കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഷ്ട്രീയം മാറ്റി നിര്‍ത്തി രണ്ട് കാര്യങ്ങളാണ് ചോദിക്കാനുള്ളത്'; ദില്ലി പൊലീസിനെതിരെ സുപ്രിയ സുലേ

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് 5000 ലധികം പേര്‍ക്കാണ് ഇതുവരേയും കൊറോണ സ്ഥികീരിച്ചത്. പുതിയ കണക്കുകളനുസരിച്ച് രോഗ ബാധിതരുടെ എണ്ണം 5194 ആയി. 149 പേര്‍ മരണപ്പെടുകയും ചെയ്തു. അതേസമയം 401 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 773 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ദില്ലിയിലെ നിസാമുദീനിലെ മര്‍ക്കസാണ് രാജ്യത്ത് കൊറോണയുടെ ഹോട്ട്‌സ്‌പോര്‍ട്ടായി കണക്കാക്കുന്നത്. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരില്‍ മുപ്പത് ശതമാനം പേരും മര്‍ക്കസിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരാമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. വിഷയത്തില്‍ ദില്ലി പൊലീസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് എംപിയും എന്‍സിപി നേതാവുമായ സുപ്രിയ സുലേ.

ദില്ലി

ദില്ലി

ദില്ലിയില്‍ ഈയിടെ നടന്ന രണ്ട് പ്രധാനപ്പെട്ട വിഷയങ്ങള്‍ ചൂണ്ടികാട്ടിയാണ് സുപ്രിയ രംഗത്തെത്തുന്നത്. രണ്ടിലും ദില്ലി പൊലീസിന് വലിയ വീഴ്ച്ച പറ്റിയെന്നും സുപ്രിയ സുലേ ആരോപിച്ചു. ദില്ലിയിലെ മര്‍ക്കസില്‍ നടന്ന മതസമ്മേളനമായിരുന്നു ആദ്യത്തേത്. തബ്ലീഗ് ജമാഅത്തെ യോഗത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടാമത്തേത് പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ദില്ലിയില്‍ ഉടലെടുത്ത കലാത്തെക്കുറിച്ചായിരുന്നു. രണ്ട് വിഷയത്തിലും ദില്ലി പൊലീസിന് വലിയ വീഴ്ച്ചയാണ് സംഭവിച്ചതെന്ന് സുപ്രിയ സുലേ കുറ്റപ്പെടുത്തി.

ദില്ലി കലാപം

ദില്ലി കലാപം

'രണ്ട് വിഷങ്ങളാണ് എന്റെ മനസില്‍ വരുന്നത്. അതില്‍ യാതൊരു രാഷ്ട്രീയ ഉദേശങ്ങളുമില്ല. ഒരു പൗരനെന്ന നിലയിലാണ് എനിക്ക് ഇത് രണ്ടും ചോദിക്കാമുള്ളത്.' സുപ്രിയ സുലേ പറഞ്ഞു. ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശന സമയത്ത് ദില്ലിയില്‍ വലിയ കലാപമായിരുന്നു നടന്നത്. അപ്പോള്‍ പൊലീസ് എവിടെയായിരുന്നുവെന്നും സുപ്രിയ ചോദിക്കുന്നു.

 സുപ്രിയ സുലേ

സുപ്രിയ സുലേ

'എട്ടോ പത്തോ ദിവസങ്ങള്‍ക്ക് ശേഷം ദില്ലിയിലെ മര്‍ക്കസില്‍ മതസമ്മേളനം നടന്നു. ഇതേ പൊലീസ് കമ്മീഷണറാണ് അതിന് അനുവാദം നല്‍കിയത്. എന്ത് കാര്യത്തിലാണ് യഥാര്‍ത്ഥത്തില്‍ ഭരണാധികാരികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പത്ത് ദിവസത്തിലധികം ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ അവര്‍ എങ്ങനെയാണ് അനുവദിക്കുന്നത്. ' സുപ്രിയ സുലേ വിമര്‍ശിച്ചു. അതിന് ശേഷവും ദില്ലി ഭരണകൂടം എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്നും വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ താന്‍ ഉദേശിക്കുന്നില്ലെന്നും സുപ്രിയ സുലേ പറഞ്ഞു.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. മുംബൈയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം രോഗം സ്ഥീരീകരിച്ചത് ആശങ്കയോടെയാണ് നോക്കി കാണുന്നത്. എന്നാല്‍ മഹാരാഷ്ട്രയില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുമതി നല്‍കാത്ത മഹാരാഷ്ട്ര സര്‍ക്കാരിനെയും പൊലീസിനേയും സുപ്രിയ സുലേ അഭിനന്ദിക്കുകയും ചെയ്തു.

 കൊറോണ പ്രതിരോധം

കൊറോണ പ്രതിരോധം

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എംപി മാരുടെ ശമ്പളത്തില്‍ നിന്നും ആനുകൂല്യങ്ങളില്‍ നിന്നുമായി മുപ്പത് ശതമാനം വെട്ടികുറക്കാന്‍ തീരുമാനിച്ച കേന്ദ്ര മന്ത്രി സഭയുടെ തീരുമാനത്തേയും സുപ്രിയ സുലേ സ്വാഗതം ചെയ്തു. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വെട്ടികുറച്ചതും സുപ്രിയ സുലേ സ്വാഗതം ചെയ്തു. ' പക്ഷെ ഒരു കാര്യം വിട്ടുപോകരുത്. എംപിമാര്‍ക്ക് പ്രദേശിക വികസനത്തിനായി 5 കോടി രൂപയാണ് ലഭിക്കുന്നത്. ഫണ്ട് ഉപയോഗിക്കുന്നതില്‍ ഞങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കില്ല. എന്നാല്‍ പണം കൊണ്ട് എന്ത് ചെയ്തുവെന്ന് ചോദിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്.' സുപ്രിയ സുലേ വ്യക്തമാക്കി.

ശരദ് പവാര്‍

ശരദ് പവാര്‍

നിസാമുദീനിലെ തബ്ലീഗ് സമ്മേളനത്തിന് ആരാണ് അനുമതിനല്‍കിയതെന്ന ചോദ്യമുയര്‍ത്തി എന്‍സിപി നേതാവ് ശരത് പവാറും നേരത്തെ രംഗത്തെത്തിയിരുന്നു. മുംബൈയിലും മഹാരാഷ്ട്രയിലുമായി രണ്ട് സമ്മേളനങ്ങള്‍ക്കാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. മഹാരാഷ്ട്ര സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചപ്പോള്‍ ദില്ലിയില്‍ ഈ സമ്മേളനം നടക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്നും ശരദ്പവാര്‍ ചോദിച്ചു.

English summary
What cops were doing when riots, Tablighi event happened: Supriya Sule
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X