാധ്യത. വ്യക്തികളുടെ ചെലവുകളും നിക്ഷേപങ്ങളും പരിഗണിച്ച് നികുതിയില്‍ ഇളവ് നല്‍കുന്നതാണ് ഈ സെക്ഷന്‍. ജീവിത ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നികുതി കുറയ്ക്കുന്ന പരിധി വര്‍ധിപ്പിക്കും. ഇത് ഒന്നര ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷം രൂപയിലേക്ക് വര്‍ധിപ്പിക്കാനാണ് സാധ്യത. ഇത് വ്യക്തികള്‍ക്ക് കൈയ്യില്‍ കൂടുതല്‍ പണം ലഭിക്കാനും ചെലവഴിക്കാനും സഹായിക്കും.

സ്റ്റാന്റേര്‍ഡ് ഡിഡക്ഷന്‍ പരിധിയും വര്‍ധിപ്പിക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷമാണ് ഈ നികുതി കുറയ്ക്കല്‍ സമ്പ്രദായം സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. നിലവില്‍ 40000 രൂപയാണ് പരിധി. ഇത് 70000 രൂപയായി വര്‍ധിപ്പിച്ചേക്കാം. കൂടാതെ ജോലിയുള്ള വ്യക്തികള്‍ക്ക് ആശ്വാസമായി ഡേ കെയറുകള്‍ക്കുള്ള പ്രത്യേക ചെലവുകള്‍ അനുവദിച്ചേക്കും. ജോലിക്കു പോകുന്ന ദമ്പതികള്‍ മക്കള്‍ സുരക്ഷിതരായിരിക്കാന്‍ ഡേ കെയറുകളില്‍ ഏല്‍പ്പിക്കുന്ന രീതി വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് ഇതിനുള്ള ചെലവ് സര്‍ക്കാര്‍ ശമ്പളക്കാര്‍ക്ക് അനുവദിക്കാന്‍ ആലോചിക്കുന്നത്.

വിജയ് സേതുപതി കയ്യിലുളള പണം മുഴുവൻ നൽകി, മണിക്കൂറുകൾക്കകം ആ അമ്മ കുഴഞ്ഞ് വീണ് മരിച്ചു!വിജയ് സേതുപതി കയ്യിലുളള പണം മുഴുവൻ നൽകി, മണിക്കൂറുകൾക്കകം ആ അമ്മ കുഴഞ്ഞ് വീണ് മരിച്ചു!

ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. പീയൂഷ് ഗോയലിന്റെ ആദ്യ ബജറ്റാണിത്. അരുണ്‍ ജെയ്റ്റ്‌ലിക്ക് പകരം ചുമതലയേറ്റതാണ് പീയുഷ് ഗോയല്‍. ശമ്പളക്കാര്‍ക്ക് വേണ്ടി പ്രത്യേക നികുതി ഇളവുകള്‍ ഉണ്ടാകുമെന്നാണ് ധനമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
What common man expects from Budget 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X