കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ മരണത്തിലെ ദുരൂഹത! ഒപിഎസ് അന്വേഷിക്കാതിരുന്നതിനു പിന്നില്‍? സ്റ്റാലിന്‍ പറയുന്നത് സത്യമോ?

ജയലളിതയുടെ മരണത്തിലെ ദുരൂഹതയെ കുറിച്ച് മുഖ്യമന്ത്രിയായിരിക്കെ പനീര്‍ശെല്‍വം അന്വേഷിക്കാതിരുന്നത് എന്തു കൊണ്ടാണെന്നാണ സ്റ്റാലിന്‍ ചോദിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ: വിശ്വാസ വോട്ടെടുപ്പില്‍ ഒന്നിച്ചു നിന്ന പനീര്‍ ശെല്‍വം സ്റ്റാലിന്‍ കൂട്ടുകെട്ടിലെ വിള്ളലാണ് തമിഴക രാഷ്ട്രീയത്തിലെ പുതിയ ചര്‍ച്ച. അനധികൃത സ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാത്തില്‍ നിന്നും ജയലളിതയുടെ പേര് നീക്കണമെന്നാവശ്യപ്പെട്ട് സ്റ്റാലിന്‍ രംഗത്തെത്തിയതോടെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത.

സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പനീര്‍ശെല്‍വം രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ മര്യാദ തീരെ ഇല്ലാത്ത നേതാവാണ് സ്റ്റാലിന്‍ എന്നായിരുന്നു പനീര്‍ശെല്‍വത്തിന്റെ വിമര്‍ശനം.എന്നാല്‍ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സ്റ്റാലിന്‍.

ജയലളിതയുടെ മരണത്തിലെ ദുരൂഹതയെ കുറിച്ച് മുഖ്യമന്ത്രിയായിരിക്കെ പനീര്‍ശെല്‍വം അന്വേഷിക്കാതിരുന്നത് എന്തു കൊണ്ടാണെന്നാണ സ്റ്റാലിന്‍ ചോദിക്കുന്നത്. ജയലളിതയുടെ പേര് ഉപയോഗിച്ച് ഷൈന്‍ ചെയ്യാനാണ് പനീര്‍ശെല്‍വം ശ്രമിക്കുന്നതെന്നാണ് സ്റ്റാലിന്റെ ആരോപണം.

 ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നു

ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നു

ജയലളിതയുടെ മരണത്തിലെ ദുരൂഹതയെ കുറിച്ച് പനീര്‍ശെല്‍വം ഇപ്പോള്‍ പറയുന്നത് എന്തിനാണെന്നാണ് സ്റ്റാലിന്‍ ചോദിക്കുന്നത്. ജയലൡയുടെ മരണത്തിനു ശേഷം പനീര്‍ശെല്‍വം മുഖ്യമന്ത്രിയായിരുന്നിട്ടും എന്ത് കൊണ്ട് അന്ന് അന്വേഷിച്ചില്ലെന്നും സ്റ്റാലിന്‍ ചോദിക്കുന്നു.

 മുഖ്യമന്ത്രി എന്ത് ചെയ്തു

മുഖ്യമന്ത്രി എന്ത് ചെയ്തു

ജയലളിതയുടെ മരണത്തിലെ ദുരൂഹ സംബന്ധിച്ച് കേന്ദ്രത്തോട് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട പനീര്‍ ശെല്‍വം മുഖ്യമന്ത്രിയായിരിക്കെ എന്ത് ചെയ്‌തെന്നു സ്റ്റാലിന്‍ ചോദിക്കുന്നു. അധികാരത്തിലെത്തിയപ്പോള്‍ തനിക്ക് അധികാരം നല്‍കിയ ജയലളിതയെ പനീര്‍ശെല്‍വം മറന്നു പോയെന്നും സ്റ്റാലിന്‍.

 പെട്ടെന്നുള്ള വിധേയത്വം

പെട്ടെന്നുള്ള വിധേയത്വം

വ്യക്തിപരമായ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഇപ്പോള്‍ പെട്ടെന്നുള്ള വിധേയത്വം കാണിക്കുന്നതെന്നും സ്റ്റാലിന്‍ പറയുന്നു. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്ന കാര്യം മറക്കരുതെന്നും സ്റ്റാലിന്‍ പറയുന്നുണ്ട്.

 ദുരൂഹത പുറത്ത് കൊണ്ട് വരണം

ദുരൂഹത പുറത്ത് കൊണ്ട് വരണം

ജയലളിതയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടു വരണമെന്ന് ഡിഎംകെ തന്നെ എഐഎഡിഎംകെയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്റ്റാലിന്‍ പറയുന്നു. ഇതിനു വേണ്ട നിയമ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഡിഎംകെയുടെ ആവശ്യം

 പനീര്‍ശെല്‍വത്തിന് രൂക്ഷ വിമര്‍ശനം

പനീര്‍ശെല്‍വത്തിന് രൂക്ഷ വിമര്‍ശനം

പനീര്‍ശെല്‍വത്തെ രൂക്ഷ ഭാഷയിലാണ് സ്റ്റാലിന്‍ വിമര്‍ശിക്കുന്നത്. ജയലളിതയുടെ പേരില്‍ ഷൈന്‍ ചെയ്യാനാണ് പനീര്‍ശെല്‍വം ശ്രമിക്കുന്നതെന്ന് സ്റ്റാലിന്‍ ആരോപിക്കുന്നു.

 ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാകില്ല

ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാകില്ല

രാഷ്ട്രീയ അന്തസ് ഇല്ലാത്ത നേതാവാണ് സ്‌ററാലിന്‍ എന്നായിരുന്നു പനീര്‍ശെല്‍വത്തിന്റെ വിമര്‍ശനം. അനധികൃത സ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാത്തില്‍ നിന്നും ജയലളിതയുടെ ചിത്രങ്ങള്‍ നീക്കണമെന്നായിരുന്നു സ്റ്റാലിന്റെ ആവശ്യം. എന്നാല്‍ ജനങ്ങളുടെ മനസില്‍ നിന്ന് അമ്മയുടെ സ്ഥാനം നീക്കാനാകില്ലെന്നും പനീര്‍ശല്‍വം.

English summary
The opposition leader also questioned Panneerselvam on the steps that he took to probe the "mystery" behind the death of Jayalalithaa when he was holding the Chief Minister's post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X